Headlines

തൃശ്ശൂരിൽ എട്ടാംക്ലാസ്സ് വിദ്യാർത്ഥിനി സ്കുളിൽ കുഴഞ്ഞുവീണു മരിച്ചു

തൃശ്ശൂർ: സ്കൂളിലായിരിക്കെ വിദ്യാർത്ഥിനി കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സുകാരിയാണ് ഈ വിദ്യാർത്ഥിനി. ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് സ്കൂളിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

അൻവറിനെ സ്വീകരിച്ചത് ആദിത്യ മര്യാദയുടെ പേരിൽ

തൃശ്ശൂർ: ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്‌ലിം ലീഗ് ഓഫീസിൽ പി.വി.അൻവർ ക്ഷണിക്കാതെ വന്നതാണെന്ന് പാർട്ടി പ്രാദേശിക നേതൃത്വം. അൻവർ വിളിച്ചിട്ട് വന്നതല്ലെന്നും പെട്ടെന്ന് കയറി വന്നതാണെന്നും മുസ്‌ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറർ കെ.എ.സലീം പറഞ്ഞു. ഓഫീസിലേക്ക് സ്വീകരിച്ചത് ആതിഥ്യ മര്യാദയുടെ പേരിലാണെന്നും ലീഗ് നേതാവ് വ്യക്തമാക്കി.ഇന്ന് രാവിലെ 11 മണിയോടെയാണ് ചേലക്കരയിലെ ഡി.എം.കെ സ്ഥാനാർത്ഥി എൻ.കെ.സുധീറിനൊപ്പം പി.വി.അൻവർ മുസ്‌ലിം ലീഗ് ഓഫീസ് സന്ദർശിച്ചത്

Read More

മകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി; എം എം ലോറൻസിന്‍റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും

കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും. ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. മകള്‍ ആശ ലോറൻസാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി തള്ളിയതോടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക്…

Read More

വയനാട് ഉപതെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു;

വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കന്നി അങ്കത്തിനു ഇറങ്ങുന്ന പ്രിയങ്ക മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പ്രിയങ്കയ്ക്ക് പൂര്‍ണ പിന്തുണയുമായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കും മകനും പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്….

Read More

തൃശൂരിൽ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു

തൃശൂര്‍: ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. കൊടുങ്ങല്ലൂരിൽ ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവീസസിൽ സൂപ്പർവൈസറായിരുന്നു. തുടർന്ന് അതേ ബസിൽ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലെ തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

ഗുജറാത്തിൽ ‘വ്യാജ കോടതി’ പ്രവർത്തിച്ചത് 5 കൊല്ലം; കളക്ടർക്ക് വരെ ‘ഉത്തരവ്’ ജഡ്ജി ഉൾപ്പടെ പിടിയിൽ

      വ്യാജ കോടതി നിർമിച്ച് വ്യാജ ജഡ്ജിയായി അഞ്ച് വർഷം ആളുകളെ കബളിപ്പിച്ച ജഡ്ജി പിടിയിൽ. ഗുജറാത്തിൽ അഞ്ച് വർഷമാണ് വ്യാജ കോടതി പ്രവർത്തിച്ചത്. നാട്ടുകാരെ പറ്റിച്ചുവന്ന ‘ജഡ്‌ജിയും ഗുമസ്‌തൻ’മാരുമാണ് അറസ്‌റ്റിലായത്. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ്‌ ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തിയത്‌ ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വ്യാജ കോടതി പ്രവർത്തിച്ചത്. വ്യാജ ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ ജ‍ഡ്ജിയായി വേഷമിട്ടുകൊണ്ടായിരുന്നു തട്ടിപ്പ്. കഴിഞ്ഞ അഞ്ച് വർഷമായി വ്യാജ കോടതി അവിടെ പ്രവർത്തിച്ചു വരികയായിരുന്നു. പ്രതിയായ മോറിസ് സാമുവൽ…

Read More

ചലച്ചിത്ര താരം ബാല വീണ്ടും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.ബാലയുടേത് മൂന്നാം വിവാഹമാണ്. ബാലയുടെ മാമന്റെ മകൾ കോകിലയെയാണ് ബാല മിന്നുചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് . വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ സ്വന്തം തന്നെയാണ് വധു. തമിഴ്‌നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ…

Read More

വാട്സാപ് ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക്; 10ലക്ഷത്തിലധികം രൂപ തട്ടിയ കേസിലെ മുഖ്യ പ്രതി പടിയിൽ

ആലപ്പുഴ: സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പിക്ന്റെ വാർത്തകൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എത്ര വാർത്തകൾ കണ്ടാലും പഠിക്കാത്ത മലയാളികളും കൂടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക് നൽകി 10 ലക്ഷത്തിലധികം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ രാമങ്കരി പൊലീസ് പിടികൂടി. തൃശ്ശൂർ ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി 40കാരനായ തിലേഷിനെയാണ് പോലീസ് വലയിലാക്കിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നിരവധി സാങ്കേതിക വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ വളരെ സമർത്ഥമായാണ് രാമങ്കരി പൊലീസ് ഇരിങ്ങാലക്കുടയിലെ ഒരു ബാറിൽ നിന്ന് ഇയാളെ പിടികൂടിയത്….

Read More

മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത അപ്രൈസർ അറസ്റ്റിൽ

കൊല്ലം: മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അപ്രൈസർ അറസ്റ്റിൽ. ഇന്ത്യൻ ബാങ്കിൻറെ തേവലക്കര ശാഖയിലെ അപ്രൈസറായിരുന്ന തേലവക്കര സ്വദേശി അജിത്ത് വിജയനാണ് പിടിയിലായത്. ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കുകയും ഈ രേഖകൾ ഉപയോഗിച്ച് മുക്കുപണ്ടം പണയംവെച്ച് 87 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ വാളയാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് മാനേജർ തെക്കുംഭാഗം പൊലീസിൽ പരാതി…

Read More

ന്യുനമർദ്ധം ശക്തി പ്രാപിച്ചു ഇന്ന് ചുഴലിക്കാറ്റാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. നാളെ രാത്രിയോ മറ്റന്നാള്‍ അതിരാവിലെയോ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. മധ്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial