Headlines

വരാപ്പുഴയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; കബഡി താരങ്ങളായ 13 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

        വരാപ്പുഴ : കബഡി താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍പെട്ടു മറിഞ്ഞ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ്സിന്റെ ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്. നാലു…

Read More

ആറാടി അഭിഷേക് : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം

        ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം. എട്ടു വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്തു. 246 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9 പന്ത് ബാക്കിനില്‍ക്കേ മറികടന്നു. അഭിഷേക് ശര്‍മയുടെ അവിസ്മരണീയമായ സെഞ്ച്വറിയാണ് ഹൈദരാബാദിന് ജയം നല്‍കിയത്. സണ്‍ റൈസേഴ്‌സിനായി തകര്‍പ്പന്‍ തുടക്കമാണ് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും നല്‍കിയത്. ആദ്യ പത്ത് ഓവറില്‍ 143 റണ്‍സ് ഹൈദരാബാദ് നേടി. 12.2 ഓവറില്‍ 171 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഹെഡ് 37 പന്തില്‍ നിന്ന് 66 റണ്‍സ്…

Read More

അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ 4 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി; കൊണ്ടുപോയത് കൂട്ടിരിപ്പുകാരി

അട്ടപ്പാടി : പാലക്കാട് അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കോട്ടത്തറ ആശുപത്രിയിൽ നിന്നും കാണാതായ നാലുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് ഉച്ച മുതലാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കണ്ടെത്താനായി ആശുപത്രിയിലും പരിസര പ്രദേശത്തുമായി പൊലീസിന്റെ നേതൃത്വത്തിൽ നീണ്ട പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആശുപത്രിയിലുള്ള ആളുകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് അട്ടപ്പാടി ആനക്കൽ ഭാഗത്ത് നിന്ന്…

Read More

ഹരിയാനയില്‍ പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കേസിലാക്കി ബോയ്‌സ് ഹോസ്റ്റലില്‍ കയറ്റാന്‍ ശ്രമം; പ്ലാനിങ് പൊളിച്ച് സുരക്ഷാ ജീവനക്കാര്‍

      ഹരിയാനയില്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ സ്യൂട്ട് കേസില്‍ എത്തിക്കാന്‍ ശ്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്‌കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ കുസൃതിയെന്ന് ഒപി ജിന്‍ഡാല്‍ സര്‍വ്വകലാശാല പി ആര്‍ ഒ പ്രതികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ വലിയ സ്യൂട്ട്‌കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പെണ്‍കുട്ടി സ്യൂട്ട്‌കേസിലുണ്ട് എന്ന് എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ്…

Read More

വാട്സ്ആപ്പ് പണിമുടക്കി; പ്രശ്നം പരിഹരിച്ചതായി വാട്സ്ആപ്പ്

തിരുവനന്തപുരം: മെറ്റയുടെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ പ്രശ്നം. വാട്‌സ്ആപ്പില്‍ പലര്‍ക്കും സ്റ്റാറ്റസുകള്‍ ഇടാനോ, ഗ്രൂപ്പുകളില്‍ മെസേജുകള്‍ അയക്കാനോ കഴിയുന്നില്ല. ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് പ്രശ്നമാണ് വാട്‌സ്ആപ്പിനെ ബാധിച്ചിരിക്കുന്നത് എന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.രാജ്യത്ത് ഇന്ന് പകല്‍ യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസപ്പെട്ടതിന് പിന്നാലെയാണ് വാട്‌സ്ആപ്പിലും സാങ്കേതിക പ്രശ്നം നേരിടുന്നത്. യുപിഐ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഓൺലൈൻ പണമിടപാടുകള്‍…

Read More

ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം ; മലയാളി നഴ്സ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

ജുബൈൽ: മലയാളി നഴ്‌സ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മ‌ി (34)യാണ് മരിച്ചത്. ജുബൈൽ അൽമുന ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. ജുബൈൽ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് മകൾ.ഇന്നലെ രാത്രി ഭർത്താവിനും മകൾക്കുമൊപ്പം പുറത്ത് പോയിരുന്നു. ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ലക്ഷ്മി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നടന്ന് വരുന്നതിനിടെ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സാമൂഹിക…

Read More

ഡിസിസി ഉദ്ഘാടന വേദിയിൽ പരാതിയുമായി  എൻ എം വിജയൻ്റെ കുടുംബം

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി കുടുംബം എത്തിയത്. നേതാക്കന്‍മാരെ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും നിവൃത്തിയില്ലാതയപ്പോള്‍ എല്ലാ നേതാക്കാന്‍മാരെയും ഒരുമിച്ച് കാണാമെന്ന് കരുതിയാണ് ഇവിടെയെത്തിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ‘ചെറിയ വര്‍ധനയെങ്കിലും നല്‍കി സമരം അവസാനിപ്പിച്ചുകൂടേ, ഇവര്‍ അഭയാര്‍ഥികളാണോ?’: സച്ചിദാനന്ദന്‍ ‘പല തവണ നേതാക്കന്‍മാരെ ഫോണില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. ടി സിദ്ദിഖും…

Read More

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു;  ജസ്‌ന സലീമിനെതിരേ കേസ്

        തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരേ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്‌ന സലീം. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു….

Read More

ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട; നടപടി ലളിതമാക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ സംയുക്ത പ്രസ്താവന മതിയെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കേണ്ടി വരുമ്പോള്‍, ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന ഹാജരാക്കിയാല്‍ മതി. പുതിയ നയത്തിന്റെ വിശദമായ മാതൃക പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സംയുക്ത പ്രസ്താവനയുടെ മാതൃക അനുബന്ധം (ജെ)യിലാണ് പ്രസിദ്ധീകരിച്ചത്. ഈ മാതൃക ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോ…

Read More

സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്നും കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും ശിവന്‍കുട്ടി പറഞ്ഞു പി എംശ്രീയിലെ നിലപാടിലും ശിവന്‍കുട്ടി ബിനോയ് വിശ്വത്തിനെ വിമര്‍ശിച്ചു. പദ്ധതിയുടെ പേരില്‍ 1500 കോടി രൂപ കിട്ടാനുണ്ട് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയുമണ്ടെങ്കില്‍ ഓഫീസില്‍ ചെന്ന് കണക്ക് ബോധ്യപ്പെടുത്തി നല്‍കാമെന്ന് മന്ത്രി പറഞ്ഞു. രണ്ട് കമ്പനികള്‍ക്കെതിരായ കേസാണ് മുഖ്യമന്ത്രിയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial