Headlines

എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ

കൊഴിഞ്ഞാമ്പാറ: എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ ആയിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടർന്ന്, നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളർന്നു വീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു…

Read More

പാലായില്‍ മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി വി ജോണ്‍ ആണ് മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവാക്കി, സ്ഥാനാര്‍ത്ഥിത്വത്തിന് ആവശ്യമായ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് മാണി സി…

Read More

2000 രൂപയുടെ 98 ശതമാനം നോട്ടുകളും മടങ്ങിയെത്തി; ഇനി വരാൻ ഉള്ളത് 6970 കോടിയെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. ജനങ്ങളുടെ കൈവശമുള്ള 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ് ഇനി മടങ്ങി എത്താനുള്ളതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 2023 മെയ് മാസത്തിലാണ് 2000 രൂപ നോട്ട് പിന്‍വലിക്കുമെന്ന പ്രഖ്യാപനം ആര്‍ബിഐ നടത്തിയത്. 2023 മെയ് 19ന് 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഇത് 6970 കോടി…

Read More

സ്വർണവില കുറഞ്ഞു; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസം മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ല്‍ താഴെ എത്തിയത്. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക്…

Read More

വയനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; പോലീസ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അന്വേഷണം

    വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. പൊതുസ്ഥലത്ത് വെച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കും. വകുപ്പ്തല പ്രാഥമിക അന്വേഷണവും തുടങ്ങി പോലീസ് പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് ആരോപിച്ച് വീഡിയോ സന്ദേശം അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തത്. പോലീസിനെതിരെ മരിച്ച രതിൻ്റെ കുടുംബം രംഗതെത്തി. പൊതു…

Read More

ഗുജറാത്തിലെ അംറേലിയിൽ കളിക്കുന്നതിനിടയിൽ നാല് കുട്ടികൾ കാറിനുള്ളിൽ അകപ്പെട്ടു ശ്വാസംമുട്ടി മരിച്ചു

അഹ്‍മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിക്കുന്നതിനിടയിൽ നാല് കുട്ടികൾ കാറിനുള്ളിൽ അകപ്പെട്ടു ശ്വാസംമുട്ടി മരിച്ചു. മരിച്ച കുട്ടികൾ രണ്ട് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ്. ശനിയാഴ്ചയായിരുന്നു അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ സംഭവം നടന്നത്. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത് തിങ്കളാഴ്ചയാണ്. ഗ്രാമത്തിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു കുട്ടികളുടെ മാതാപിതാക്കൾ എല്ലാവരും. രാവിലെ 7.30ഓടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ തങ്ങളുടെ ഏഴ് കുട്ടികൾ അവരുടെ താമസ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ കുട്ടികളിൽ നാല്…

Read More

പടക്ക ബോക്സിന് മേലെയിരുന്നാൽ ഓട്ടോ വാങ്ങിത്തരാമെന്ന് വാഗ്ദാനം; തീകൊളുത്തി സുഹൃത്തുക്കൾ; പൊട്ടിത്തെറിയിൽ യുവാവിന് ദാരുണാന്ത്യം

       പൊട്ടിക്കുമ്പോൾ പടക്ക ബോക്സിന് മേലയിരുന്ന യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് ഒരു ചലഞ്ചിന്റെ പേരിൽ യുവാവിന് ജീവൻ നഷ്ടമായത്. ഇതിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. സമീപത്തെ ഷോപ്പിലുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ശബരീഷ് എന്നയാളാണ് മരിച്ചത്. ചലഞ്ച് ഏറ്റെടുത്ത് വിജയിച്ച് ഓട്ടോറിക്ഷ വാങ്ങിത്തരാമെന്ന സുഹൃത്തുക്കളുടെ വാഗ്ദാനം വിശ്വസിച്ചാണ് യുവാവ് റിസ്ക് എടുത്തത്. കൊണകുണ്ടേയിലായിരുന്നു സംഭവം. യുവാവ് പടക്കം നിറച്ച ബോക്സിന് മേലെ കയറിയിരിക്കുന്നതും സുഹൃത്തുക്കൾ ഇത് കൊളുത്തിയിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി…

Read More

മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ യന്ത്രവാള്‍ ദേഹത്തുകൊണ്ടു; പാലക്കാട് 55 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ യന്ത്രവാൾ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു. അമ്പലപ്പാറ അംബേദ്കർ കോളനി റോഡ് കുറുപ്പത്ത് കുണ്ടിൽ ചന്ദ്രൻ (55)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. അറവക്കാടുള്ള സ്വകാര്യ വളപ്പിൽ മുറിച്ചിട്ട മരത്തിന്റെ കൊമ്പ് വെട്ടി മാറ്റുന്നതിനിടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ചന്ദ്രന്റെ ദേഹത്ത് അബദ്ധത്തിൽ യന്ത്രവാൾ കൊള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിന്റെ വലത്ത് ഭാഗത്ത് സാരമായി മുറിവേറ്റ ചന്ദ്രനെ ഉടൻ തന്നെ അമ്പലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് കണ്ണിയംപുറത്തെ സ്വകാര്യ…

Read More

സ്കൂട്ടർ പാർക്ക് ചെയ്ത സ്ഥലം മറന്നു; പത്തു മാസമായി കാണാതായിരുന്ന സ്കൂട്ടർ ഉടമക്ക് തിരിച്ച് കിട്ടി

തൃശൂർ: പത്തുമാസമായി കാണാതെ ആയിരുന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയിൽ ക്യാപ്റ്റൻ ആയിരുന്ന പൂത്തോൾ സ്വദേശി 2024 ജനുവരിയിൽ സ്കൂട്ടറിൽ അയ്യന്തോൾ കളക്ടറേറ്റിലേക്ക് പോയതായിരുന്നു. എന്നാൽ സ്കൂട്ടർ ഇല്ലായിരുന്നു തിരിച്ചു വീട്ടിലെത്തിയത്. കുറച്ചുകാലമായി മറവി രോഗമുള്ളയാളാണ് മുൻ സൈനികൻ. സ്കൂട്ടർ വച്ച സ്ഥലം മറന്നു പോയതാകാമെന്ന് ഭാര്യയും വീട്ടുകാരും സംശയിച്ചിരുന്നു. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഒരു ഓർമ്മ മാത്രമേയുള്ളൂ. മുൻ സൈനികന് കൃത്യമായി സ്കൂട്ടർ എവിടെ വെച്ചുവെന്ന് ഓർത്തെടുക്കാനായിരുന്നില്ല. ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയതാണോ എന്നതിലും വ്യക്തമല്ലായിരുന്നു. പലരും…

Read More

തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം: തിരിച്ചിട്ട പാറയിൽ  മിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ വെച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റിട്ടുണ്ട്. തിങ്കളാഴ്ച‌ രാവിലെ 11:30-ഓടെ മിഥുനും രണ്ട് സുഹൃത്തുക്കളും താന്നിമൂട് തിരിച്ചിട്ടപാറയിൽ എത്തിയിരുന്നു. 12 മണിയോടെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഈ സമയം മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയിൽ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവർക്കും മിന്നലേറ്റത്. സുഹൃത്തിന് നിസാര പരിക്കാണുള്ളത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈനു താഴെയെത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial