പെരിയ ഇരട്ടക്കൊലക്കേസ്; ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാരെന്ന് കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെയാണ് എറണാകുളം സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാമെന്ന് കോടതി വിധിയിൽ പറഞ്ഞു. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു എറണാകുളം സിബിഐ ജഡ്‌ജ് എൻ. ശേഷാദ്രിനാഥൻ വിധി പറഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലാണ്…

Read More

മുദ്രാ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിയെടുത്തത് ലക്ഷങ്ങൾ; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

തിരുവനന്തപുരം: മുദ്രാ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കീഴാറൂർ തുടലി ഡാലുംമുഖം പമ്മംകോണം സനൽഭവനിൽ സനിത (31)യെയാണ് പൊലീസ് പിടികൂടിയത്. എസ്ബിഐ ജീവനക്കാരിയെന്ന വ്യാജേനയായിരുന്നു സനിതയുടെ തട്ടിപ്പ്. നിരവധി പേരെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്. ലോൺ ലഭിക്കണമെങ്കിൽ കമ്മീഷൻ തുക അടയ്ക്കണം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു യുവതിയുടെ തട്ടിപ്പ്. കമ്മീഷൻ ആദ്യമേ നൽകിയിട്ടും ലോൺ ലഭിക്കാതെ വന്നതോടെ പണം നൽകിയവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കന്റോൺമെന്റ്…

Read More

മൻമോഹൻ സിങിന് നിഗംബോധ് ഘട്ടിൽ അന്ത്യവിശ്രമം; സ്മാരകത്തിന് സ്ഥലം വേണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

    അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം ഒരുക്കി കേന്ദ്രസർക്കാർ. പൂർണ്ണ ഔദ്യോഗിക ബഹുമതികളുടെ രാവിലെ 11:45നാകും സംസ്കാര ചടങ്ങുകൾ. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ദീർഘദർശിയായ ഭരണാധികാരിക്ക് രാജ്യം വിട ചൊല്ലുകയാണ്. ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ ഒമ്പതര വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം. 11.45 മണിക്ക് നിഗം…

Read More

സേവ് സിപിഐ ഫോറം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷിക ആഘോഷം സംഘടിപ്പിച്ചു.

പാലക്കാട് :കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് സേവ് സിപിഐ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട്‌ സ്റ്റേഡിയം സ്റ്റാന്റിൽ “വർത്തമാന കാലത്ത് ഇടത് പക്ഷത്തിന്റെ പ്രസക്തി “എന്ന വിഷയവുമായി ബന്ധപ്പെട്ട് പൊതുയോഗം സംഘടിപ്പിച്ചു. കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടി ജനറൽ സെക്രട്ടറി സി പി ജോൺ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പഴയ കാല കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ ആദരിച്ചു.സേവ് സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി കൊടിയിൽ രാമകൃഷ്ണൻ അദ്യക്ഷത വഹിച്ചു.സേവ് സിപിഐ ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠൻ, അസിസ്റ്റൻ്റ് …

Read More

കോട്ടയം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഇടിച്ചു ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വയോധികന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വരുകയായിരുന്ന വയോധികനെ ആംബുലൻസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരണത്തിന് കീഴടങ്ങി. കോട്ടയം മാഞ്ഞൂർ സ്വദേശി 79 കാരനായ തങ്കപ്പൻ ആണ് മരിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് തങ്കച്ചനെ ആംബുലൻസിടിച്ചത്. മരുന്ന് വാങ്ങിയ ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വരികയായിരുന്നു വയോധികൻ. ഈ സമയം ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ…

Read More

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും വിഷം കഴിച്ച് മരിച്ചു

കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ എം വിജയനും മകനും മരിച്ചു. ഇരുവരെയും വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ഇരുവരെയും അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇന്നത്തെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്. രാജ്ഭവന്‍ ജീവനക്കാര്‍ ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തിന് പിന്നാലെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതോടെ ചടങ്ങ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 29ന് ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍…

Read More

പാലൈകോണം കലാഗ്രാമം സാംസ്കാരിക വേദി ഉദ്ഘാടനം ഉദ്ഘാടനം

ആര്യനാട് :പാലൈകോണം കലാഗ്രാമം സാംസ്കാരിക  സമിതിയുടെ ഉദ്ഘാടനവും, ക്രിസ്മസ് ഈവ് 2024 ആഘോഷവും സംഘടിപ്പിച്ചു. ആര്യനാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വിജു മോഹനൻ  ഉദ്ഘാടനം നിർവഹിച്ചു. കേരള ക്രിക്കറ്റ് ലീഗ് പ്ലെയർ  ബിജു നാരായണനെ ഉപഹാരം നൽകി ആദരിച്ചു.കലാ ഗ്രാമം സാംസ്കാരിക സമിതി പ്രസിഡന്റ്  രാഹുൽ ആർഎസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കലാ ഗ്രാമം രക്ഷാധികാരി  ഷാജി വി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഋത്വിക് എച്ച് എസ്  റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ ഹരിസുതൻ, പാലൈകോണം…

Read More

ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ചു; ഇൻസ്റ്റാഗ്രാമിൽ ആകാശ് സാഗർ എന്ന പ്രൊഫൈലുള്ള വ്യക്തിക്കെതിരെ കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ചു. കേസെടുത്ത് മേഘാലയ പോലീസ്. പള്ളിയുടെ അകത്ത് കയറി അൾത്താരക്ക് സമീപം നിന്ന് ‘ജയ് ശ്രീറാം’വിളിക്കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇൻസ്റ്റഗ്രാം പേജിൽ ആകാശ് സാഗർ എന്ന പ്രൊഫൈലുള്ള വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിലാണ് സംഭവം. ഇയാൾ പള്ളിയിൽ കയറി ‘ജയ് ശ്രീറാം’ വിളിച്ച് അത് സമൂഹമാധ്യമത്തിൽ പോസ്റ്റ്…

Read More

മിക്സ്ചർ കഴിച്ച ശേഷം ദേഹാസ്വാസ്ഥവും ഛർദിയും അനുഭവപ്പെട്ട  അഞ്ച് വയസുകാരൻ മരിച്ചു.

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് മരണപ്പെട്ട ഇഷാൻ.ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial