വഴി മാറി ഓടിയ ഓട്ടോ നിർത്താൻ പറഞ്ഞിട്ട് കേട്ടില്ല; പേടിച്ച് പുറത്തേക്ക് ചാടിയ വിദ്യാർത്ഥിനിക്ക് പരിക്ക്
കൊല്ലം: വഴി മാറി ഓടിയ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ കൊല്ലം ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർത്ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം. പേടിച്ച് പുറത്തേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. ഡ്രൈവർ മോശമായി പെരുമാറിയെന്നും പരിക്കേറ്റ വിദ്യാർത്ഥിനി പറഞ്ഞു. പ്രധാന റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് രണ്ട് വിദ്യാര്‍ത്ഥിനികളും കയറുകയായിരുന്നു. ഇതിനിടയിൽ പുറത്തുണ്ടായിരുന്ന മറ്റൊരാളുമായി ഓട്ടോ ഡ്രൈവര്‍ വാക്കേറ്റം നടത്തിയിരുന്നു. ഇതിനുപിന്നാലെ വളരെ ദേഷ്യത്തോടെ വേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. തങ്ങള്‍ പറഞ്ഞ വഴി പോകാതെ മറ്റൊരു വഴിയിലൂടെ…

