
സർക്കാർ കോളേജിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നത് പ്യൂൺ; പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷൻ
ഭോപ്പാൽ: സർക്കാർ കോളേജിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നത് പ്യൂൺ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷൻ. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ വീഡിയോ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ പെട്ടതോടെ പ്രാദേശിക എംഎൽഎ താക്കൂർദാസ് നാഗ്‌വാൻഷിയെ സമീപിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം അധികൃതര്‍ക്ക് പരാതി നൽകിയതിനെത്തുടർന്നാണ് സസ്പെൻഷൻ. സംഭവത്തിൽ പ്രതികരിച്ച യുവജനകാര്യ, സഹകരണ മന്ത്രി വിശ്വാസ് സാരംഗ് പ്രിൻസിപ്പലിനെയും നോഡൽ ഓഫീസറെയും സസ്പെൻഡ് ചെയ്തതായി സ്ഥിരീകരിച്ചു. ഉത്തരക്കടലാസുകൾ വിലയിരുത്തുന്ന ജോലിക്ക് നിയോഗിക്കപ്പെട്ട പ്രൊഫസറെയും പ്യൂണിനെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. “ഇത്തരം…