കഴക്കൂട്ടത്ത് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം . കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. ഏപ്രിൽ ഏഴാം തീയതി ഉച്ചയ്ക്കാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്‌തിരുന്ന ബൈക്ക് മോഷണം പോയത്. നമ്പർ മാറ്റി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു

Read More

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു മരിച്ചനിലയില്‍

കൊല്ലം: മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ് പി ജി മനു. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിരുന്നു. പീഡന കേസില്‍ പ്രതിയായതോടെ രാജിവെക്കുകയായിരുന്നു. എന്‍ഐഎ ഉള്‍പ്പെടെ ഏജന്‍സികളുടെയും അഭിഭാഷകനായിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്….

Read More

സിപിഐയുടെ പരസ്യ പ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കാനാണ് സിപിഎം തീരുമാനം

തിരുവനന്തപുരം: മദ്യനയത്തിലും എക്സാലോജിക് കേസിലും പരസ്യമായി വിയോജിച്ച സിപിഐ നടപടിയില്‍ ഇടഞ്ഞ് സിപിഎം. പരസ്യ പ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കാനാണ് പാർട്ടി തീരുമാനം എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ബിനോയ് വിശ്വം തള്ളിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന സിപിഐക്കെതിരെ സ്വരം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ അവരെ പിന്തുണയ്ക്കേണ്ട ആവശ്യം സിപിഐക്കില്ല എന്നായിരുന്നു ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്….

Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ്
യുഡിഎഫ് പ്രവേശനം വേണമെന്ന് പി വി അൻവർ

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ്യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങൾ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പിവി അൻവർ പറഞ്ഞു. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തോ, വിഎസ് ജോയിയോ കോൺഗ്രസ് സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനം പറയാൻ പറ്റില്ലെന്നും പി വി അൻവർ പറഞ്ഞു

Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ കിരീടം നിലനിര്‍ത്തിയത്. നേരത്തെ ലീഗ് വിന്നേഴ്സ് ഷീൽഡ് മോഹൻ ബഗാൻ നേടിയിരുന്നു. ഇതോടെ ഒറ്റ സീസണിൽ വിന്നേഴ്സ് ഷീൽഡും കപ്പും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മോഹൻ ബഗാനൻ മാറി. കളി തുടങ്ങി ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി 49ാം…

Read More

പിഎം ശ്രീ പദ്ധതിയില്‍ പിണറായി വഴങ്ങുമ്പോൾ കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ ഒരുങ്ങുന്നു

ചെന്നൈ: പിഎം ശ്രീ പദ്ധതിയില്‍ പിണറായി വഴങ്ങുമ്പോൾ കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ ഒരുങ്ങുന്നു.കേന്ദ്ര ഫണ്ട് തടയുന്നതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക് നീങ്ങും.സമഗ്ര ശിക്ഷാ പദ്ധതിയിലെ 2152 കോടി നൽകണമെന്നാണ് ആവശ്യം. നിയമോപദേശം ലഭിച്ചെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പിഎം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം എന്നാണ് വാദം. കേരളം അടക്കം സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതം ഉടൻ കൈമാറണമെന്ന പാർലമെന്‍ററി സമിതി റിപ്പോർട്ടും തമിഴ്നാട് ഉന്നയിക്കും. പിഎം ശ്രീയിൽ ചേരണമെന്ന് കേരളത്തിലെ സിപിഎം വാദിക്കുമ്പോഴാണ് തമിഴ്നാടിന്‍റെ   നീക്കം

Read More

കോഴിക്കോട് പത്താം ക്ലാസുകാരിയെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ആറാംക്ലാസുകാരൻ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

കോഴിക്കോട്: പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ആറാംക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു.നഗരത്തില്‍ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒരാഴ്ച മുൻപാണ് സംഭവം. കൗണ്‍സലിങ്ങിനിടയില്‍ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

പാറശാല ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 50,900 രൂപയുമായി എത്തിയ ഡ്രൈവിങ് സ്‌കൂൾ ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: പാറശാല ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ. ഡ്രൈവിങ് സ്‌കൂളുകളിൽ നിന്ന് പണം സമാഹരിച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്ന ജീവനക്കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് വിജിലൻസ് സംഘം എത്തിയത്. ഓഫീസിലെ നടപടികളെക്കുറിച്ച് മൂന്നുമാസം മുമ്പ് ലഭിച്ച പരാതികളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. ഫിറ്റ്നെസ് പരിശോധന മുതൽ ഡ്രൈവിങ് പരീക്ഷകൾക്കു വരെ ഒരുവിഭാഗം ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കൂടാതെ, കൈക്കൂലി…

Read More

ലോഹഭാഗം എടുത്തു മാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടി; തൊടുപുഴ ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവ്

ഇടുക്കി: തൊടുപുഴ ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടിയ ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജ എന്ന യുവാവിന്റെ കാലിലെ മുറിവാണ് ലോഹഭാഗം എടുത്തുമാറ്റാതെ ആശുപത്രി ജീവനക്കാർ തുന്നിക്കട്ടിയത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. വെൽഡിംഗ് തൊഴിലാളിയായ യുവാവ്കാലിന് പരിക്ക് പറ്റിയാണ് ആശുപത്രിയിലെത്തിയത്. ലോഹച്ചീള് അകത്ത് വെച്ച് തന്നെ തുന്നിക്കെട്ടി വിടുകയാണുണ്ടായത്. തുടർന്ന് വേദന സഹിക്കാൻ സാധിക്കാതെ മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ്…

Read More

ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം; കവറേജ് മാപ്പ് പുറത്തുവിട്ട്‍ ടെലികോം സേവനദാതാക്കള്‍

പുതിയ സിം എടുക്കുമ്പോള്‍ കൃത്യമായി റേഞ്ച് ലഭിക്കാത്തതു കൊണ്ട് പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട് .എന്നാല്‍ ഇനി ആശങ്ക വേണ്ട .എടുക്കാൻ പോകുന്ന സിം നമ്മുടെ വീടിനടുത്തും ജോലി സ്ഥലങ്ങളിലുമെല്ലാം മികച്ച നെറ്റ്‌വർക്ക് ലഭ്യത ഉള്ളവയാണോ എന്ന് നേരത്തെ അറിയാം. ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ കവറേജ് മാപ്പ് പുറത്തുവിട്ടു. ട്രായ് മാർഗ്ഗ നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള ഏപ്രില്‍ ഒന്നിന്റെ അന്തിമ തീയതി അവസാനിച്ചതോടെ മൊബൈല്‍ കമ്പനികള്‍ റേഞ്ച് പരിധികള്‍ നേരത്തെ മനസിലാക്കാനുള്ള ലിങ്കുകള്‍ പ്രാവർത്തികമാക്കി.2024 ഒക്ടോബര്‍ ഒന്ന് മുതല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial