
സിപിഎം നേതാവ് എ പത്മകുമാറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോൺഗ്രസും; നടപടി എടുക്കാൻ സിപിഎം നീക്കം
പത്തനംതിട്ട: പാർട്ടിയുമായി ഇടഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാറിനെ പാർട്ടിയിലെത്തിക്കാൻ ബിജെപിയും കോൺഗ്രസും ശ്രമം തുടങ്ങി. സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് ഇക്കുറിയും പരിഗണിക്കപ്പെടാതിരുന്നതോടെയാണ് എ പത്മകുമാർ സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയതും പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യ വിമർശനം ഉയർത്തിയതും. ഇതിന് പിന്നാലെയാണ് പത്മകുമാറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയത്. പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ…