മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെയും കാണാനില്ല

എഴുപുന്ന: ആലപ്പുഴ എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. ആഭരണത്തോടൊപ്പം ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയെയും കാണാനില്ല. വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. ഇതിൽ നിന്നാണ് 20 പവൻ കാണാതായത്. കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്. വിഗ്രഹത്തിൽ…

Read More

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു പെൺകുട്ടി മരിച്ചു. കട്ടപ്പന സ്വദേശി അനീറ്റ (15) ആണ് മരിച്ചത്. 15 ഓളം പേർക്ക് പരുക്കുണ്ട്. കട്ടപ്പന എറണാകുളം ബസ്സാണ് മണിയൻപാറയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. നിരവധി പേർ ബസിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് ഉയർത്തിയിട്ടുണ്ട്.

Read More

കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിനെ നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഐഎം നിയോഗിച്ചിരിക്കുന്നത്. നിലവില്‍…

Read More

വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കൊല്ലം : വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍…

Read More

ഉത്തര്‍പ്രദേശിലെ  ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അഗ്‌നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവര്‍ത്തക വിഭാഗങ്ങളും സ്ഥലത്തെത്തി ആശുപത്രിയില്‍ നിന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തില്‍ പുക നിറഞ്ഞു. ആദ്യം തീപിടിച്ച നിലയില്‍ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികള്‍ കൂടുതല്‍ പരിഭ്രാന്തരായി. പുക ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ രോഗികളെ മാറ്റാനുള്ള…

Read More

ബേഡകത്ത് കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കാസര്‍കോട്: ബേഡകത്ത് കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ബേഡകത്ത് പലചരക്കുകട നടത്തുന്ന രമിതയാണ് മരിച്ചത്. 32 വയസ്സായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കര്‍ണാടക സ്വദേശി രാമാമൃതമാണ് ആക്രമിച്ചത്.കാസര്‍ഗോഡ് ഹോട്ടല്‍ രമിതയുടെ കടയ്ക്ക് സമീപത്താണ് രാമാമൃതത്തിന്റെ ഫര്‍ണിച്ചര്‍ കടയുള്ളത്. ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ ഫര്‍ണിച്ചര്‍ കട നടത്തിവരുന്നു. രാമാമൃതം മദ്യപിച്ച് നിരന്തരം തന്റെ കടയില്‍ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായി രമിത കടയുടമയോട് പരാതി പറഞ്ഞിരുന്നു.തുടര്‍ന്ന് കടമുറി ഒഴിയാന്‍ രാമാമൃതത്തോട് കടയുടമ ആവശ്യപ്പെടുകയും ചെയ്തിരുന്നു….

Read More

ചായപ്പാത്രം കൊണ്ട് ജേഷ്ഠൻ മർദിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജൻ മരിച്ചു

കോഴിക്കോട്: ചായപ്പാത്രം ഉപയോഗിച്ച് ജ്യേഷ്ഠൻ അനുജനെ മർദിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്. 12ന് രാവിലെ വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി പി ഷാജഹാൻ (40) ചായപ്പാത്രം ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു.ഷാജഹാനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി. ഇയാൾ റിമാൻഡിലാണ്.

Read More

പ്രണയവിവാഹം; എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച്‌ കൊന്നു

ഹൈദരാബാദ്: എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച്‌ കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് താമസിക്കുന്ന അനുഷ(27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭർത്താവ് ഗ്യാനേശ്വർ പിന്നീട് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ദമ്പതിമാർ തമ്മില്‍ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് ഭർത്താവ് ഭാര്യയുടെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. യുവതി ബോധരഹിതയായി നിലത്തുവീണതോടെ പ്രതിതന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. ഇതോടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നഗരത്തില്‍ ഫാസ്റ്റ്ഫുഡ് ഭക്ഷണശാല നടത്തുന്നയാളാണ് ഗ്വാനേശ്വർ….

Read More

വീട്ടുജോലിയുടെ ശമ്പളം ചോദിച്ചപ്പോൾ മർദ്ദനം; യുവതിയെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു, ചവിട്ടി; കേസെടുത്ത് പോലീസ്

ആലപ്പുഴ: വീട്ടുജോലി ചെയ്ത വകയിൽ കുടിശ്ശികയുണ്ടായിരുന്ന ശമ്പളം ചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവതിക്ക് ക്രൂരമര്‍ദനം. കരുവാറ്റ സ്വദേശിനിയായ രഞ്ജിമോള്‍(37)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുമാരപുരം താമല്ലാക്കല്‍ മുറിയില്‍ ഗുരുകൃപ വീട്ടില്‍ ചെല്ലപ്പന്‍, ഇയാളുടെ മകന്‍ സൂരജ് എന്നിവര്‍ക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി എട്ടരയോടെ രഞ്ജിമോള്‍ ജോലിചെയ്യുന്ന ബേക്കറിയിലെത്തിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ചെല്ലപ്പന്റെ മകളുടെ വീട്ടില്‍ രഞ്ജിമോള്‍ ഒന്നരവര്‍ഷത്തോളം വീട്ടുജോലിചെയ്തിരുന്നു. ഇതിന്റെ ശമ്പളമായി 76,000 രൂപ ലഭിക്കാനുണ്ടെന്നാണ് രഞ്ജിമോള്‍ പറയുന്നത്. ശമ്പളകുടിശ്ശിക കിട്ടാത്തതിനാല്‍ രഞ്ജിമോള്‍ പോലീസില്‍ പരാതി…

Read More

കിളിമാനൂര്‍ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം; 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂര്‍ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം. സംഭവത്തില്‍ തടയാനെത്തിയ പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായി. എസ്‌ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പുറം സ്വദേശികളായ സുബീഷ് (34), അല്‍ മുബീന്‍ (27), സുബിന്‍ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇവരില്‍ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കരിക്കകം പഞ്ചമുഖം മാടന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial