Headlines

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എംഡിഎംഎയുമായി അറസ്റ്റില്‍

കൊട്ടാരക്കര: എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ കരവാളൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂര്‍ വെഞ്ചേമ്പ് ബിനു മന്‍സിലില്‍ മുഹ്സിനാണ് അറസ്റ്റിലായത്.ഇയാളില്‍ നിന്ന് രണ്ടുഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഡാന്‍സാഫും കൊട്ടാരക്കര പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പിടിവീണത്.

Read More

പഹൽഗാം ഭീകരാക്രമണം; 4 കുടുംബങ്ങളിലെ 11 പേരെ രക്ഷപെടുത്തിയത് കമ്പിളി വിൽപ്പനക്കാരൻ

റായ്പൂർ: പഹൽഗാമിലെത്തിയ നാലുകുടുംബങ്ങളി‌ൽ നിന്നുള്ള 11 പേർ ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടത് കമ്പിളി വിൽപ്പനക്കാരന്റെ ഇടപെടലിൽ. ഛത്തീസ്ഗഢിൽ നിന്നും കശ്മീരിലെത്തിയ ഈ നാലു കുടുംബങ്ങളെ ഭീകരാക്രമണത്തിന്റെ സമയത്ത് ഇയാൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. എല്ലാ മഞ്ഞുകാലത്തും ഛത്തീസ്ഗഢിലെ ചിർമിരി ടൗണിൽ കമ്പിളി വസ്ത്രങ്ങൾ വിൽക്കാനായി എത്താറുള്ള നസ്കാത്ത് അലി എന്ന ഇയാളിൽ നിന്നും ഈ കുടുംബാംഗങ്ങൾ വസ്ത്രങ്ങൾ വാങ്ങാറുണ്ട്. നാല് കുടുംബങ്ങളിൽ നിന്നുള്ള 11 പേരാണ് കശ്മീരിലെത്തിയത്. മൂന്ന് കുട്ടികളും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ശിവാനിഷ് ജെയിൻ, അരവിന്ദ് അഗർവാൾ,…

Read More

അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ – ആൻസി ദമ്പതികളുടെ ഏകമകൾ ഇസാ മരിയ സിബിൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപമുള്ള അംഗനവാടിയിൽ നിന്ന് അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവൻ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതിയിലെത്തിയ സ്കൂട്ടർ പാഞ്ഞുകയറുകയായിരുന്നു. സ്കൂട്ടർ വീടിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ സ്കൂട്ടർ…

Read More

പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം

         പഹല്‍ഗാം ആക്രമണത്തില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. നൂറിലേറെ പേരെ ജമ്മുകശ്മീര്‍ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളില്‍ നിന്നും കുതിരസവാരിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. പഹല്‍ഗാമില്‍ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. കുല്‍ഗാമില്‍ ടിആര്‍എഫ് കമാന്‍ഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു. അതിര്‍ത്തി മേഖലയില്‍…

Read More

മരക്കൊമ്പ് തുടയിൽ കുത്തിക്കയറി, മരത്തിനു മുകളിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ; രക്തം വാർന്ന് മരണം

         പാലക്കാട് : മംഗലംഡാം മണ്ണെണ്ണക്കയത്ത് മരം മുറിക്കുന്നതിനിടെ കൊമ്പ് തുടയിൽ കുത്തിക്കയറി മൂന്നര മണിക്കൂർ മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കയറാടി സ്വദേശി കണ്ണൻ (51) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരത്തിലെ കൊമ്പുകൾ വെട്ടുന്നതിനിടെ ശക്തമായി കാറ്റുവീശുകയും മരക്കൊമ്പ് കണ്ണൻ്റെ തുടയിൽ കുത്തിക്കയറുകയുമായിരുന്നു. 35 അടി ഉയരത്തിലായിരുന്ന കണ്ണൻ മരത്തിൽ നിന്ന് പിടിവിട്ട് പോയെങ്കിലും സുരക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്നു. കയറിൽ…

Read More

പഹല്‍ഗാം: ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു

        ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അനന്ത്നാഗ് പോലീസ്. ഭീകരരെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക. ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതമായിപരിക്കേറ്റു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. ഈ സംഘത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍ അടക്കമുള്ളവരെ സുരക്ഷാ സേന കണ്ടെത്തി…

Read More

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടൽ. ഭീകരരും സൈനികരും തമ്മിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സംശയകരമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനികർ ഇവിടെ എത്തിയത്. ഏറ്റുമുട്ടലിനെത്തുടർന്ന് കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. ആർക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുൽഗാം. ഇവിടെ തങ്മാർഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന വിവരത്തിൻ്റെ…

Read More

എംപുരാൻ ഒടിടിയിൽ;സ്ട്രീമിങ് ഇന്നു രാത്രി മുതൽ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എംപുരാന്‍’ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറില്‍ ഇന്നു രാത്രി എംപുരാന്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് എംപുരാന്‍. 325 കോടി രൂപയാണ് ചിത്രം നേടിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം…

Read More

പത്ത് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാൻ റിസർവ് ബാങ്ക് അനുമതി

      പത്ത് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഇടപാടുകള്‍ നടത്താനും അവസരമൊരുക്കുന്ന സുപ്രധാന നടപടിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നിലവില്‍ 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിയപരമായ അമ്മയുള്‍പ്പെടെയുള്ള രക്ഷിതാവിനൊപ്പം മാത്രമേ ബാങ്ക് അക്കൗണ്ട് ആരംഭിക്കാനാകുകയുള്ളു. ഇതില്‍ മാറ്റം വരുത്തികൊണ്ടുള്ള സുപ്രധാന തീരുമാനം ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പ്രായപൂര്‍ത്തിയാകാത്ത പത്ത് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കികൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദേശം തിങ്കളാഴ്ചയാണ് ആര്‍ബിഐ പുറത്തിറക്കിയത്. ജൂലായ്…

Read More

ജനനതീയ്യതി മാറ്റി കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍; പിടികൂടാന്‍ AI ഉപയോഗിച്ച് കമ്പനി

         ഉപഭോക്താക്കള്‍ കൗമാരക്കാരാണോ പ്രായപൂര്‍ത്തിയായവരാണോ എന്ന് തിരിച്ചറിയാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇന്‍സ്റ്റഗ്രാം. തിങ്കളാഴ്ചയാണ് പ്ലാറ്റ്‌ഫോമിലെ കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപടിക്കാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഇന്‍സ്റ്റഗ്രാം അറിയിച്ചത്. ഇങ്ങനെ കണ്ടെത്തുന്ന കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറ്റും. പ്രായപൂര്‍ത്തിയായവരുടെ ജനനതീയ്യതി നല്‍കി നിര്‍മിച്ച അക്കൗണ്ടുകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും. നിലവില്‍ യു.എസില്‍ മാത്രമാണ് ഈ എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അധികാരികളുടെ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമായ സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം പ്രായനിയന്ത്രണം കര്‍ശനമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial