Headlines

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. കൊട്ടാരക്കര എസ്.ജി കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റും കെ.എസ്.യു ഭാരവാഹിയുമായ എബിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ് ആരോപണം.

Read More

ദീപാവലി പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം; നിശബ്ദ മേഖലകളുടെ 100 മീറ്റർ ചുറ്റളവിൽ പൊട്ടിക്കാൻ പാടില്ല

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം. നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി. സുപ്രീം കോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശവും കണക്കിലെടുത്ത് ഹരിത പടക്കങ്ങൾ മാത്രമേ സംസ്ഥാനത്ത് വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ദീപാവലി അഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത്…

Read More

26 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, പത്തെണ്ണത്തില്‍ പ്രാഥമികാന്വേഷണം; ഹേമ കമ്മിറ്റി നടപടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 10 കേസുകളില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സമ്പൂര്‍ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസ് എടുക്കാവുന്നതാണെന്ന് ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ…

Read More

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അരലക്ഷം പിഴയീടാക്കാനും വിധിയിൽ പറയുന്നു. ഇ തുക അനീഷിന്റെ ഭാര്യ ഹരിതയ്ക്ക് നൽകണം. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി ഈ മാസം 25-ന് പ്രഖ്യാപിച്ചിരുന്നു. പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ പ്രതികൾ ആവർത്തിക്കാൻ സാഹചര്യമില്ലെന്ന്…

Read More

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍

കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. നവാസിനെ കത്തി കൊണ്ട് മുതുകത്ത് കുത്തിയ സദ്ദാം അടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സദ്ദാമിന് പുറമേ അന്‍സാരി, ഷെഫീക്ക്, നൂര്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് നവാസിന്…

Read More

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം : വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് മരിച്ചത്. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ വാക്കേറ്റം ഉണ്ടായി. അതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്.

Read More

എഡിഎം നവീൻ ബാബുവിന്റെ മരണം; വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിനു കൈമാറും. കഴിഞ്ഞ ദിവസമാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. മരണത്തിൽ കൂടുതൽ അന്വേഷണത്തിനു റവന്യു മന്ത്രി ശുപാർശ ചെയ്തേക്കും. പെട്രോൾ പമ്പിനു എൻഒസി നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നവീൻ ബാബു കോഴ വാങ്ങിയെന്ന ആക്ഷേപത്തിനും തെളിവില്ല. അതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ…

Read More

നാടിനെ നടുക്കിയ ദുരഭിമാന കൊല; തേങ്കുറിശ്ശി കൊലക്കേസിൽ ഇന്ന് വിധി

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ ഇന്ന് വിധി പറയും. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ശിക്ഷ വിധിക്കും. കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താൽ അമ്മാവനും അച്ഛനും ചേർന്ന്…

Read More

കാര്‍ മതിലിൽ ഇടിച്ച് പാലക്കാട് രണ്ടു സ്ത്രീകള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു….

Read More

മരണം പ്രവചിക്കാൻ എഐ; പുത്തൻ പരീക്ഷണത്തിന് യുകെയിലെ ആശുപത്രികൾ

         പുത്തൻ പരീക്ഷണത്തിന് ഒരുങ്ങി യുകെയിലെ ആശുപത്രികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ രോഗികളുടെ മരണം പ്രവചിക്കുകയെന്നതാണ് പുതിയ പരീക്ഷണം. എ.ഐ ഇ.സി.ജി റിസ്ക് എസ്റ്റിമേഷൻ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഇ.സി.ജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് രോഗികളുടെ മരണം പ്രവചിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ മനസിലാക്കാൻ കഴിയാത്ത രോഗാവസ്ഥ വരെ കണ്ടെത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. ഇ.സി.ജി റീഡിങ്ങിൽ എ.ഐ ഇ.സി.ജി റിസ്ക് എസ്റ്റിമേഷൻ കൃത്യത പുലർത്തുന്നതായി റിപ്പോർട്ടുകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial