Headlines

ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിലായി

പാലക്കാട്: പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്. മംഗലാപുരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതിക്രമം നടത്തിയ ശേഷം 14 വയസുള്ള കുട്ടിയുമായി ഇയാൾ ഒളിവിലായിരുന്നു. ബന്ധുക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് പിരായിരി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70)…

Read More

സിനിമയുടെ ചിത്രീകരണത്തിനിടെ മേക്കപ്പ് കഴുകിക്കളയാൻ നദിയിലിറങ്ങിയ  നർത്തകൻ മുങ്ങി മരിച്ചു.

മുംബൈ: ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ മേക്കപ്പ് കഴുകിക്കളയാൻ നദിയിലിറങ്ങിയ 26 വയസ്സുള്ള നർത്തകൻ മുങ്ങി മരിച്ചു. റിതേഷ് ദേശ്മുഖിന്റെ ‘രാജാ ശിവാജി’ എന്ന സിനിമയുടെ സെറ്റിലെ നൃത്തകനായ സൗരഭ് ശർമ്മയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ കൃഷ്ണ നദികളുടെ സംഗമസ്ഥാനമായ സതാര ജില്ലയിലാണ് അപകടം നടന്നത്. മേക്കപ്പ് കഴുകിക്കളയാൻ നദിയിൽ ഇറങ്ങിയപ്പോളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ചൊവ്വാഴ്ച വൈകുന്നേരം വർണ്ണാഭമായ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഒരു ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം. നദിയിൽ മേക്കപ്പ് കഴുകി കളയാൻ ശ്രമിക്കവെ ശർമ്മ…

Read More

ഇന്ത്യാ -പാകിസ്ഥാൻ അതിർത്തി അടച്ചു, പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, സിന്ധു നദീജല കരാർ മരവിപ്പിച്ചു

ന്യൂഡൽഹി:ജമ്മു കശ്മീരിലെ ന്യൂ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്‌താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ നൽകില്ല. പാകിസ്താനിലുള്ള ഇന്ത്യൻ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പാക് നയതന്ത്രജ്ഞർ ഇന്ത്യ വിടണം. വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും. *നടപടികള്‍* * അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കുന്നത് വരെ 1960 ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചു.* വാഗ-അട്ടാരി അതിർത്തി ഉടനടി അടച്ചിടും. കൃത്യമായ രേഖകളോടെ അതിർത്തി വഴി കടന്നവർക്ക്…

Read More

മുതലപ്പൊഴിയിൽ പൊഴിമുറിക്കൽ ഇന്ന് പൂർത്തിയാകും

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ പൊഴിമുറിക്കൽ ഇന്ന് പൂർത്തിയാകും. അഴിമുഖത്ത് 13 മീറ്റർ വീതിയിലും3മീറ്റർ ആഴത്തിലുമാണ് പൊഴി മുറിക്കുന്നത്. ഏറക്കുറെ ഇതിന്റെ പണി പൂർത്തിയായി. ഇനി അഴിമുഖത്തിന്റെ പ്രവേശന കവാടത്തിലുള്ള മണൽനീക്കം മാത്രമാണുള്ളത്.അത് കണ്ണൂർ അഴീക്കലിൽ നിന്നും പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ എത്തുന്ന മുറയ്ക്ക് ബാക്കിയുള്ള ഭാഗത്തെ മണൽനീക്കം കൂടി നടക്കും. ഇന്നലെ വൈകിട്ടോടെ നീണ്ടകര പിന്നിട്ട ഡ്രഡ്ജർ മറ്റു കാലാവസ്ഥ വ്യതിയാനങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്നെത്തുമെന്നാണ് കരുതുന്നത്. അഴിമുഖത്ത് ഡ്രഡ്ജർ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയുള്ള പാതയൊരുക്കലിപ്പോൾ പുരോഗമിക്കുകയാണ്. അഴിമുഖത്തിന്റെ മൊത്തം വീതി…

Read More

ഹൈബ്രിഡ് കഞ്ചാവ് കേസിൽ  ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ചുപേർ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് നോട്ടീസ് അയച്ച നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ചുപേർ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ നിർദേശം. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ദിവസം എക്സൈസ് നോട്ടീസ് നൽകിയിരുന്നു. നടന്മാർക്ക് പുറമെ ഒരു നിർമാതാവ്, കൊച്ചിയിലെ മോഡൽ ആയ യുവതി, മുൻ ബിഗ് ബോസ് താരം എന്നിവർക്കും എക്സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതി തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിന്‍റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും…

Read More

യുവതിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് വിവസ്ത്രയാക്കി ചിത്രം പകർത്തി; ദൃശ്യം പകർത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കൗമാരക്കാരനും സുഹൃത്തുക്കളായ മറ്റ് രണ്ട് യുവാക്കളും ചേർന്ന് യുവതിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് വിവസ്ത്രയാക്കി ചിത്രം പകർത്തി. സംഭവത്തിൽ ദൃശ്യം പകർത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. വയനാട് സ്വദേശിയായ യുവതിയെയാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരനും മറ്റ് രണ്ട് യുവാക്കളും ചേർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നഗ്ന ചിത്രം പകർത്തിയത്. സുഹൃത്തായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ആഹാരം കഴിക്കാനെത്തിയതായിരുന്നു യുവതി. പീന്നീട് ഈ ആൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ കൂടി ഇവർക്കൊപ്പമെത്തി….

Read More

അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും;
ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

മലപ്പുറം: സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്. അതിൽ ഒരു ഗഡു മേയിൽ അനുവദിക്കാനാണ് തീരുമാനം. അതോടൊപ്പം മേയ് മാസത്തെ പെൻഷനും നൽകും. അങ്ങനെ വരുമ്പോൾ  രണ്ട് തവണ ഉപഭോക്താക്കൾക്ക് രണ്ട് പെൻഷൻ ലഭിക്കും. ഓരോ ഗുണഭോക്താവിനും മേയ് മാസത്തിൽ 3200 രൂപയാണ് ലഭിക്കുക.അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അതിനായി 1800…

Read More

റീൽസ് ഒക്കെ ഇനി സിംപിളായി എഡിറ്റ് ചെയ്യാം, വാട്ടർമാർക്കുമില്ല; പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ

റീൽസും ഷോർട്സും ഒക്കെ ചെയ്യുന്നവർക്കായി പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ. സൗജന്യമായി റീല്‍സ് വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന ആപ്പ് ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. ‘എഡിറ്റ്‌സ്’ എന്നാണ് ആപ്പിന്റെ പേര്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്. യുഎസില്‍ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ട ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പ് ആദ്യം പ്രഖ്യാപിച്ചത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയില്‍ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് കട്ട് ഇന്ത്യയില്‍ എത്തിയിരുന്നില്ല. ടിക് ടോക്കിന് ഏറെ സ്വീകാര്യതയുണ്ടായിരുന്ന…

Read More

ലക്ഷദ്വീപ്-കൊച്ചി കപ്പൽ യാത്ര, അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന 4 വയസുകാരനെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

        കൊച്ചി : ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്ന കപ്പലിൽ നാല് വയസുകാരനെ പീഡിപ്പിച്ച കേസിൽ ലക്ഷദ്വീപ് സ്വദേശി പിടിയിൽ. ബുധനാഴ്ച്ച ലക്ഷദീപ് കപ്പലായ പരളിയിലാണ് കേസിനാസ്പദമായ സംഭവം. അമ്മ യോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോയായിരുന്നു പീ‍ഡനം. മീനുകളെ കാണിച്ച് തരാം എന്ന് പറഞ്ഞ് കൂടെ കൂട്ടി ശുചിമുറിയിൽ വെച്ചായിരുന്നു പീഡനം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കടമത്ത് ദ്വീപ്  സ്വദേശി സമീർഖാനെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുൻപ് മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ്…

Read More

പഹല്‍ഗാമില്‍ ആക്രമണം: ‘ഭീകരവാദികള്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ശിക്ഷ നല്‍കും’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

        പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദിയുടെ പ്രതികരണം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. പൊതുപരിപാടിയില്‍ മൗനം ആചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിലെത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ബീഹാറിന്റെ മണ്ണില്‍ നിന്ന്, ഞാന്‍ മുഴുവന്‍ ലോകത്തോടും പറയുന്നു, ഇന്ത്യ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial