Headlines

അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്നു; BSF ജവാൻ പാകിസ്താൻ കസ്റ്റഡിയിൽ

       ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാകിസ്താന്റെ കസ്റ്റഡിയിൽ ആയത്. പാക് റേഞ്ചേഴ്സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പരിശോധന നടത്തുകയും തോക്ക്…

Read More

തമിഴ് പറഞ്ഞ് സ്ത്രീ; മലയാളം പറഞ്ഞ് നാല് വയസുകാരി; കുഞ്ഞിനെ കടത്താനുള്ള ശ്രമം പൊളിച്ച് കെഎസ്ആർടിസി കണ്ടക്ടർ

കൊല്ലം: കൊല്ലത്തുനിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലുവയസുകാരിയെ പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് ദേവി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസിയില്‍ ചെങ്ങന്നൂര്‍ ഡിപ്പോയില്‍വെച്ചാണ് നാടകീയ സംഭവങ്ങളുണ്ടായത്. അടൂരില്‍ നിന്നാണ് കുട്ടിയെയും കൊണ്ട് നാടോടി സ്ത്രീ ബസില്‍ കയറിയത്. ബസില്‍ കയറിയ ഉടന്‍ കുട്ടി ഓടിച്ചെന്ന് കണ്ടക്ടര്‍ അനീഷിന്റെ കൈയില്‍ പിടിച്ചു. കുട്ടി കണ്ടക്ടറുടെ സീറ്റിനരികില്‍ നിന്ന് മാറാതെ നിന്നു. കൂടെയുളള സ്ത്രീ…

Read More

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

മലപ്പുറം: യൂസ്ഡ് കാർ ഷോറൂമുകള്‍ ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച കൃത്യത ഉറപ്പു വരുത്താനാണിത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂമുടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലാണ് ലൈസൻസ് നിർബന്ധമാക്കാൻ കാരണമെന്നും ആർ.ടി.ഒ അധികൃതർ പറഞ്ഞു. കേന്ദ്ര സർക്കാറിന്‍റെ നിർദേശപ്രകാരമാണ് അടിയന്തര നടപടിയെന്നാണ് സൂചന. യൂസ്ഡ് കാർ ഷോറൂം ഉടമകള്‍ ലൈസൻസ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയെങ്കിലും ആരും സഹകരിക്കാൻ തയാറായിരുന്നില്ല. തുടർന്ന്, മോട്ടോർ വാഹന വകുപ്പ് ഷോറൂമുകളില്‍…

Read More

പഴയ 100 രൂപ നോട്ടുകൾ എടിഎം വഴി ഇനി ലഭിക്കില്ല

മലപ്പുറം: പഴയ 100 രൂപ നോട്ടുകള്‍ ഇനി എടിഎം കൗണ്ടറുകള്‍ വഴി ലഭിക്കില്ല. ഇവയുടെ ഉപയോഗവും പ്രചാരവും പരിമിതപ്പെടുത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ചു. പകരം പുതിയ സീരീസിലെ നോട്ടുകള്‍ പ്രോത്സാഹിപ്പിക്കും. പുതിയ ഗാന്ധി സീരീസിന് മുമ്ബ് അച്ചടിച്ച 100 രൂപ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടുകള്‍ എടിഎമ്മുകളില്‍നിന്ന് ഒഴിവാക്കുന്നത്. പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍ മാത്രമേ എടിഎമ്മുകള്‍ വഴി വിതരണം ചെയ്യാവൂ എന്ന് ആര്‍ബിഐ…

Read More

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തിരുവനന്തപുരം ചാക്ക പേട്ട വയലിൽ വീട്ടിൽ രേഷ്മ (പാഞ്ചാലി-41) യെയാണ് ‘കാപ്പ’ ചുമത്തി നാടുകടത്തിയത്. ദേഹോപദ്രവമേൽപ്പിക്കൽ, അനധികൃത മദ്യവിൽപ്പന, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ രേഷ്മ ഇപ്പോൾ മാമംഗലത്താണ് താമസിക്കുന്നത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഇവർക്കെതിരേ ഏഴ് കേസുകളുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് രേഷ്മയെ നാടുകടത്തിയുള്ള ഉത്തരവിറക്കിയത്. കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇവരെ ഒൻപത് മാസത്തേക്ക്…

Read More

കോഴിക്കോട്  വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവന്‍പൊയില്‍ എടക്കോട്ട് വി.പി. മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയില്‍നിന്നാണ് ഷോക്കേറ്റത്. ഉടന്‍തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഉവൈസ് നൂറാനി, അബ്ദുല്‍ മാജിദ്, ഹന്ന ഫാത്തിമ. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചുള്ളിയോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

Read More

ഡി.സി. കിഴക്കേമുറിയുടെ സഹധർമ്മിണി പൊന്നമ്മ കിഴക്കേമുറി (പൊന്നമ്മ ഡിസി) നിര്യാതയായി

ഡി.സി. കിഴക്കേമുറിയുടെ സഹധർമ്മിണി പൊന്നമ്മ കിഴക്കേമുറി (പൊന്നമ്മ ഡിസി) നിര്യാതയായി.90 വയസ്സായിരുന്നു. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്സിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചയാളാണ് പൊന്നമ്മ കിഴക്കേമുറി. ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി പി ഐസക്കിൻ്റെയും റേച്ചലിൻ്റെയും ഇളയപുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം. തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായിരുന്നു പൊന്നമ്മ. 1963 ആഗസ്റ്റ് 26 നാണ് ഡി സി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്. 1974 ൽ ഡി സി കിഴക്കെമുറി ഡി സി ബുക്സ് ആരംഭിച്ച സമയത്ത്…

Read More

വിനീത കൊലക്കേസിൽ ശിക്ഷ വിധി; പ്രതി രാജേന്ദ്രന് തൂക്കുകയർ

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. തൂക്കുകയറല്ലാതെ പ്രതി മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ആണ് വിധി പ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്. പ്രതിയുടെ മാനസിക നില ഉൾപ്പെടെ പരിശോധിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ഒരു വിധി വന്നിരിക്കുന്നത്. 2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. അലങ്കാര ചെടി വിൽപ്പന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണമാല…

Read More

പതിനഞ്ചുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരണം; വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്

കൊല്ലം : വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്. കോവളത്ത് പതിനഞ്ച് വയസുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരിച്ചു എന്നാണ് പരാതി. കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പെൺകുട്ടി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കോവളം പോലീസാണ് കേസെടുത്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് റീൽസ് ചിത്രീകരണം നടന്നത്. വ്ലോഗര്‍ മുകേഷ് നായരായിരുന്നു ഇതിൽ അഭിനയിച്ചത്.പെൺകുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ…

Read More

‘സെറ്റില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ സംസാരം അശ്ലീല ചുവയോടെ, ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി’; ആരോപണവുമായി പുതുമുഖ നടി

മെല്‍ബണ്‍: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതിയുമായി ഒരു നടി കൂടി. സൂത്രവാക്യം സിനിമ സെറ്റില്‍വെച്ച് ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് പുതുമുഖ നടിയായ അപര്‍ണ ജോസ്. വിന്‍സി പറഞ്ഞതൊക്കെ ശരിയാണെന്നും എല്ലാത്തിനും താനും സാക്ഷിയാണെന്ന് നടി പറഞ്ഞു. സാധാരണ കാണുന്ന ഒരാള്‍ ഇടപെടുന്ന പോലെയല്ല ഷൈന്റെ പെരുമാറ്റം. വളരെ അബ്‌നോര്‍മലായിട്ടുള്ള പെരുമാറ്റമാണ് സെറ്റിലുണ്ടായിരുന്നപ്പോള്‍. അശ്ലീലച്ചുവയുള്ള സംസാരമാണ് എപ്പോഴും. അത് ബുദ്ധിമുട്ടുണ്ടാക്കി. ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്ന മുഴുവന്‍ നെര്‍വസ്‌നെസോടും കൂടിയാണ് സിനിമയുടെ സെറ്റില്‍ നില്‍ക്കുന്നത്, അപ്പോഴാണ് ഇത്തരത്തിലൊരു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial