
പരാതിക്കാരിയായ യുവതിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ
ജയ്‌പുർ: പരാതിക്കാരിയായ യുവതിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. രാജസ്ഥാനിലാണ് സംഭവം. സങ്കാനെർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഭാഗ റാം (48) ആണ് അറസ്റ്റിലായത്. ഗർഭിണിയായ 32 വയസ്സുകാരിയെയാണ് ഇയാൾ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തത്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകന് മുന്നിൽവെച്ചായിരുന്നു ഒരു പകൽ മുഴുവൻ ഇയാൾ യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. അയൽക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നീട് മൊഴിനൽകാൻ എത്തണമെന്നാവശ്യപ്പെട്ടാണ് ഭാഗ റാം യുവതിയെ സമീപിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഇയാൾ യുവതിയെ…