
ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചെന്ന് യുവതി; സംശയം ഇല്ലെങ്കിലും അവസാന നിമിഷം പോസ്റ്റ്മോർട്ടം നടത്തി; ചുരുളഴിഞ്ഞത് റെയിൽവേ ജോലിക്കായുള്ള ഭാര്യയുടെ കൊടും ക്രൂരത
ലഖ്നൌ: റെയിൽവേയിൽ ടെക്നീഷ്യനായ യുവാവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. ഒരു സംശയവുമില്ലാതിരുന്ന കേസിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടുകാർക്ക് സംശയമൊന്നും ഇല്ലായിരുന്നുവെങ്കിലും അവസാന നിമിഷം പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചതോടെയാണ് സ്വാഭാവിക മരണമെന്ന് കരുതിയത് കൊലപാതകമെന്ന് കണ്ടെത്തിയത്. ഉത്തർ പ്രദേശിലെ ബിജ്നോർ സ്വദേശിയായ ദീപക് കുമാറാണ് കൊല ചെയ്യപ്പെട്ടത്. ഇതോടെ ഭാര്യ ശിവാനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നവരാത്രി പൂജക്കിടെയാണ് 29 കാരനായ റെയിൽവേ ടെക്നീഷ്യൻ ദീപക് കുമാർ മരിച്ചത്. കുഴഞ്ഞുവീണ് മരിച്ചെന്നും ഹൃദയാഘാതം സംഭവിച്ചതാണെന്നും ഭാര്യ…