പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി;കഴക്കൂട്ടം സ്വദേശി ആഷിലാണ് മരിച്ചത്

പത്തനംതിട്ട: ഇന്നുരാവിലെ പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതംഗ സംഘം റാന്നി മാടമന്‍ ക്ഷേത്രക്കടവിന് സമീപം പമ്പയില്‍ ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ട്. ആഷില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ആഷിലിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം…

Read More

യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം; ആക്രമിച്ചത് രണ്ട് സ്ത്രീകളെന്ന് എഫ്ഐആർ

    കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. രണ്ട് സ്ത്രീകളാണ് ജീവനക്കാരനെ ആക്രമിച്ചതെന്ന് എഫ്ഐആർ. കണ്ണിൽ മുളകുപൊടി വിതറിയ ശേഷം എഴുപത്തി രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ കവർന്നു എന്നാണ് യുവാവിന്റെ പരാതി. ഇന്നലൊണ് ATM കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ചാണ് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നത്. ആദ്യം നഷ്ടമായത് 25 ലക്ഷം രൂപ ആണെന്ന് പറഞ്ഞിരുന്നുവെങ്കിലും 72, 40, 000 രൂപ…

Read More

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1.79 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ

കല്പറ്റ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1.79 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിലായി. മണിയാറൻകുടി അച്ചാരുകുടിയിൽ ലിബിനെ (33) ആണ് അറസ്റ്റിലായത്. വ്യാജ ആധാർ കാർഡ് ഉൾപ്പെടെ നൽകിയായിരുന്നു തട്ടിപ്പ്. മുക്കുപണ്ടം പണയം വെക്കുന്ന സമയത്ത് സ്ഥാപനത്തിലെ ജീവനക്കാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, സ്ഥാപനത്തിൽ ഓഡിറ്റ് നടന്നപ്പോഴാണ് പണയം വെച്ചിരിക്കുന്നത് സ്വർണമല്ല എന്ന് വ്യക്തമായത്. ഇതിന് പിന്നാലെ കരിമണ്ണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് പ്രാവശ്യമായാണ് ഇയാൾ പണയം വച്ച് തുക തട്ടിയത്….

Read More

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷാവീഴ്ച; അമൂല്യമായ പുരാവസ്തു ശേഖരത്തില്‍പ്പെട്ട തളിപ്പാത്രം മോഷണം പോയി, പ്രതികള്‍ ഹരിയാനയില്‍ പിടിയില്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷാവീഴ്ച.അമൂല്യമായ പുരാവസ്തു ശേഖരത്തില്‍പ്പെട്ട തളിപ്പാത്രം മോഷണം പോയി. സംഭവത്തില്‍ മൂന്ന് സത്രീകള്‍ അടക്കമുള്ള പ്രതികളെ ഹരിയാനയില്‍ നിന്ന് പിടികൂടി. കഴിഞ്ഞ 13ന് രാവിലെയാണ് മോഷണം നടന്നത്. പാല്‍പ്പായസ നിവേദ്യത്തിന് ശേഷമായിരുന്നു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന തളിപ്പാത്രം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചു….

Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി.

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്. ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ.പൊലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടുന്നതിനായി അനുകൂല റിപ്പോർട്ടു ലഭിക്കാൻ അര ലക്ഷം രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് പരാതി.തുടർന്ന് സിജോ വിജിലൻസിൽ പരാതിപ്പെട്ടു. 50,000 രൂപ കൈകൂലിയുമായി വില്ലേജ് ഓഫീസിൽ എത്തി പണം നൽകുന്നതിനിടെയാണ് പ്രതികളെ വിജിലൻസ് പിടികൂടിയത്

Read More

എടപ്പാളിൽ വൻ സ്വർണ്ണ കവർച്ച ; ബസിൽ വെച്ച് വ്യാപാരിയുടെ കയ്യിൽ നിന്ന് നഷ്ട്ടപെട്ടത് ഒരു കോടിരൂപയുടെ സ്വർണ്ണം

എടപ്പാൾ:കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനിൽ നിന്ന് വൻ സ്വർണ്ണക്കവർച്ച. തൃശ്ശൂരിലെ സ്വർണ്ണവ്യാപാരിയുടെ ഒരു കോടിയിലധികം രൂയുടെ സ്വർണ്ണം കവർന്നു.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തിരൂരിലെ ജ്വല്ലറിയിൽ കാണിക്കുന്നതിനായി തൃശ്ശൂർ സ്വദേശിയായ ജീവനക്കാരൻ വശം കൊണ്ട് വന്ന ആഭരണ കളക്ഷനാണ് കവർച്ച ചെയ്തത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കുറ്റിപ്പുറത്ത് നിന്ന് നെടുങ്കട്ടത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ്സിൽ കയറിയ ജ്വല്ലറി ജീവനക്കാരന്റെ ബാഗിൽ നിന്നാണ് സ്വർണ്ണം കവർന്നത്. 10 മണിയോടെ എടപ്പാളിൽ എത്തിയപ്പോഴാണ് പുറകിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് സ്വർണ്ണംനഷ്ടപ്പെട്ട…

Read More

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. നാളെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു…

Read More

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹരിപ്പാട് ചെറുതന ആനാരി മാമ്പലശ്ശേരി ജയകുമാറിൻ്റെ മകൻ സഞ്ജു (21) ആണ് മരിച്ചത്. പുന്നപ്ര കാർമൽ പോളി മൂന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 9.15 ഓടെ ദേശീയപാതയിൽ വളഞ്ഞവഴിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്. മഴയെ തുടർന്ന് നിയന്ത്രണം തെറ്റിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സഞ്ജുവിനെ അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…..

Read More

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി രംഗത്ത്;മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കാസർകോട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി രംഗത്ത്. ഡിവൈഎഫ്ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ബൽത്തക്കല്ല് സ്വദേശിനിയായ സച്ചിത റൈ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻറ് മാനേജർ ജോലി നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കുമ്പള കിദൂർ സ്വദേശിനി നിഷ്മിത ഷെട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റു മൂന്നു…

Read More

എടിഎമ്മിൽ നിറയ്ക്കാനായി കാറിൽ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി.

കോഴിക്കോട്: എടിഎമ്മിൽ നിറയ്ക്കാനായി കാറിൽ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി. എലത്തൂർ കാട്ടിലപീടികയിലാണ് അക്രമം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ച് പണം കവർന്നത്. യുവതിയടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സുഹൈൽ പൊലീസിനോടു പറഞ്ഞു. കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. ഇയാളുടെ മുഖത്തും ദേഹത്തും മുളകുപൊടി വിതറിയ നില‍യിലായിരുന്നു.കൈയിലുണ്ടായിരുന്ന 25 ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്നു സുഹൈൽ പറഞ്ഞു. കാറിൽ വരുന്നതിനിടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial