രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ കേസെടുത്ത് പോലീസ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ കേസെടുത്ത് പോലീസ്. ബിജെപി ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ , ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് പോലീസ് കേസെടുത്തത്. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. പാലക്കാട്‌ കാലുകുത്താൻ അനുവദിക്കില്ലെന്നും രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ ഭീഷണി മുഴക്കിയിരുന്നു.

Read More

പരാതിയില്‍ പറഞ്ഞ നടന്റെ പേര് വെളിപ്പെടുത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തി നടി വിന്‍സി അലോഷ്യസ്

മലപ്പുറം: തന്റെ പരാതിയില്‍ പറഞ്ഞ നടന്റെ പേര് വെളിപ്പെടുത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തി നടി വിന്‍സി അലോഷ്യസ്. ആര്‍ക്കൊക്കെയാണ് പരാതി നല്‍കിയതെന്ന് തനിക്ക് ബോധ്യമുണ്ട്. എങ്ങനെയാണ് പുറത്തു വന്നതെങ്കിലും, ആരാണ് പുറത്തു വിട്ടതെങ്കിലും അത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് ചെയ്തിട്ടുള്ളത്. എനിക്ക് പറയാനുള്ളത് പറഞ്ഞ് മുന്നോട്ടു പോയാല്‍ മതിയെന്ന കാര്യമാണ് ഇപ്പോള്‍ തോന്നുന്നത് എന്നും വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു പരാതി നല്‍കിയത് അത് സ്വകാര്യമായി സൂക്ഷിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ്. പരാതിയിലെ വ്യക്തിയുടെ പേര് മാധ്യമങ്ങളിലോ പൊതു സമൂഹത്തിലേക്കോ…

Read More

യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍, മെയ് ഏഴുവരെ അപേക്ഷിക്കാം; അറിയേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in ല്‍ കയറി അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 16 മുതല്‍ മെയ് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് എട്ട് ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും അവസരം നല്‍കും. മെയ് 9 മുതല്‍ 10 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താവുന്നതാണ്. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂണ്‍ 21…

Read More

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്’; ട്രാൻസ്പോർട്ട് കമ്മീഷണർ

      തിരുവനന്തപുരം : ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയില്‍ നിന്നുള്ള കോടികളുടെ പിഴ തുക ഒഴിവാക്കും. കേന്ദ്രചട്ടം നടപ്പാക്കലിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തത വരുത്തിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 167A(3) പ്രകാരം പിഴ ചുമത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. ചട്ട പ്രകാരം ക്യാമറയില്‍ ദൃശ്യമാകുന്ന 12 കുറ്റങ്ങള്‍ക്ക് മാത്രമേ പിഴ ഈടാക്കാവൂ. ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്. നിയമപരമല്ലാത്ത ഇത്തരം കേസുകള്‍ ഒഴിവാക്കണം. പരാതി ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും…

Read More

കൊല്ലത്ത് 26കാരി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

    കൊല്ലം : കൊല്ലത്ത് നെടുവത്തൂരിൽ 26-കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശിയായ അനീഷിന്റെ ഭാര്യ ശരണ്യമോൾ (26) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. ശരണ്യമോളുടെ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മരണത്തിന് താൻ മാത്രമാണ് ഉത്തരവാദി എന്ന് മാത്രമാണ് കുറിപ്പിലുള്ളത് ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

വൃദ്ധയെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്ത 14-കാരൻ പിടിയിൽ

        ഹൈദരാബാദ് : ഹൈദരാബാദിൽ വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്ത് ‌പ്രായപൂർത്തിയാകാത്ത ആൺകുട്ടി.  ബെംഗളൂരുവിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ഹൈദരാബാദിലേക്ക് കുടിയേറിയ രാജസ്ഥാൻ സ്വദേശിനി 70 കാരി കമല ദേവിയാണ് മരിച്ചത്. കുഷൈഗുഡിലെ കൃഷണ നഗറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മൃതദേഹത്തിനടുത്തു നിന്ന് സെൽഫി എടുത്തു കൊല്ലപ്പെട്ട സ്ത്രീയുടെ ബെംഗളൂരുവിലെ ബന്ധുക്കൾക്ക് പ്രായപൂർത്തിയാകാത്ത ആൺകുട്ടി അയച്ചു കൊടുത്തതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഏപ്രിൽ 11-ന് രാത്രി നടന്ന ക്രൂര കൊലപാതകത്തിന്റെ…

Read More

ഇനി യാത്രയ്ക്കിടെ പണം പിൻവലിക്കാം; ട്രെയിനിൽ ATM ‌പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി

മുംബൈ : ട്രെയിൻ യാത്രയ്ക്കിടെ ഇനി എടിഎമ്മിൽനിന്ന് പണം പിൻവലിക്കാം. രാജ്യത്ത് ഇതാദ്യമായി ട്രെയിനില്‍ എടിഎം സ്ഥാപിച്ചു. മുംബൈ-മന്‍മദ് പഞ്ചവതി എക്‌സ്പ്രസ് ട്രെയിനിലാണ് എടിഎം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത്. ട്രെയിനിലെ എ സി കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്‌സ് ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍ ഫെയര്‍ റവന്യു ഐഡിയാസ് സ്‌കീം (ഐഎന്‍എഫ്ആര്‍ഐഎസ്) പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ബുസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. എടിഎമ്മുമായി ട്രെയിന്‍ ‌ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ…

Read More

ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്; ക്ലർക്ക് തട്ടിയെടുത്തത് 78 ലക്ഷം രൂപ

       സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്.78 ലക്ഷം രൂപയുടെ ക്ഷേമനിധി ബോർഡ് വിഹിതം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു.ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്കായ സംഗീതാണ് കുറ്റക്കാരൻ. ഇയാൾക്കെതിരെ ലോട്ടറി വകുപ്പ് ഡയ്കടർ പൊലീസിൽ പരാതി നൽകി. അനധികൃത സ്വത്ത് സമ്പാദനത്തിൽ ബന്ധു നൽകിയ പരാതി അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘമാണ് ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്ക് സംഗീത് നടത്തിയ വൻ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നത്. 2018,19,20 കാലയളവിൽ ഡയറക്ട്രേറ്റിലെ ക്ഷേമനിധി വിഭാഗത്തിൽ ജോലി ചെയ്യുന്നതിടെയായിരുന്നു വകുപ്പിന്റെ പ്രതിദിന വരുമാനത്തിൽ നിന്നും…

Read More

മതവികാരത്തെ വ്രണപ്പെടുത്തുന്ന രംഗം; 48 മണിക്കൂറിനുള്ളില്‍ ‘ജാഠ്’ തീയറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്ന് ക്രിസ്ത്യന്‍ മത നേതാക്കൾ

സണ്ണി ഡിയോള്‍ നായകനായ പുതിയ ബോളിവുഡ് ചിത്രമായ ജാഠ് തീയറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്ന് ക്രിസ്ത്യൻ മത സംഘടനാ നേതാക്കൾ. തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രംഗം ഈ ചിത്രത്തിലുണ്ടെന്നാണ് പഞ്ചാബിലെ ക്രിസ്ത്യന്‍ മത സംഘടനാ നേതാക്കളുടെ ആരോപണം. ചിത്രം തിയറ്ററുകളില്‍ നിന്ന് നീക്കണമെന്നും ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മത സംഘടനാ പ്രതിനിധികള്‍ ജോയിന്‍റ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. 48 മണിക്കൂറിനുള്ളില്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നേതാക്കള്‍…

Read More

മദ്യലഹരിയിൽ വാക്കുതർക്കം; സഹപ്രവർത്തകനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു

തൃശൂർ: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനിടയിൽ സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ 40 കാരനായ അനിൽകുമാർ ആണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി 39 കാരനായ ഷാജു ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി തൃത്തല്ലൂർ മൊളുബസാറിൽ സ്വകാര്യ സ്ഥാപനത്തിലെ (പണിക്കെട്ടി) ജീവനക്കാരാണ് ഇരുവരും. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുഹൃത്ത് അനിൽ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial