കാമുകനും സുഹൃത്തുക്കളും ചേർന്ന് ഗർഭിണിയായ 19കാരിയെ കൊന്നു കുഴിച്ചുമൂടി; വിവാഹത്തിന് നിർബന്ധിച്ചത് കൊലക്ക് കാരണമായി
ന്യൂഡൽഹി: ഡൽഹിയിലെ നംഗ്ലോയിൽ കാമുകനും സുഹൃത്തുക്കളും ചേർന്ന് ഗർഭിണിയായ പത്തൊൻപതുകാരിയെ കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.യുവതിയുടെ മൃതദേഹം ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സോണിയുടെ കാമുകൻ സലീം (സഞ്ജു), ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സോണി ഏഴു മാസം ഗർഭിണിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും…

