
കൊല്ലപ്പെട്ട ഭാര്യ തിരിച്ചെത്തിയ സംഭവം, അഞ്ചു വർഷത്തിനു ശേഷം ഭർത്താവിനെ കോടതി കുറ്റവിമുക്തമാക്കി
മൈസൂരു: കുശാൽനഗറിൽ ‘കൊല്ലപ്പെട്ട’ ഭാര്യ തിരിച്ചെത്തിയ സംഭവത്തിൽ, കൊലപാതകക്കേസിൽ അഞ്ചു വർഷത്തിനു ശേഷം ഭർത്താവിനെ കോടതി കുറ്റവിമുക്തമാക്കി. കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസിക്കോളനിയിലെ കെ. സുരേഷിനെ(35)യാണ് മൈസൂരു അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഗുരുരാജ് വെറുതേ വിട്ടത്. വിചാരണക്കാലത്ത് സുരേഷ് രണ്ടര വർഷം തടവുശിക്ഷയും അനുഭവിച്ചിരുന്നു. സുരേഷിന്റെ ഭാര്യ മല്ലികയെ 2020ലാണ് കാണാതാകുന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ മൈസൂരു ജില്ലയിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കാവേരി തീരത്തു നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടം പോലീസ് കണ്ടെടുത്തു….