
916 മുദ്ര പതിപ്പിച്ച വ്യാജസ്വർണം പണയം വയ്ക്കാനായി ബാങ്കിലെത്തി;നാലു പേർ അറസ്റ്റിൽ
കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം. 4 പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച്ച സ്വർണം പണയം വച്ച് പണം എടുക്കാനായി 26.400 ഗ്രാം വ്യാജ സ്വർണവുമായാണ് ഇവർ ബാങ്കിലെത്തിയത്. 916 മുദ്ര പതിപ്പിച്ച വ്യാജ സ്വർണമാണ് കൊണ്ടു വന്നത്. ജീവനക്കാർക്ക് സംശയം തോന്നിയതോടെ കൂടുതൽ പരിശോധന നടത്തുകയും ഇത് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ബാങ്ക് അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാജ സ്വർണം പണയംവയ്ക്കാൻ ശ്രമിച്ചതിന് കൊല്ലംപാറയിലെ വി.രമ്യ (32), കരിന്തളം സ്വദേശികളായ…