Headlines

ഇരവിഴുങ്ങിയ നിലയിൽ കണ്ട പെരുപാമ്പിനെ നാട്ടുകാർ പിടികൂടി

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ ഇര വിഴുങ്ങിയ നിലയിൽ മലമ്പാമ്പ്. മലമ്പാമ്പിനെ നാട്ടുകാർ പിടികൂടി. കിഴക്കഞ്ചേരി കോരഞ്ചിറയിൽ ചായക്കടയുടെ പിൻവശത്ത് കിടന്നിരുന്ന മലമ്പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇന്നലെ പകൽ സമയത്ത് ചായക്കടയുടെ പിൻവശത്തെ ഒഴിഞ്ഞ പ്രദേശത്ത് പോത്തുകുട്ടികളെ കെട്ടിയിടാൻ പോയ ആളാണ് മലമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ജീവനക്കാർ എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ മലമ്പാമ്പിനെ പിടികൂടി. എട്ട് അടിയോളം നീളമുള്ള പാമ്പിനെ പിടികൂടുമ്പോൾ ഇര വിഴുങ്ങിയ നിലയിലായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി….

Read More

പരാതിക്കാരിയായ യുവതിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ

ജയ്‌പുർ: പരാതിക്കാരിയായ യുവതിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. രാജസ്ഥാനിലാണ് സംഭവം. സങ്കാനെർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഭാഗ റാം (48) ആണ് അറസ്റ്റിലായത്. ഗർഭിണിയായ 32 വയസ്സുകാരിയെയാണ് ഇയാൾ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തത്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകന് മുന്നിൽവെച്ചായിരുന്നു ഒരു പകൽ മുഴുവൻ ഇയാൾ യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. അയൽക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നീട് മൊഴിനൽകാൻ എത്തണമെന്നാവശ്യപ്പെട്ടാണ് ഭാഗ റാം യുവതിയെ സമീപിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഇയാൾ യുവതിയെ…

Read More

നെല്ലുമായി വന്ന വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞുവീണു; കർഷകത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് ആറ്റിലേക്ക് വീണ കർഷകത്തൊഴിലാളിക്ക് ദാരുണാന്ത്യം. കൈനകരി കൈപ്പാൽ വീട്ടിൽ സ്വദേശി ടിജോ തോമസ്(34) യാണ് മരിച്ചത്. നെല്ല് കയറ്റിയ വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തിനു സമീപമാണ് സംഭവമുണ്ടായത്. തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

മൂന്നാമത് കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ; ആൺകുട്ടിക്ക് ജന്മം നൽകുന്നവർക്ക് പശുവിനെ നൽകും  ടിഡിപി എംപി

അമരാവതി: മൂന്നാമത് കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വിജയനഗരത്തിലെ ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു. ആണ്‍കുട്ടിക്കാണ് ജന്മം നല്‍കുന്നവര്‍ക്ക് സമ്മാനമായി പശുവിനെ നല്‍കുമെന്നും അപ്പള നായിഡു പ്രഖ്യാപിച്ചു. സമ്മാനത്തുക തന്റെ ശമ്പളത്തില്‍ നിന്നെടുക്കുമെന്നാണ് എംപിയുടെ പ്രഖ്യാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച വിജയ നഗരത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നായിഡുവിന്റെ പ്രഖ്യാപനം. നായിഡുവിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടിഡിപി നേതാക്കളും പ്രവര്‍ത്തകരും ഇത് സോഷ്യല്‍…

Read More

സംസ്ഥാനത്ത് ഉയർന്ന താപനില ; കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ,മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ‍ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ‍ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്

Read More

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം.

ദുബായ്: 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് കിരീടം നേടാനും ഇന്ത്യക്കായി. ഫൈനലില്‍ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരുവേള ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും കെഎല്‍ രാഹുലിന്റെ കാമിയോ ഇന്നിങ്‌സ് സെമിയിലെന്ന പോലെ ഫൈനലിലും നിര്‍ണായകമായി. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു….

Read More

എറണാകുളം ജനറൽ ആശുപത്രിയിൽ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് ജനൽപാളി അടർന്ന് വീണു

എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് പാളി തകർന്നു വീണു. അപകടത്തിൽ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കോൺക്രീറ്റ് പാളി തകർന്നത്. എട്ട് രോഗികളായിരുന്നു സംഭവ സമയത്ത് വാർഡിലുണ്ടായിരുന്നത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോൺക്രീറ്റ് കഷ്ണങ്ങൾ പതിച്ചത്. കുഞ്ഞിന് പാൽ കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം നടന്നത്. കുഞ്ഞിനെ മാറ്റിയതിനാൽ ഒഴിവായത് വലിയ അപകടമെന്ന് കൂട്ടിരുപ്പുകാർ…

Read More

തെലങ്കാനയിൽ തുരങ്ക ദുരന്തത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനത്തി നായി കേരള പൊലീസിൻ്റെ നായ്ക്കളും

നാഗർകുർനൂൽ: തെലങ്കാനയിൽ തുരങ്ക ദുരന്തത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനത്തി നായി കേരള പൊലീസിൻ്റെ ബെൽജിയൻ മാ ലിനോയിസ് ഇനത്തിൽപെട്ട നായ്ക്കളും. വെള്ളിയാഴ്ചയാണ് രണ്ട് നായ്ക്കൾ ഇവിടെ എത്തിയത്. 15 അടിവരെ ആഴത്തിൽനിന്ന് ഗന്ധം തിരിച്ചറിയാൻ കഴിയും. മാർച്ച് 11 മുതൽ രക്ഷാപ്രവർത്തനത്തിൽ സുരക്ഷ ഉറപ്പാക്കാൻ റോ ബോട്ടുകളും ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. മനുഷ്യ സാന്നിധ്യം തിരിച്ചറി ഞ്ഞ സ്ഥലങ്ങളിൽ കുഴിക്കൽ തുടരും. ഫെ ബ്രുവരി 22നുണ്ടായ അപകടത്തിൽ രണ്ട് എ ൻജിനീയർമാരുൾപ്പെടെ എട്ട് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്

Read More

കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നു, മാധ്യമങ്ങൾക്ക് എന്തിനാണ് ഇത്ര വിരോധം?- രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കൊല്ലം: കേന്ദ്ര സർക്കാരിനേയും മാധ്യമങ്ങളേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‌‌‍ കേന്ദ്രം കേരളത്തോടു ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേരളത്തെ ശത്രുക്കളായി കാണുന്നു. ഈ നാടിനൊപ്പം നിൽക്കേണ്ട ഘട്ടത്തിൽ ഇവിടുത്തെ പല സംവിധാനങ്ങളും ഈ നാടിനൊപ്പം നിൽക്കേണ്ടേ. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിൽ നിന്നു കരകയറേണ്ടേ. അതിനാവശ്യമായ സഹായം കേന്ദ്ര സർക്കാൽ നൽകേണ്ടേ….

Read More

ഹോളി വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ആഘോഷിക്കുന്നതെന്നും ജുമുഅ നമസ്‌കാരം എല്ലാ വെള്ളിയാഴ്ചയുമുണ്ടെന്ന സംഭല്‍ പൊലീസുദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം ആവര്‍ത്തിച്ച്  യോഗി ആദിത്യനാഥ്

ലഖ്‌നോ: ഹോളി വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ആഘോഷിക്കുന്നതെന്നും ജുമുഅ നമസ്‌കാരം എല്ലാ വെള്ളിയാഴ്ചയുമുണ്ടെന്ന സംഭല്‍ പൊലീസുദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്യോഗസ്ഥന്റെ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ വാക്കുകള്‍ ആവര്‍ത്തിച്ച് യോഗിയും രംഗത്തെത്തിയത്. ഉത്സവകാലത്ത് ഇരു സമുദായങ്ങളും വികാരങ്ങളെ ബഹുമാനിക്കണം. എല്ലാ വെള്ളിയാഴ്ചയും നമസ്‌കാരം നടക്കുന്നുണ്ട്. പക്ഷേ ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂവെന്ന് യോഗി പറഞ്ഞു. നമസ്‌കാരം വൈകിപ്പിക്കാം. വെള്ളിയാഴ്ച പ്രാര്‍ത്ഥന കൃത്യസമയത്ത് നടത്തണമെന്നുള്ളവര്‍ക്ക് വീട്ടിലിരുന്ന്‌കൊണ്ട് അത് ചെയ്യാം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial