സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ പതിനഞ്ച് ശതമാനമാക്കി വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഡിഎ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു

Read More

ഇരുപത് വയസുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; നടപടികൾ പാലിക്കാതെ സംസ്കരിക്കാൻ ശ്രമിക്കവെ പോലീസ് തടഞ്ഞു

ആലപ്പുഴ: ഇരുപത് വയസുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. മരണത്തെത്തുടർന്ന് തുടർ നടപടികളൊന്നും പാലിക്കാതെ കുടുംബം മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കവെ പോലീസ് തടഞ്ഞു. വിവരമറിഞ്ഞ് യുവാവിന്റെ വീട്ടിലെത്തിയ പോലീസ് സംഘം മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചില്ല. യുവാവ് തൂങ്ങി മരിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ കുടുംബം പൊലീസിന് മൊഴി നൽകിയത് യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു എന്നാണ്. മരണത്തിൽ സംശയമൊന്നും ഇല്ലാതിരുന്നതിനാലാണ് പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചതെന്ന് കുടുംബം പറഞ്ഞു.

Read More

പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ബൈക്കിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

ഭോപ്പാൽ: മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിലായിരുന്നു സംഭവം. പോലീസ് പറയുന്നതനുസരിച്ച്, വഴിയോരക്കച്ചവടക്കാരനായ 19 വയസ്സുള്ള യുവാവ് ചൊവ്വാഴ്ച പച്ചക്കറികൾ വാങ്ങി മാർക്കറ്റിൽ നിന്ന് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. നൈൻവാഡ ഗ്രാമത്തിന് സമീപമുള്ള ടോൾ ടാക്സിന് സമീപം നൈൻവാഡ സ്വദേശി അരവിന്ദിന്റെ (19) പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ, വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങൾക്കും പൊള്ളലേറ്റു….

Read More

നെയ്യാറ്റിൻകരയിൽ വസ്തു തർക്കം; അയൽവാസിയെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. അയൽവാസിയായ മണിയനാണ് ശശിയെ കുത്തി കൊന്നത്. താലൂക്ക് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി വസ്തു അളക്കലിനിടെയായിരുന്നു കൊലപാതകം. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ ; ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം : രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുക, അവരുടെ ഉൽപ്പാദനക്ഷമതയും ആശയങ്ങളും സമൂഹത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് കമീഷന്റെ ലക്ഷ്യം. അർധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമ്മീഷൻ രൂപീകരിക്കുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകാൻ കമ്മീഷന്‌ ചുമതലയുണ്ടാവും. കമ്മീഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ചെയർപേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളുമുണ്ടാകും. ചെയർപേഴ്സൺ ഉൾപ്പെടെ…

Read More

ഹരിതകർമസേനയുടെ മാലിന്യസംഭരണ വാഹനത്തിന് തീപിടിച്ചു; ജീവനക്കാർ  ചാടി രക്ഷപ്പെട്ടു

കളമശ്ശേരി: നഗരസഭ ഹരിതകർമസേനയുടെ മാലിന്യസംഭരണ വാഹനത്തിന് തീപിടിച്ചു. ഓട്ടത്തിനിടെയാണ് വണ്ടിക്ക് തീ പിടിച്ചത്. വണ്ടിക്ക് തീ പിടിച്ചതോടെ ജീവനക്കാർ ചാടി രക്ഷപ്പെടുകയായിരുന്നു. വണ്ടിക്ക് തീ പിടിക്കുന്നതായി നാട്ടുകാർ പറഞ്ഞതോടെയാണ് ഡ്രൈവർ തീ പടരുന്നത് കണ്ടത്. കുസാറ്റ് റോഡിൽ സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വെച്ചാണ് സംഭവം. തൃക്കാക്കര അമ്പലം വാർഡിൽനിന്ന് ജൈവ മാലിന്യം ശേഖരിച്ച് സംഭരണ കേന്ദ്രത്തിലേക്ക് മടങ്ങും വഴി വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഡ്രൈവർ കാബിനു പിന്നിൽ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീപിടിച്ചത്. വണ്ടി ഭാഗീകമായി…

Read More

സിപിഐ നേതാവ് കെ ഇ ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണത്തിൽ ആണ് നടപടി. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ ആണ് തീരുമാനമായത്. പി രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിലാണ് പി രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാൽ അദ്ദേഹം കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല….

Read More

സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ശാന്തിവിള ദിനേശിനെതിരെ എടുത്ത പോക്സോ കേസിൽ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ശാന്തിവിള ദിനേശിനെതിരെ എടുത്ത പോക്സോ കേസിൽ ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി തള്ളിയത്. ഒരു ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ ശാന്തിവിള ദിനേശിന്‍റെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകന്‍റെ ഇടപെടൽ ഉണ്ടെന്നായിരുന്നു ശാന്തിവിള ദിനേശിന്‍റെ വാദം. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ…

Read More

കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്

കോട്ടയം: കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. വാഴൂർ സ്വദേശി നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് ഡൽഹിയിൽനിന്നുള്ള ഇ.ഡി സംഘം പരിശോധന നടത്തിയത്. പിഎഫ്ഐ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിലും പിന്നീട് നടത്തിയ അന്വേഷണത്തിലും നിഷാദുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

Read More

കിഴിശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

മലപ്പുറം: കിഴിശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽജാർ ഹുസൈനിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രക്കാരനായ അഹദുൽ ഇസ്‌ലാമിനെ ഗുഡ്സ് ഓട്ടോയിലെത്തിയ ഗുൽസാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial