ഇന്ന് വിഷു; കാർഷിക സമൃദ്ധിയെ വരവേറ്റ് കേരളം

തിരുവനന്തപുരം: ഇന്ന്  കേരളീയര്‍ വിഷു ആഘോഷിക്കുന്നു. മേടം മാസം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള ഉത്സവങ്ങള്‍. വീടുകളില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കിയും പടക്കം പൊട്ടിച്ചും ബന്ധുമിത്രാദികളുമായി ഒത്തുചേര്‍ന്നുമാണ് ആഘോഷം. കുട്ടികളും മുതിര്‍ന്നവരും…

Read More

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 20 കാരന്‍ കൊല്ലപ്പെട്ടു. തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടിലേക്ക് തേന്‍ എടുക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്നയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്ഥാനത്ത് കാട്ടാന ആക്രമണം വ്യാപകമാണ്. കഴിഞ്ഞയാഴ്ച്ച പാലക്കാടും യുവാവ് കാട്ടാനയുടെ ആക്രമത്തില്‍ മരിച്ചിരുന്നു. യുവാവിന്റെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.

Read More

ഐഎസ്‌ഐ പിന്തുണയുള്ള രണ്ട് ഭീകരര്‍ പഞ്ചാബില്‍ അറസ്റ്റില്‍, വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

ചണ്ഡീഗഡ്: ജര്‍മ്മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുര്‍പ്രീത് സിങ് എന്ന ഗോള്‍ഡി ധില്ലന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയിലെ രണ്ടുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. 2.8 കിലോഗ്രാം ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തു (ഐഇഡി), 1.6 കിലോഗ്രാം ആര്‍ഡിഎക്‌സ്, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങിയ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കൗണ്ടര്‍ ഇന്റലിജന്‍സ് ഫിറോസ്പൂര്‍, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേറ്റിംഗ് സെല്‍ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ പിടിയിലായതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞു. അറസ്റ്റിലായത് ഫത്തേഗഡ് സാഹിബ്…

Read More

അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് കർണാടക പോലീസ്

ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്. ബിഹാർ പാട്ന സ്വദേശി റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകീട്ട്, ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം…

Read More

വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ഗവർണർ

വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവർണർ RN രവി. മധുരയിലെ ത്യാഗരാജർ എൻജിനീയറിങ് കോളേജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. തന്റെ പ്രസംഗത്തിൽ ഗവർണർ DMKയെയും തമിഴ്‌നാട് സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. പ്രസംഗം അവസാനിച്ചപ്പോൾ ജയ് ശ്രീറാം വിളിക്കുകയും 3 തവണ ഇത് വിളിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ഇത് വലിയ വിവാദത്തിന് വഴിതെളിച്ചു

Read More

ഉത്സവം കൂടാനെത്തിയ യുവാവിനെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത് ബന്ധു വീട്ടിലെ കിണറ്റിൽ

പത്തനംതിട്ട: ഉത്സവം കൂടാനെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് ആണ് മരിച്ചത്. അരുൺ രാജിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. അരുണിന്റെ ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ആയിരുന്നു മൃതദേഹം കണ്ടത്. 41 വയസായിരുന്നു. വെള്ളിയാഴ്ച ഉത്സവം കണ്ട ശേഷം രാത്രി 12 മണിയോടെ കിടന്നുറങ്ങിയ അരുൺ രാജിനെ പുലർച്ചയാണ് കാണാതായത്. പരിസരപ്രദേശങ്ങളും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിൽ…

Read More

ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് ഇവര്‍. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ വാട്ടര്‍ടാങ്കിലെ വെള്ളം കൃഷി ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നത്. ടാങ്കില്‍ ആമകളെയും വളര്‍ത്തിയിരുന്നു. ഈ വീടിന്റെ ഉടമസ്ഥനും…

Read More

യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു; 83  പേര്‍ക്ക് പരിക്ക്

കീവ്: ഞായറാഴ്ച രാവിലെ വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്നും 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇന്നത്തേത്. അധാര്‍മികര്‍ക്കു മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനും സാധാരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ എന്ന് സെലന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കത്തി നശിച്ച വാഹനങ്ങളും…

Read More

ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. വീടിനു പിന്‍വശത്തെ വാട്ടര്‍ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത് ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍…

Read More

അച്ഛനോടുള്ള വൈരാഗ്യത്തിന് 13 കാരനായ മകനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടി; എസ്ഐക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അച്ഛനോടുള്ള വൈരാഗ്യത്തിന് 13 കാരനായ മകനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടിയ എസ്ഐക്കെതിരെ കേസെടുത്ത് പോലീസ്. ഉത്സവത്തിനിടെ ക്ഷേത്രപരിസരത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടാണ് യൂണിഫോമിൽ പോലുമല്ലാതിരുന്ന എസ്ഐ പതിമൂന്ന്കാരനായ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയത്. ചിറയിൻകീഴ് ‌സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മേനംകുളം സ്വദേശി വി എസ് ശ്രീബുവിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് കേസ്. ആക്രമണത്തിൽ വലതുകാലിന് പരിക്കേറ്റ മേനംകുളം സ്വദേശി വിനായകൻ (13) ചികിത്സയിലാണ്. വിനായകന്‍റെ അച്ഛൻ സുമേഷും ശ്രീബുവും തമ്മിലുണ്ടായ തർക്കവും വൈരാഗ്യവുമാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial