
കൊടിയില്‍ കൊലക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍; കണ്ണൂരില്‍ ഉത്സവത്തിനിടെ യുവാക്കളുടെ ആഘോഷം
കണ്ണൂര്‍: കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച പതാകകളുമായി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആഘോഷം. കൂത്തുപറമ്പ് കണ്ണൂര്‍ റോഡില്‍ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തന്‍ മഠം ക്ഷേത്ര ഉത്സവാഘോഷത്തിനിടെ നടന്ന കലശഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി യുവാക്കള്‍ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയില്‍ ആയിരുന്നു യുവാക്കളുടെ ആവേശപ്രകടനം. പതാകകള്‍ വീശുന്നതിനൊപ്പം മുദ്രാവാക്യം വിളിച്ചുകൊണ്ടും കൂടിയാണ് പ്രകടനം. കണ്ണൂരില്‍ ഉത്സവങ്ങളോടും മറ്റും അനുബന്ധിച്ച് പാര്‍ട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള…