പന്തിൽ തുപ്പൽ പുരട്ടിയാൽ, ഉറപ്പായും റിവേഴ്സ് സ്വിങ് ലഭിക്കുമെന്ന് മോഹിത് ശർമ്മ

ഐപിഎല്ലിൽ ഈ വർഷം കൊണ്ടുവന്ന പുതിയ നിയമങ്ങൾ ബോളർമാർക്ക് ആശ്വാസം പകരുന്നതാണെന്ന് മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ. പന്തിൽ തുപ്പൽ പുരട്ടാൻ അനുമതി നൽകിയതാണ് ഈ നിയമങ്ങളിൽ ശ്രദ്ധേയമായത്. പന്തിൽ തുപ്പൽ പുരട്ടിയാൽ, ഉറപ്പായും റിവേഴ്സ് സ്വിങ് ലഭിക്കുമെന്ന് മോഹിത് ശർമ്മ പറഞ്ഞു. അഞ്ചുവർഷം മുമ്പ് 2020ൽ കോവിഡ് ലോകത്തെയാകെ പിടിമുറുക്കിയപ്പോഴാണ് പന്തിൽ തുപ്പൽ പുരട്ടുന്നത് ക്രിക്കറ്റിൽ നിരോധിച്ചത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും ഈ നിയമം നടപ്പാക്കിയിരുന്നു. ഈ നിയമത്തിലാണ് ഈ വർഷം ഇളവ് നൽകിയിരിക്കുന്നത്.അതുപോലെ…

Read More

ഉർദുവിനെ മുസ്ലിം ഭാഷയായി കണക്കാക്കുന്നത് യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഉർദുവിനെ മുസ്ലിം ഭാഷയായി കണക്കാക്കുന്നത് യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടലെന്ന് സുപ്രീം കോടതി. രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കാനുള്ള മടിയാണിതെന്ന് ജസ്റ്റിസുമാരായ സുധാംശു ധുലിയയും കെ വിനോദ് ചന്ദ്രനും പറഞ്ഞു. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയിൽ ഉറുദുവിൽ സൈൻ ബോർഡ് സ്ഥാപിച്ചതിന് എതിരായ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിരീക്ഷണം. ഭാഷ മതമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭാഷ സംസ്‌കാരമാണ്. ഒരു സമൂഹത്തിന്റെയും ജനതയുടെയും സാംസ്കാരിക മുന്നേറ്റത്തിന്റെ അളവുകോലാണിത്. ഗംഗാ യമുനാ സംസ്‌കാരത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഉർദു. അതു ഹിന്ദുസ്ഥാനി…

Read More

കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

കൊച്ചി: കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ അടിയന്തര സഹായമായി ഒരു തുക നല്‍കിയിട്ടുണ്ട്. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി…

Read More

ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത മാസം വിരമിക്കാനിരിക്കെ തന്റെ പിൻഗാമിയായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് ഖന്ന മേയ് 13നാണ് വിരമിക്കുന്നത്. ജസ്റ്റിസ് ഗവായ് മേയ് 14ന് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. 2025 നവംബറിൽ വിരമിക്കുന്ന ജസ്റ്റിസ് ഗവായ് ഏകദേശം ആറ് മാസത്തേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം…

Read More

മാസപ്പിടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ് നൽകാൻ കോടതി ഉത്തരവ്

കൊച്ചി: മാസപ്പിടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ് നൽകാൻ കോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകനായ അജയനാണ് ഹ‍ർജിക്കാരൻ. ഹർജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. കേസിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ കമ്പനി അധികൃതരടക്കം എല്ലാവർക്കും നോട്ടീസ് അയക്കാനാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, സിഎംആർഎൽ കമ്പനി, കേന്ദ്രസർക്കാർ…

Read More

പെ‍ൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ

ചെന്നൈ : തിരുനെൽവേലിയിൽ പെ‍ൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ. പാളയം കോട്ടയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം. വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇന്നലെ ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. പാളയംകോട്ട മേഖലയിലെ സർക്കാർ – സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ ദിവസവും പരിശോധിക്കാൻ അധികൃതർ…

Read More

പുരുഷന്മാർക്കെതിരായ പീഡനം അംഗീകരിക്കാം, പക്ഷേ നിയമം മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

സ്ത്രീധന പീഡന കേസുകളിൽ ചില പുരുഷൻമാരുടെയും അവരുടെ കുടുംബങ്ങളെയും മേലിൽ സ്ത്രീകൾ കള്ളക്കേസുകൾ കൊടുക്കുന്ന പ്രവണത കാണുന്നുണ്ടെന്ന് സുപ്രീം കോടതി. ഐപിസി സെക്ഷൻ 498 എ (ഇപ്പോൾ ബിഎൻഎസിന്റെ സെക്ഷൻ 85) പ്രകാരം ചില സ്ത്രീകൾ വ്യാജ കേസുകൾ പുരുഷന്മാരുടെ മേൽ ചുമത്തിയിരിക്കാമെന്ന് കോടതി സമ്മതിച്ചെങ്കിലും, വിവാഹത്തിലെ ക്രൂരതകളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഭേദഗതി ചെയ്യാൻ അടിസ്ഥാനമായി കഴിയില്ലെന്ന് വ്യക്തമാക്കി. “ഐപിസി സെക്ഷൻ 498 എ യുടെയും ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 85 ന്റെയും…

Read More

 മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ

മുംബൈ: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ. സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. സെന്‍ട്രല്‍ റെയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില പറഞ്ഞു….

Read More

പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; കോട്ടയം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊച്ചി : പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലിമിനെ ആണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഈ പെണ്‍കുട്ടികള്‍ക്ക് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അയച്ചു കൊടുക്കുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ…

Read More

ദിവ്യ മടങ്ങി, കുറ്റപ്പെടുത്തലുകളില്ലാത്ത ലോകത്തേക്ക്

കൊല്ലം: മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. ദിവ്യ ജോണിയെക്കുറിച്ച് അങ്ങനെയാണ് ആദ്യം വന്ന വാര്‍ത്ത. പിന്നീട് ദിവ്യ സ്വന്തം ജീവിതം തുറന്നു പറഞ്ഞപ്പോള്‍, കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോടുള്ള വെറുപ്പ് സഹതാപമായി മാറി. അതിലുപരി പ്രസവാനന്തരം സ്ത്രീകള്‍ കടന്നുപോവുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന മെഡിക്കല്‍ അവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ദിവ്യ നിമിത്തമായി. ഇപ്പോള്‍ പരാതികളും കുറ്റപ്പെടുത്തലുകളുമില്ലാത്ത ലോകത്തേക്കു വിട വാങ്ങിയിരിക്കുകയാണ് ഈ കുണ്ടറ കാഞ്ഞിരംകോട് സ്വദേശി, അതും കാത്തിരുന്ന ജോലി കൈപ്പിലാകും മുമ്പേ. ആത്മഹത്യാശ്രമത്തെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial