
80 വയസുകാരിയുടെ മാല മോഷണം പോയ സംഭവത്തിൽ കൊച്ചുമകൻ അറസ്റ്റിൽ.
ആലപ്പുഴ: 80 വയസ്സുകാരിയായ വയോധികയുടെ മാല മോഷണം പോയ സംഭവത്തിൽ കൊച്ചുമകൻ അറസ്റ്റിൽ. താമരക്കുളം കീരിവിളയിൽ വീട്ടിൽ 80 വയസ്സുകാരിയായ മുത്ത് എന്ന വയോധികയുടെ സ്വർണ മാലയും ലോക്കറ്റും ആണ് കൊച്ചുമകൻ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം പ്രതി കടന്നുകളയുകയായിരുന്നു. 20 വയസുകാരനായ അൽതാഫ് ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. മോഷണം നടത്തി ഒളിവിൽ പോയ പ്രതി എറണാകുളം ഭാഗത്ത് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. വാഹനം വാങ്ങാൻ ചാരുംമൂട്ടിൽ എത്തിയപ്പോഴാണ് പിടികൂടിയത്. തുടർന്ന് പ്രതി സ്വർണാഭരണം പണയം…