വടകര സ്വദേശിയായ വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് : വടകര സ്വദേശിയായ വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ന്യൂജേഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ഹെന്ന(21)യാണ് മരിച്ചത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ഹന്നയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടം. അസ്‌ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്. രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജേഴ്‌സിയിലായിരുന്നു താമസം.

Read More

സൗഹൃദം യുവതി ഉപേക്ഷിച്ചതിന്റെ പേരിൽ യുവതിയെ                 കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട്: താനുമായുള്ള സൗഹൃദം യുവതി ഉപേക്ഷിച്ചതിന്റെ പേരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമാണ് (56) അറസ്റ്റിലായത്. നല്ലളം പൊലീസാണ് ഇയാളെ പിടികൂടിയത്. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കള്ളിക്കുന്ന് സ്വദേശിനി ജംഷീലയെയാണ് പ്രതി കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപത്തായുള്ള ഒുടുമ്പ്ര ബസ് സ്റ്റോപ്പിന് സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയ ഇയാള്‍ കുത്തി വീഴ്ത്തുകയായിരുന്നു. ജംഷീനയുടെ നിലവിളി കേട്ട്…

Read More

സ്ത്രീധനത്തിന്റെ പേരിൽ പീഡനം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ പരാതി നൽകി യുവതി

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭർതൃകുടുംബത്തിനെതിരെ പരാതിയുമായി യുവതി. വീട്ടിൽ മദ്യപിച്ചെത്തി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കൊടുവള്ളി സ്വദേശിനിയായ മാണിക്കോത്ത് വീട്ടില്‍ അശ്വതിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് നന്‍മണ്ട സ്വദേശിയായ മിഥുന്‍, പിതാവ് ഹരിദാസന്‍, മാതാവ് മീന എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ ശരീരികമായും മാനസികമായും…

Read More

രാജ്യത്തെ വാഹന ഹോണുകളില്‍ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്‍ദം ഉപയോഗിക്കുന്നതിനുള്ള നിയമം വരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

രാജ്യത്തെ വാഹന ഹോണുകളില്‍ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്‍ദം സന്നിവേശിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തിൽ നിതിൻ ഗഡ്‍കരി വ്യക്ത വരുത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ഒരു നിയമം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായിട്ടാണ് നിതിൻ ഗഡ്‍കരിയുടെ പ്രഖ്യാപനം. ഇത് ഹോൺ ശബ്‍ദം മനോഹരമാക്കുമെന്നും ആളുകളെ ശല്യപ്പെടുത്തില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഗതാഗത മേഖല മൂലമുണ്ടാകുന്ന വായു മലിനീകരണത്തെക്കുറിച്ചും പരിസ്ഥിതി സൗഹൃദ…

Read More

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായം.പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായി. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ആറ് മണിക്ക്…

Read More

ജമ്മു കേന്ദ്രത്തിലെ ബാരാമിലെ നിയന്ത്രണരേഖയിൽ (എൽഒസി) നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

ശ്രീനഗർ: ജമ്മു കേന്ദ്രത്തിലെ ബാരാമിലെ നിയന്ത്രണരേഖയിൽ (എൽഒസി) നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച രാവിലെ ഏകദേശം 2-3 യുഐ ഭീകരർ ബാരാമിലെ ഊറി നളയിലെ സർജീവനിലെ പൊതുമേഖലയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചതായി സൈന്യം അറിയിച്ചു. ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിൻ്റെ ചൈനർ കോർപ്സിൻ്റെ പ്രസ്താവന പ്രകാരം, പ്രദേശത്തിനടുത്തുള്ള സൈന്യത്തിലെ സൈനികർ അജ്ഞാത ഭീകരരെ വെല്ലുവിളിച്ചു, ഈ സുരക്ഷാ ഉദ്യോഗസ്ഥരും നുഴഞ്ഞുകയറ്റക്കാരും തമ്മിൽ കനത്ത വെടിവയ്പ്പിന് കാരണമായി, തുടർന്നുള്ള ഏറ്റുമുട്ടലിൽ…

Read More

വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്നത് അമിത്;കോടാലിയിലെ ഫിംഗർ പ്രിന്റ് അസം സ്വദേശി അമിത്തിന്റേത് തന്നെയെന്ന് പോലീസ്

കോട്ടയം: തിരുവാതുക്കൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്നത് അമിത് തന്നെ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അസം സ്വദേശി അമിത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമിത് നേരത്തെ മോഷണ കേസിൽ പിടിക്കപ്പെട്ടപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റും മാച്ച് ചെയ്തു. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിൽ വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽഅമിത്തിന്റെ ഫിംഗർ പ്രിന്റ് കണ്ടെത്തി. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം…

Read More

മാർ ഇവാനിയോസ് കോളജ് മൈതാനത്തെ ആർ.എസ്.എസ് ആയുധ പരിശീലനം; മൈതാനം തുറന്നുകൊടുത്തതാരെന്ന് വ്യക്തമാക്കാതെ കോളജ് അധികൃതർ

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജിലെ മൈതാനം ആർ.എസ്.എസ് ആയുധ പരിശീലനത്തിന് തുറന്നുകൊടുത്തത് ആരെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സംഭവത്തിൽ മൗനം പാലിച്ച് കോളജ് അധികൃതർ. മാർ ഇവാനിയോസിലെ മൈതാനത്ത് പരിപാടികൾ സംഘടിപ്പിക്കാൻ കോളജ് യൂണിയനുപോലും അധികൃതർ അനുമതി നൽകാറില്ലെന്നിരിക്കെയാണ് ഈ സംഭവം. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള കോളേജാണിത്. നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന ഈ കാമ്പസിൽ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സര്‍വോദയ സ്‌കൂള്‍, മാര്‍ ബസേലിയസ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. കാമ്പസിലെ എല്ലാ സ്ഥാപനങ്ങൾക്കും പൊതുവായുള്ള മൈതാനമാണ്…

Read More

പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി; ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍, ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം ശ്രീനഗറില്‍ നടക്കും. ഭീകരാക്രമണത്തില്‍ മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും. ആറു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. നാലു ഭീകരരാണ് നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, അനന്ത്നാഗ് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേന…

Read More

വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ :അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. ഇന്നലെ ‘ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങലുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടി ഓടുന്നത് വിജയമ്മ കണ്ടില്ല. ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial