തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ മലയാളി യുവാവ് മുങ്ങിമരിച്ചു

        തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ ആറ് യുവാക്കളിൽ ഒരാളാണ്. അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കുഴിത്തുറെ ആശുപത്രിയിലേക്ക് മാറ്റി.

Read More

കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

       പത്തനംതിട്ട : കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയിലാണ് ഇവര്‍ ആനത്താവളത്തില്‍ കയറിയത്. നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെമേലേക്ക്…

Read More

അധ്യാപകർക്ക് വയറുണ്ട്, അവർക്ക് ഭക്ഷണം കഴിക്കണം; ശമ്പളം കൊടുക്കൂ –  ഉത്തരാഖണ്ഡ് ഹൈക്കോടതി

           ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷമായി കോളേജ് അധ്യാപകരുടെ ശമ്പളം മുടങ്ങിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡ് സർക്കാരിനേയും കോളേജിനേയുമാണ് ഹൈക്കോടതി വിമർശിച്ചത്. ശമ്പളം മുടങ്ങുന്നത് മനുഷ്യത്വരഹിതം ആണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അധ്യാപകർക്ക് വയർ ഉണ്ടെന്നും അവർക്ക് ഭക്ഷണം കഴിക്കണമെന്നും അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ ബി.ആർ. അംബേദ്‌കർ ഇന്റർ കോളേജിലെ ചില അധ്യാപകരുടേയും അനധ്യാപകരുടേയും ശമ്പളം മുടങ്ങിയ വിഷയത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കഴിഞ്ഞ മൂന്ന് വർഷമായി കോളേജിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. കോളേജിന്റെ ഗ്രാന്റ് ഉത്തരാഖണ്ഡ്…

Read More

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

         ഗോവ : ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി എത്തിയത്. വീട്ടിൽ നിന്ന് ഗേറ്റിന് പുറത്തേക്ക് കടന്ന കുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചുകൊണ്ട് പോകുകയായിരുന്നു. ഗേറ്റ് തകരാറിലായതിനാൽ അടയ്ക്കാൻ സാധിച്ചിരുന്നില്ലെന്നാണ് മുത്തശ്ശി പറയുന്നത്. കുഞ്ഞിനെ വീട്ടിൽ നിന്നും 25 മീറ്റർ അകലെയുള്ള സ്ഥലത്ത് നിന്നാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഈ അടുത്ത കാലത്തായി ഗോവയിൽ തെരുവ് നായ്ക്കളുടെ…

Read More

ഇറങ്ങി ഓടിയത് എന്തിനെന്ന് വിശദീകരിക്കണം; ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്

      നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് നോട്ടീസ് അയക്കും. രാസ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം. ഷൈൻ ഏതെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നകാര്യങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്. ഇന്നലെയാണ് ഷൈൻ ഹോട്ടലിൽ…

Read More

വിഷുദിനത്തിൽ 20 പവൻ തിരുവാഭരണവുമായി കടന്ന കീഴ്ശാന്തിയെ പിടികൂടി പൊലീസ്; മോഷ്ടിച്ച സ്വർണം പണയം വച്ചതായും കണ്ടെത്തി

ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ നിന്ന് വിഷുദിനത്തിൽ തിരുവാഭരണം മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. എറണാകുളത്തുനിന്ന് അരൂർ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവ ഉൾപ്പടെ 20 പവൻ സ്വർണ ഭരണങ്ങളാണ് ക്ഷേത്രത്തിൽ നിന്നും കാണാതായത്. മോഷ്ടിച്ച സ്വർണം ഇയാൾ തേവരയിലെ ഫെഡറൽ ബാങ്കിൽ പണയം വച്ചതായും കണ്ടെത്തി.

Read More

വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും ജോലിയും വാഗ്ദാനം ചെയ്ത് ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ

ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കോഴിക്കോട് സ്വദേശി രമിത്തിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തു. ഇവോക എഡ്യൂ ടെക് എന്ന കമ്പനിയുടെ മറവിൽ കോളജ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാട്സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഓൺ ലൈൻ ജോലിനൽകിയും തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. വൻ ലാഭം നൽകാമെന്ന് പറഞ്ഞ് നിക്ഷേപങ്ങൾ സ്വീകരിച്ചതിനു ശേഷം പണം തിരികെ ചോദിച്ചവർക്കു നേരെ വധ ഭീഷണി മുഴക്കിയെന്നും പൊലീസ്…

Read More

മുനമ്പത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഈസ്റ്ററിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. മുനമ്പം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വഖഫ് ബില്ലിന് കെസിബിസി അടക്കം…

Read More

തിരുവനന്തപുരത്ത് വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി ജതിന്‍ ആണ് പിടിയിലായത്.തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്. എക്‌സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.ജതിനൊപ്പം ഒരു ബിഹാര്‍ സ്വദേശിയും, ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, താനാണ് കഞ്ചാവ് ചെടികൾ നട്ടതെന്ന് പറഞ്ഞ് ജതിന്‍ സ്വയം കുറ്റമേറ്റെടുക്കുകയായിരുന്നു. അഞ്ചുകഞ്ചാവ്…

Read More

കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് ദേവസ്വം ബോർഡിന്റെ അന്വേഷണ റിപ്പോർട്ട്

കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് ദേവസ്വം ബോർഡിന്റെ അന്വേഷണ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റൻ്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഇതിനായി ക്ഷേത്രോപദേശക സമിതി നിർദേശം നൽകിയിട്ടില്ലെന്നും ബോർഡിന്റെ റിപ്പോർട്ടിലുണ്ട്. വിവരങ്ങൾ ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ ഇന്നലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial