സഹകരണ ജീവനക്കാരെയും സഹകരണ മേഖലയെയും സംരക്ഷിക്കണം. കെ സി ഇ സി (എ ഐ റ്റി യു സി )

തിരുവനന്തപുരം:സഹകരണ ജീവനക്കാരുടെ വിവിധ വിഷയങ്ങളും സ്ഥാപനങ്ങൾ നേരിടുന്ന സമകാലിക വിഷയങ്ങളും അടിയന്തരമായി ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്യണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ ആവശ്യപ്പെട്ടു. മാർച്ചിന് കെ സി ഇ സി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വിൽസൺ ആന്റണി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ബെൻസി തോമസ്, പ്രകാശ്…

Read More

പത്തനംതിട്ട 17കാരിയെ കാണാനില്ലെന്നു പരാതി

പത്തനംതിട്ട: 17കാരിയെ കാണാനില്ലെന്നു പരാതി. വെണ്ണിക്കുളത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകൾ രോഷ്നി റാവത്തിനെയാണ് കാണാതായത്. വർഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഫലം കാത്തിരിക്കുകയാണ് പെൺകുട്ടി. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകൾ സംസാരിക്കും. കാണാതാകുമ്പോൾ കറുപ്പിൽ വെളുത്ത കള്ളികളുള്ള ഷർട്ടാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറി പോയെന്നു സ്ഥിരീകരിക്കാത്ത…

Read More

എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാര്‍ത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലാ നിര്‍ദ്ദേശം ലോകായുക്ത തള്ളി

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാര്‍ത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലാ നിര്‍ദ്ദേശം ലോകായുക്ത തള്ളി. പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിനാണ് ശരാശരി മാര്‍ക്ക് നല്‍കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. സര്‍വകലാശാലയുടെ നിര്‍ദ്ദേശം അപ്രായോഗികമെന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കാനറ ബാങ്കില്‍ നിന്ന് വിദ്യാര്‍ത്ഥിനി വിദ്യാഭ്യാസ…

Read More

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്സോ, ജുവനൈൽ ജസ്റ്റീസ് കുറ്റങ്ങൾക്കുപുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാർക്കെതിരെ ചുമത്തിയിരുന്നത്. കുറ്റപത്രത്തിൽ ചുമത്തിയ ഈ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ,…

Read More

കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലൻസില്‍ വച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിന് (29) ജീവപര്യന്തം തടവുശിക്ഷ പത്തനംതിട്ട പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി. തടവിനു പുറമേ 1,08,000 രൂപ പിഴശിക്ഷയും വിധിച്ചു. നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പീഡന നിരോധന നിയമം 5 എ വകുപ്പുപ്രകാരവുമാണ് ഇയാള്‍ കുറ്റം ചെയ്തതായി കോടതി വ്യക്തമാക്കിയത്. പ്രതിക്കു ജീവപര്യന്തം തടവ് നല്‍കണമെന്ന്…

Read More

ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചു; മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി

ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി. അമ്മയുടെ കൺമുന്നിലാണ് വിദ്യാർത്ഥി താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു ചാടി ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്. ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു ചാടുകയായിരുന്നു. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട…

Read More

ഒറ്റയടിക്ക് കൂടിയത് 1,480 രൂപ; സ്വര്‍ണവില 70,000ത്തിലേക്ക് കുതിക്കുന്നു

       സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ‍് കുതിപ്പ്. ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനവാണുണ്ടായത്. മൂന്നുദിവസത്തിനിടെ മാത്രം സ്വർണവില പവന് 4160 രൂപയാണ് ഉയർന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച…

Read More

മുഖ്യമന്ത്രിക്ക് സുരക്ഷ; ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണം, 84 കടകൾക്ക് നോട്ടീസ്

           ആലപ്പുഴ : മുഖ്യമന്ത്രിക്ക് സുരക്ഷക്ക് കച്ചവട വിലക്ക്. ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ നോട്ടീസ് നൽകി. നാളെ KPMS സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് കടകൾ അടച്ചിടാൻ നിർദേശം നൽകിയത്. 84 കടകൾക്കാണ് നോട്ടീസ് നൽകിയത്. ആലപ്പുഴ സൗത്ത് പോലീസാണ് നോട്ടീസ് നൽകിയത്. അതേസമയം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മതമേലധ്യക്ഷന്‍മാരുടെ യോഗവും സര്‍വകക്ഷിയോഗവും വിളിച്ചു. ഏപ്രിൽ 16ന് രാവിലെ 11.30ന് മതമേലധ്യക്ഷന്‍മാരുടെ യോഗം നടക്കും. അന്ന്…

Read More

ന്യൂയോർക്കിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു.നഗരത്തിലെ ഹഡ്‌സൺ നദിയിലേക്കാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററിൽ സ്പെയിനിലെ സീമെൻസിന്റെ പ്രസിഡൻ്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നുവെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. ഹഡ്‌സൺ നദിയിൽ നടന്നത് ഭയാനകമായ ഹെലികോപ്റ്റർ അപകടമാണെന്നും മരിച്ചവരിൽ പൈലറ്റും രണ്ടു മുതിർന്നവർ, മൂന്നു കുട്ടികൾ എന്നിങ്ങനെ…

Read More

യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് യുവതി ആരോപിക്കുന്നത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. ഗര്‍ഭിണിയായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപ്പോഴും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial