Headlines

തൃശ്ശൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍: ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍. കാട്ടികുളം സ്വദേശി അജയന്റെ ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. രാവിലെ അജയനാണ് മിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളില്‍ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കൊച്ചി: ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജോഷ് എന്ന ആളാണ് മരിച്ചത്. അജിത്, രഞ്ജി, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഇരുമ്പനത്താണ് സംഭവം. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിൽ ഇരുമ്പനം പാലത്തിന് സമീപത്തുവച്ച് കൂട്ടിയിടിച്ചായിരുന്നു അപകടം.

Read More

വൈദ്യൂതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് 10,000 രൂപ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിൽ

കോട്ടയം: വൈദ്യൂതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിൽ. കെഎസ്ഇബി ഓവര്‍സീയറായ എം കെ രാജേന്ദ്രനെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. കുറുവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വൈദ്യുതകണക്ഷനുമായി ബന്ധപ്പെട്ടാണ് ഓവര്‍സീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ സമീപിച്ചപ്പോള്‍ പതിനായിരം രൂപ കൈക്കൂലി വേണമെന്നായിരുന്നു ആവശ്യം. ഇതോടെ പ്രവാസി വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന് കൈമാറി. തുടര്‍ന്ന് പരാതിക്കാരനില്‍ ഈ പണം കൈപ്പറ്റിയ ഉടന്‍ ഓവര്‍സീയറെ…

Read More

ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാർഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത് ദിവസം മുമ്പാണ് സ്ക്കൂളിൽ പി ഇ ടി പിരീഡിൽ കുട്ടികൾ കളിച്ച് കൊണ്ടിരിക്കെ തപസ്യക്ക് ക്രിക്കറ്റ് ബോൾ കൊണ്ട് പരിക്കേറ്റത്. സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്വദേശമായ…

Read More

ബുക്ക് ചെയ്തത് എസി ബസ്‌, വന്നത് നോണ്‍ എസി, ദുരിതയാത്രയില്‍ കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

കൊച്ചി: എസി ബസിനു പകരം നോണ്‍ എസി ബസില്‍ യാത്ര ഒരുക്കിയ കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴചുമത്തി ഉപഭോക്തൃ കോടതി. നോണ്‍ എസി ബസില്‍ 14 മണിക്കൂര്‍ ദുരിത യാത്ര നടത്തേണ്ടി വന്ന കുടുംബത്തിന് ടിക്കറ്റ് തുകയായ 4943 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കാന്‍ കെഎസ്ആര്‍ടിസിയോട് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക കോടതി ഉത്തരവിട്ടു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിലവാരമുള്ള സേവനം യഥാസമയം യാത്രക്കാര്‍ക്ക് ഉറപ്പുവരുത്താനുള്ള ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തണം….

Read More

ബാലചന്ദ്രമേനോന് ലൈംഗികാതിക്രമ കേസിൽ ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു ഹൈക്കോടതി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ലൈംഗികാതിക്രമ കേസിൽ ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നവംബര്‍ 21വരെ ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നാണ് ബാലചന്ദ്രമേനോൻ ഹര്‍ജിയിൽ വാദിച്ചത്. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് ബാലചന്ദ്രമേനോനെതിരെ കേസെടുത്തിരിക്കുന്നത്

Read More

സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്, ഡിഎംകെ സ്ഥാനാര്‍ഥിയ്ക്ക് ഓട്ടോ

തൃശൂര്‍: പാലക്കാട്‌ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന് തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്‌കോപ്പും ചേലക്കരയില്‍ പിവി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറിന് ഓട്ടോയും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്. പി സരിന്‍ ഓട്ടോ ചിഹ്നമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും മറ്റ് രണ്ട് സ്വതന്ത്രര്‍ കൂടി ഓട്ടോ ചിഹ്നമായ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പില്‍ ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ഥിയായ സെല്‍വന് ലഭിച്ചു.മറ്റൊരു സ്വതന്ത്രനായ ഷമീനും ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടിരുന്നു….

Read More

മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സഹോദരങ്ങൾ മരിച്ചു; കുടുംബാംഗങ്ങൾ ചികിത്സയിൽ

തളിപ്പറമ്പ്: മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സഹോദരങ്ങൾ മരിച്ചു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം.സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് മരണം. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ട് വരികയാണ്. കോഴിക്കോട് വ്യാപാരിയായ സാഹിർ ഹിദായത്ത് നഗറിലും അനുജൻ അൻവർ ഇരിക്കൂറിലുമാണ് താമസം. ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു….

Read More

അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി; നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. കര്‍പ്പഗം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രഭുവാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. അമാനുഷിക ശക്തിയുണ്ടെന്ന അവകാശവാധത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ നിന്നും ചാടിയത്. അമാനുഷിക ശക്തിയുണ്ടെന്നും ഒരു ശക്തിക്കും…

Read More

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും പങ്കെടുത്തിരുന്നു. നടന്‍ ജയറാം, കാളിദാസ്, പാര്‍വതി, ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു നിരവധി ആരാധകര്‍ വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു. നേരത്തെ, ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിന്‍ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗെന്‍വില്ലയാണ് സുഷിന്‍ അവസാനം സംഗീതം ചെയ്ത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial