Headlines

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കൾ മരിച്ചു;
ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചു. ഇന്നലെ രാത്രി 11നായിരുന്നു അപകടം. കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്നു പേർ തൽക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ…

Read More

സാമ്പാറിൽ ചത്ത പല്ലി; തിരുവനന്തപുരം ശ്രീകാര്യം സിഇടി എൻജിനീയറിങ് കോളേജ് കാന്റീൻ അടപ്പിച്ചു

    ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ താഴിട്ടുപൂട്ടി. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാംപിളുകളും ശേഖരിച്ചു. എസ്എഫ്ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജിന് അവധി നൽകി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പിഴ ചുമത്തുകയും തൽക്കാലികമായി കാന്റീൻ അടപ്പിക്കുകയുമായിരുന്നു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാന്റീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന്…

Read More

നീണ്ട ക്യൂവിൽ നിന്ന് തളരേണ്ട, ആധാർ പുതുക്കാൻ ഇനി പോസ്റ്റ് ഓഫീസുണ്ട്, എങ്ങനെ എന്നറിയാം

     ആധാർ കാർഡുകൾ ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ്. പത്ത് വർഷത്തിൽ ഒരിക്കലെങ്കിലും ആധാർ കാർഡ് പുതുക്കണെമെന്ന് യുഐഡിഎഐ തന്നെ പറയുന്നുണ്ട്. ആധാർ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള പല കാര്യങ്ങൾക്കും തടസ്സം നേരിട്ടേക്കാം. ആധാർ പുതുക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്. ആധാർ കേന്ദ്രങ്ങളിൽ പോയി ക്യൂ നിന്ന് തളരേണ്ട, ഇപ്പോൾ പോസ്റ്റ് ഓഫീസുകളിൽ നിന്നും ആധാർ പുതക്കാനുള്ള അവസരം ഉണ്ട്.. പൊതുജനങ്ങളുടെ സൗകര്യത്തിന് മുൻഗണന നൽകിയാണ് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകാൻ പോസ്റ്റ്…

Read More

വെഞ്ഞാറമൂടില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു. 56കാരനായ കുമാറാണ് മരിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. പെയിന്റിങ് തൊഴിലാളിയായ കുമാര്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുകളില്‍ കയറുകയും തലകറങ്ങിയതിനെ തുടര്‍ന്ന് താഴേക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

Read More

കാവിപുതച്ച് ബിഎസ്എന്‍എല്‍ ലോഗോ; ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരതും’, മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) ഇനി മുതൽ പുതിയ മുഖം. കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിങ് ഭാരത് എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. പുതിയ ടെലികോം കമ്പനികള്‍ക്ക് ഇടയില്‍ ബിഎസ്എന്‍എല്‍ അതിജീവനത്തിനായി പാടുപെടുകന്നതിനിടെ ആണ് പുതിയ മാറ്റങ്ങൾ. പഴയ ലോഗോയിലെ നിറങ്ങളും മാറിയിട്ടുണ്ട്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ആണ് നല്‍കിയത്. കാവിക്കളറില്‍ ആണ് ലോഗോ. ഇന്ത്യയുടെ ഭൂപടവും പുതുതായി ഉള്‍പ്പെടുത്തി. കേന്ദ്ര ടെലികോം…

Read More

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം ‘തക്കുടു’; 17 വേദികളിലായി മേള നടക്കുക നവംബർ 4 മുതൽ 11 വരെ

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേള–കൊച്ചി’24 എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ 4 മുതൽ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ചാണ് ഈ വർഷം നടത്തുന്നത്. നാല് വർഷത്തിലൊരിക്കൽ ഈ മാതൃകയിൽ നടത്താനാണ്‌ പൊതുവിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. കായികമേളയുടെ ഉദ്ഘാടന വേദിയിൽ നടൻ മമ്മൂട്ടി എത്തും. 24000 കായികതാരങ്ങൾ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു….

Read More

വർക്ക് ഷോപ്പ് ആണെന്ന് കരുതി കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ

കഞ്ചാവുബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർത്ഥികൾ എത്തിയത് അടിമാലി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിൽ. തൃശ്ശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്. ഇവരിൽ ഒരാളിൽ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളിൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകർക്കൊപ്പം വിട്ടയച്ചു. യൂണിഫോമിൽ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ…

Read More

ഓവര്‍ടേക്ക് ചെയ്ത് വരുന്നതിനിടെ ബൈക്കില്‍ തട്ടി; ബസും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. കാര്‍ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്ന ദേവമാത എന്ന സ്വകാര്യ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായും…

Read More

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; ഈ മാസം 30 ന് വിധി പറയും

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, യദുവിൻ്റെ ഹർജികൾ മാധ്യമ ശ്രദ്ധക്കുവേണ്ടിയാണെന്നും യദുവിനെതിരെ നേരത്തെ ലൈഗിംക അതിക്രമ കേസുൾപ്പെടെയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം പൂർത്തിയായി ഈ മാസം 30 ന് വിധി പറയും. 14 ഡോക്യുമെന്റുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നാല്, അഞ്ച് പ്രതികള്‍ ആരാണന്നും പൊലീസ് കോടതിയെ…

Read More

വാഹന അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി മാടവന ജംക്‌ഷനു സമീപമുണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശി സനില ദയാൽ (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ സുജ സുബീഷ് (40), ഷൈനോദ് (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അരൂർ ഭാഗത്തു നിന്നു സുജയെ പിന്നിലിരുത്തി സനില ഓടിച്ചിരുന്ന സ്കൂട്ടറിന്റെ കണ്ണാടിയിൽ അതേ ദിശയിൽ നിന്നുവന്ന ബൈക്ക് തട്ടി. ഈ ബൈക്ക് നിർത്താതെ പോയി. ഇതോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial