‘തത്കാല്‍ ബുക്കിങ് സമയക്രമത്തില്‍ മാറ്റമില്ല’ ; വ്യക്തത വരുത്തി ഐആര്‍സിടി

തത്കാല്‍, പ്രീമിയം തത്കാല്‍ ബുക്കിങ്ങുകള്‍ക്കുള്ള സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ അടുത്തയിടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ടിക്കറ്റിംഗ് ഷെഡ്യൂളുകളില്‍ ഒരു മാറ്റവുമില്ലെന്ന് ഔദ്യോഗികമായി പ്രസ്താവിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍. ഓണ്‍ലൈനില്‍ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ വിശദീകരണം. ഇത്തരത്തിലുള്ള പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് റെയില്‍വേ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. യാത്ര ചെയ്യേണ്ട ദിവസത്തിന് ഒരു ദിവസം മുമ്പാണ് തത്ക്കാല്‍ ബുക്ക് ചെയ്യുന്നത്. പത്തു മണിക്ക് എസി ക്ലാസിലേക്കുള്ള തത്ക്കാല്‍ ടിക്കറ്റ്…

Read More

ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു; ആലപ്പുഴയിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

          കായംകുളം: ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്- ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മി (9)യാണ് മരിച്ചത്. കായംകുളം എബ്നൈസർ ആശുപത്രിക്കെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ 10-ാം തീയതി ആണ് കുട്ടിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ശരീരവേദനയും വയറുവേദനയും ഉണ്ടായിരുന്നു. പനി മുർച്ഛിച്ചതോടെ ഇന്ന് രാവിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരിച്ചത്. കുഞ്ഞിന് പനി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന…

Read More

ബ്രിട്ടൻ ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചു; മുൻ റഷ്യൻ മന്ത്രിക്ക് 3 വർഷം തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി

ലണ്ടൻ: റഷ്യൻ രാഷ്ട്രീയ നേതാക്കൾക്കെതിരെ 2014 ൽ ബ്രിട്ടൻ ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചു. മുൻ റഷ്യൻ മന്ത്രിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയുമായ ദിമിത്രി ഒവ്സിയാനിക്കോവിന് മൂന്നു വർഷത്തിലേറെ തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. ക്രീമിയയിലെ സെവസ്റ്റോപോളിലെ മുൻ ഗവർണറുമായിരുന്ന ഇദ്ദേഹത്തെ ലണ്ടനിലെ സൗത്ത്‍വാർക് ക്രൗൺ കോടതിയാണ് ശിക്ഷിച്ചത്. 2014ൽ ക്രീമിയ പിടിച്ചെടുത്ത ശേഷമാണ് റഷ്യൻ രാഷ്ട്രീയ നേതാക്കൾക്കെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ, ഇതാദ്യമായാണ് ഉപരോധം ലംഘിച്ചതിന്റെ പേരിൽ റഷ്യൻ രാഷ്ട്രീയ നേതാവിനെ…

Read More

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും

കല്‍പ്പറ്റ: ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നോട്ടീസ് പതിച്ചത്. കോടതി നിർദ്ദേശപ്രകാരം 17 കോടി രൂപയും സർക്കാർ കോടതിയിൽ കെട്ടി വച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകൾ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കൂടി…

Read More

ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചു; മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി

ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി. അമ്മയുടെ കൺമുന്നിലാണ് വിദ്യാർത്ഥി താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു ചാടി ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്. ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു ചാടുകയായിരുന്നു. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട…

Read More

സ്വർണ വില 70000 കടന്ന്; 3 ദിവസത്തിനിടെ കൂടിയത് 4360 രൂപ

പിടിച്ചാല്‍ കിട്ടാതെ സ്വർണ വില. സംസ്ഥാനത്ത് ശനിയാഴ്ച പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വർധന 4,360 രൂപ. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ. രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി. അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ…

Read More

വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാം; പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോവണം: യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍

വാഷിങ്ടണ്‍: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം പങ്കെടുത്ത യുഎസ് കാബിനറ്റ് യോഗത്തിലാണ് തുള്‍സി ഇക്കാര്യം പറഞ്ഞത്. വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും തുള്‍സി യോഗത്തില്‍ സമര്‍പ്പിച്ചു. വോട്ടുകള്‍ ചൂഷണം ചെയ്യാനും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും സാധിക്കുമെന്നതിന് തെളിവുണ്ട്. അതിനാല്‍ പേപ്പര്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടു വരണം. ഇത് തിരഞ്ഞെടുപ്പുകളില്‍…

Read More

എടപ്പാളിൽ പിറകിലേക്ക് നീങ്ങിയ കാർ ഇടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം : മൂന്നുപേർക്ക് പരിക്ക്

എടപ്പാൾ : എടപ്പാളിൽ പുറകോട്ട് എടുത്ത കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. എടപ്പാൾ സ്വദേശി മഠത്തിൽ വളപ്പിൽ ജാബിറിന്റെ മകൾ നാലു വയസ്സുള്ള അംറു ബിൻത് ആണ് മരിച്ചത്. മഠത്തിൽ വളപ്പിൽ ഷാഹിറിന്റെ മകൾ അലിയ, 46 വയസ്സുള്ള സിത്താര 61 വയസ്സുള്ള സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 11 30 ഓടെ എടപ്പാൾ…

Read More

സ്കൂട്ടറിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ സ്കൂട്ടറിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അഴൂർ സ്വദേശി ശ്യാമിന്റെ ആക്ടീവ സ്കൂട്ടറിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിന് വശത്തുള്ള പെട്രോൾ പമ്പിന് സമീപത്താണ് ശ്യാം സ്കൂട്ടർ വെച്ചിരുന്നത്. ഇതിന് സമീപം കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് സ്കൂട്ടറിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ടത്. ശ്യാമും തൊഴിലാളികളും ചേർന്ന് പാമ്പിനെ പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാമനപുരം സ്വദേശിയായ പാമ്പ് പിടുത്തക്കാരൻ രാജേഷ് തിരുവാമനയെ വിളിച്ചുവരുത്തുകയായിരുന്നു. മെക്കാനിക്കിന്റെ സഹായത്തോടെ…

Read More

ഒറിജിനൽ വേണ്ട ഡിജിറ്റൽ മതി; ആധാർ ആപ്പുമായി കേന്ദ്രം

     ആധാർ കാർഡിന്റെ ഒറിജിനലും ഫോട്ടോസ്റ്റാറ്റും ഇനിമുതൽ കയ്യിൽ കരുതേണ്ട പകരം ഡിജിറ്റലായി തന്നെ സൂക്ഷിക്കാം. ഇതിനായി ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാർ ആപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒറിജിനൽ ആധാർ കാർഡോ, ഫോട്ടോകോപ്പിയോ നൽകേണ്ടതില്ല, പകരം ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഫേസ് സ്കാൻ ഉപയോഗിച്ച് ഓതന്റിക്കേഷൻ നടത്താൻ കഴിയും. ബാങ്കിങ് ആവശ്യങ്ങൾ, സിം കാർഡ് ആക്ടിവേഷൻ, തിരിച്ചറിയൽ പരിശോധ എന്നിവയ്ക്കായി ഇനി വേഗത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ വഴി ആധാർ വിവരങ്ങൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial