മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് 2024-2025 അധ്യയന വർഷം എട്ടാം ക്ലാസിൽ നടപ്പാക്കിയ സേ പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്കാണ് സേ പരീക്ഷ നടത്തുന്നത്. ഏപ്രിൽ 25 മുതൽ 29 വരെയാണ് പരീക്ഷ. മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി അത് വിഷയങ്ങളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്തിയിരുന്നു. സ്പെഷ്യൽ ക്ലാസ് വഴി അധിക പഠനപിന്തുണ നൽകിയ ശേഷമാണ്പ കുട്ടികൾക്ക് പുന:പരീക്ഷ നടത്തുന്നത്. ഏപ്രിൽ…

Read More

ഗുജറാത്തില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അമ്രേലിയിലാണ് അപകടം ഉണ്ടായത്. ഒരു സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ വിമാനം പരീശീലന പറക്കിലിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് പന്ത്രണ്ടരയോടെ അമ്രേലി നഗരത്തിന് തൊട്ടടുത്ത ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം താഴേക്ക് വന്ന് മരത്തിലിടിച്ച് തകര്‍ന്നുവീഴുകയായിരുന്നെന്ന് അമ്രേലി പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരത് പറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പൈലറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തകര്‍ന്നുവീണ ഉടനെ വിമാനത്തിന് തീപിടിച്ചതായും ദൃകസാക്ഷികള്‍ പറഞ്ഞു.

Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച, അന്ത്യവിശ്രമം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍; നാളെ പൊതുദര്‍ശനം

വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. നാളെ രാവിലെ മുതല്‍ സെന്റര്‍ പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കാനും കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് പൊതുദർശനം. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദര്‍ശനം. മൃതദേഹം ഇപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക…

Read More

പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും, ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്….

Read More

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊച്ചി: കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വരാപ്പുഴ കൊല്ലംപറമ്പില്‍ വീട്ടില്‍ കെ എസ് രഞ്ജിത്ത്, കോട്ടയം പുലയന്നൂര്‍ മുത്തോലി ജോയല്‍ ജോയ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കൂട്ടിയിടിയെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബൈക്കുകളില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സ്‌കൂട്ടര്‍ മതിലിലിടിച്ച് നോര്‍ത്ത് പറവൂര്‍ കിഴക്കേപ്രം പഴൂപറമ്പത്ത് അര്‍ജുന്‍ സുബ്രഹ്മണ്യന്‍ എന്നയാള്‍ക്കും പരിക്കേറ്റു.

Read More

രാജ്യത്ത് കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സി; യുപിഎസ് സി കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ നിയമനശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സിയെന്ന് യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്റെ കണക്കുകള്‍. യുപിഎസ് സി പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററില്‍, സംസ്ഥാന പിഎസ് സികള്‍ 2024 ജനുവരി മുതല്‍ ജൂണ്‍ വരെ നല്‍കിയ നിയമനശുപാര്‍ശകളുടെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കേരള പിഎസ് സി 18,051 നിയമന ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് പിഎസ്സികള്‍ എല്ലാം കൂടി നല്‍കിയ ശുപാര്‍ശകള്‍ – 30,987 എണ്ണം മാത്രമാണ്. രാജ്യത്തെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വരുന്ന…

Read More

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയില്‍, പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 2021 മുതല്‍ ഇതുവരെ കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുരത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു….

Read More

ശവകുടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ല, പേര് ലാറ്റിന്‍ ഭാഷയില്‍ എഴുതണം; മാര്‍പാപ്പയുടെ മരണപത്രം പുറത്ത്

വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) യുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍. താന്‍ എവിടെയായിരിക്കണം അന്ത്യവിശ്രമം കൊള്ളേണ്ടതെന്നും ശവകുടീരത്തിലെ പ്രത്യേകതകളും മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോമിലെ നാല് ബസിലിക്കകളില്‍ ഒന്നായ പുരാതനമായ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ തന്റെ ഭൗതികദേഹം സംസ്‌കരിക്കണമെന്ന് മാര്‍പാപ്പ മരണപത്രത്തില്‍ നിര്‍ദേശിക്കുന്നു. ശവകൂടിരം ഒരുക്കേണ്ട സ്ഥലവും രീതിയും ഉള്‍പ്പെടെ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശവകൂടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും…

Read More

കണ്ണൂരിൽ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്‌സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി…

Read More

യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് കെഎസ്‌ആര്‍ടിസി; ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നു

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് കെഎസ്‌ആര്‍ടിസി ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നു ചില്ലറയും നോട്ടുമില്ലാതെ ഇനി ധൈര്യമായി ബസ്സില്‍ കയറാം. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോലുള്ള കൂടുതല്‍ വിപ്ലകരമായ ട്രാവല്‍ കാര്‍ഡുകള്‍ വീണ്ടും അവതരിപ്പിച്ചാണ് കെഎസ്‌ആര്‍ടിസിയുടെ ഡിജിറ്റിലൈസേഷന്‍ ഡ്രൈവ് ആരംഭം. മെയ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റലൈസേഷന്‍ ഡ്രൈവ് ആരംഭിക്കുമെനന്ന് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. തുടക്കത്തില്‍ ചലോ ആപ്പുമായി സഹകരിച്ച്‌ കെഎസ്‌ആര്‍ടിസി ഒരു ലക്ഷം റീ ചാര്‍ജ് ചെയ്യാവുന്ന ട്രാവല്‍ കാര്‍ഡുകളാണ് പുറത്തിറക്കുക. തിരുവവന്തപുരം,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial