Headlines

പിപി ദിവ്യക്കെതിരെ പാർട്ടി നടപടി. പി പി ദിവ്യയെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനം

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യക്കെതിരെ പാർട്ടി നടപടി. പി പി ദിവ്യയെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ‌. ഇതോടെ ദിവ്യ പാർട്ടി മെമ്പർഷിപ്പിൽ മാത്രം ഒതുങ്ങും. അതേസമയം, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായ ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയും. തലശ്ശേരി ജില്ലാ…

Read More

ആത്മാഭിമാനത്തിനു മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിൻറെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ

തൃശൂർ: ആത്മാഭിമാനത്തിനു മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിൻറെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം തൻറെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നതായി സംശയിക്കുന്നെന്നും സന്ദീപ് വാര്യർ പറയുന്നു. ആദ്യനിലപാടിൽ തന്നെ താൻ ഉറച്ചു നിൽക്കുന്നെന്നും ബിജെപി പ്രവർത്തകനായി തുടരുമെന്നും സന്ദീപ് വാര്യർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ‘‘സുരേന്ദ്രനെതിരെ ഞാൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല. വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ…

Read More

വയനാട്ടിൽ ഭക്ഷ്യകിറ്റുകളിൽ രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രം; പിടികൂടിയത് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡ്

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

Read More

അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ, കേസിൽ കൂടുതൽ പ്രതികൾ

         ചെന്നൈ : ദീപാവലി ആഘോഷിക്കാന്‍ പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ മുംബൈ സ്വദേശിനിയായ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു. പുതുച്ചേരിയിലെ ഓട്ടോ ഡ്രൈവര്‍ കാജാ മൊഹിദീന്‍, ആന്ധ്രാ പ്രദേശ് സ്വദേശി, ഒഡിഷ സ്വദേശികളായ രണ്ടുപേര്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 30-ന് രാത്രി ഒന്‍പതോടെ അമ്മയുമായി വഴക്കിട്ട് പെണ്‍കുട്ടി കാജാ മൊഹിദീന്റെ ഓട്ടോയില്‍ കയറി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകാനാണ് ആവശ്യപ്പെട്ടതെങ്കിലും കോട്ടക്കുപ്പത്തെ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കി കാജാ മൊഹദീന്‍…

Read More

സ്വർണ വിലയിൽ വൻ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 1320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് 60000 രൂപയും കടന്ന്…

Read More

കോഴിക്കോട് വീട്ടമ്മയുടെ മരണം കൊലപാതകം; മരുമകന്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ തമിഴ്‌നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവണ്ണൂര്‍ സ്വദേശി കെ പി അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്മാബിയെ മരുമകന്‍ മുഖത്തു തലയണ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അസ്മാബിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നു. ഈ സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദിനെ…

Read More

സിപിഎം വനിതാ നേതാവ് കെകെ ശൈലജക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് ശിക്ഷ വിധിച്ചു കോടതി

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനിടെ സിപിഎം വനിതാ നേതാവ് കെകെ ശൈലജക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് ശിക്ഷ വിധിച്ചു കോടതി. മെബിൻ തോമസിനെയാണ് കോടതി ശിക്ഷിച്ചത്. 15,000 രൂപയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷിച്ചത്. അതിനിടെ, കോടതി വിധിയിൽ പ്രതികരിച്ച് കെകെ ശൈലജ രംഗത്തെത്തി. വടകര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ്…

Read More

തൂങ്ങിമരിച്ചെന്ന് പറഞ്ഞ് പീരുമേട് ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ മരണം കൊലപാതകം

പീരുമേട്: തൂങ്ങിമരിച്ചെന്ന് പറഞ്ഞ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബന്ധുക്കളാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് ഇയാളെ മർദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തിയത്. പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബു (29 ) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കുപിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകർന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം ലഭിച്ച സൂചനകൾ. ഇതേ തുടർന്ന് ജില്ലാ പൊലീസ്…

Read More

നീല ട്രോളി ബാഗുമായി കെ എസ് യു നേതാവ് ഫെനി നൈനാൻ; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി എത്തുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹോട്ടല്‍ ഇടനാഴിയിലൂടെ ഫെനി ഒരു മുറിയിലേക്ക് ട്രോളി ബാഗ് കൊണ്ടുപോകുന്നതും കുറച്ചു കഴിഞ്ഞ് ഇതേ ബാഗുമായി തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതേ മുറിയിലേക്ക് രാഹുലും ഷാഫിയും പോകുന്നുണ്ട്. തുടര്‍ന്ന് ഇടനാഴിയില്‍നിന്ന്…

Read More

മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു

എടപ്പാൾ: മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശിയായ അബ്ദുൽ ഖയൂo ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷം പോട്ടൂരിൽ നടക്കുന്ന ഉപജില്ലാ കലോൽസവം കാണാനായി ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial