ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും

തൃശൂര്‍: ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. അടിച്ചില്‍ തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20), വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്കാണ് ധനസഹായം നല്‍കുക. ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ഇന്ന് ( ഏപ്രില്‍ 15) തന്നെ കൈമാറും. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കലക്ടര്‍…

Read More

കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്. മക്കളായ അനാമിക, ആത്മിക എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിയുടെ ഭർത്താവ് വീട്ടിലില്ലായിരുന്ന സമയത്താണ് ആത്മഹത്യ ശ്രമം നടന്നത്. നാട്ടുകാരാണ് ആദ്യം സംഭവം അറിഞ്ഞത്. വീട്ടിൽ നിന്ന് നിലവിളിയും ബഹളം കേട്ടതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയും ഭർത്താവും തമ്മിൽ പ്രശനങ്ങൾ നിലനിക്കുന്നുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ആറും ഒന്നരയും…

Read More

ഓണ്‍ലൈന്‍ പിഡിഎഫ് കണ്‍വേര്‍ട്ടര്‍ പ്ലാറ്റ്‌ഫോമുകളിൽ അപകടം പതിയിരിപ്പുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍

വിവിധ ഫോര്‍മാറ്റുകളിലുള്ള ഫയലുകളെ പിഡിഎഫ് ആയി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് മിക്കവാറും ആളുകള്‍ ആശ്രയിക്കാറ് ഓണ്‍ലൈന്‍ പിഡിഎഫ് കണ്‍വേര്‍ട്ടര്‍ പ്ലാറ്റ്‌ഫോമുകളെയാണ്. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് പിന്നില്‍ ഒരു അപകടം പതിയിരിപ്പുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാല്‍വെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഈ ഓണ്‍ലൈന്‍ ഫയല്‍ കണ്‍വേര്‍ട്ടര്‍ സേവനങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് എഫ്ബിഐ കഴിഞ്ഞ മാസം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന് പിന്നാലെ പിഡിഎഫ് കാന്‍ഡി.കോം എന്ന ഓണ്‍ലൈന്‍ പിഡിഎഫ് റ്റു ഡോക്‌സ് കണ്‍വെര്‍ട്ടര്‍ വെബ്‌സൈറ്റിന്റെ വ്യാജ പതിപ്പുണ്ടാക്കി സങ്കീര്‍ണമായ സൈബര്‍ ആക്രമണം…

Read More

ബലാത്സംഗകേസുകളില്‍ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള പരാമര്‍ശങ്ങള്‍ നടത്തിയ അലഹബാദ് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: ബലാത്സംഗകേസുകളില്‍ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള പരാമര്‍ശങ്ങള്‍ നടത്തിയ അലഹബാദ് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു. ഇര അപകടം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവര്‍ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍…

Read More

മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികൾ

ഡല്‍ഹി: മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുന്‍പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു. പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചത്. ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി…

Read More

അയർക്കുന്നത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റും പെൺമക്കളും പുഴയിൽ ചാടി ജീവനൊടുക്കി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി ജീവനൊടുക്കി. അയർക്കുന്നതുള്ള പള്ളിക്കുന്നിൽ പുഴയിലാണ് പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളും മുങ്ങിമരിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ജിസ്മോൾ. ജിസമോളുടെ മക്കളായ നേഹ (4 ), നോറ (1) എന്നിവരാണ് മരിച്ചത്. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിവലിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് ജിസ്മോൾ. ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ…

Read More

2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം നിർവ്വഹിച്ച ചിത്രമാണിത്. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി രിരഞ്ഞെടുക്കപ്പെട്ടു. നസ്രിയ നസീമും (ചിത്രം സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (ചിത്രം തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. അതേസമയം…

Read More

ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്

ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നടിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിൻസിയെത്തിയത്. ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻസി…

Read More

അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ

അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളി മേഖലയിൽ ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താൽ. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്. സതീഷ്, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവരാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. രവിക്കും പരുക്കേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിലേക്ക് ചാടിയ…

Read More

റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്

ന്യൂഡൽഹി: റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് റോബർട്ട് വാദ്ര വിശദമാക്കിയത്. 11 തവണയാണ് റോബർട്ട് വാദ്ര ഇതിനോടകം ഇഡി ചോദ്യം ചെയ്തത്. വദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാടിനെ സംബന്ധിച്ചാണ് കേസ്. ഈ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്ക്കാണ് വദ്ര മറിച്ചുവിറ്റത്. കോൺഗ്രസ് സംസ്ഥാനം ഭരിക്കുമ്പോഴായിരുന്നു ഈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial