
വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി പാമ്പുപിടുത്തക്കാരൻ പിടിയിൽ
മലപ്പുറം: വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി വഴിക്കടവ് സ്വദേശിയായ മുൻ പാമ്പുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയിൽ. വെള്ളിയാഴ്ച ഉച്ചയോടെ വഴിക്കടവ് പൂവത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്‌മാനാണ് (42) അറസ്റ്റിലായത്. പാക്കറ്റുകളിലാക്കി വിൽപനക്ക് തയാറാക്കുന്നതിനിടെ ഇയാളുടെ വീട്ടിൽ നിന്ന് എട്ടു കിലോ മാനിറച്ചി പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. ഇറച്ചി മറ്റൊരാളിൽനിന്ന് വാങ്ങിയതാണെന്നാണ് ഇയാൾ മൊഴി നൽകി. ഫ്ളയിംഗ് സ്ക്വാഡ് കോഴിക്കോട് ഡി. എഫ്. ഒക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. മുജീബ് റഹ്‌മാൻ മ്പ് വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരനായിരുന്നു. പിടിക്കുന്ന പാമ്പുകളെ ദിവസങ്ങളോളം വീട്ടിൽ സൂക്ഷിക്കുകയും…