
ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സി ഇ ഓ ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സി ഇ ഓ ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഷുഹൈബിന്റെ സത്യാവാമൂലവും കസ്റ്റഡി അപേക്ഷയും നാളെ സമർപ്പിക്കും. താമരശ്ശേരി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. നാസറിൻ്റെ ജാമ്യ അപേക്ഷയും നാളെ പരിഗണിക്കും. ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്. 2024 ഓണപരീക്ഷയിലും ചോദ്യപ്പേപ്പർ ചോർന്നിരുന്നു.അതിലേക്കും അന്വേഷണം ഇനി ഉണ്ടാവില്ല. കേസിലെ രണ്ടാം പ്രതിയായ അധ്യാപകന്റെ മൊഴിയിൽ നിർണായക സൂചന ലഭിച്ചുവെന്നാണ് വിവരം. അതേസമയം…