വെഞ്ഞാറമൂട്  സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല

വെഞ്ഞാറമൂട് :കാണ്മാനില്ല സമന്വയ നഗർ   തൈക്കാട് വാർഡ് മുളങ്കുന്ന് ലക്ഷംവീട്ടിൽ അനിൽകുമാറിന്റെയും മായയുടെയും  മകൻ പത്താം ക്ലാസിൽ പഠിക്കുന്ന അർജുനെ ഇന്നലെ വൈകുന്നേരം (7-04-2025) വൈകുന്നേരം ആറുമണി മുതൽ കാണ്മാനില്ല . കറുത്ത പാന്റും കറുത്ത ടീഷർട്ടും ആയിരുന്നു  കാണാതാകുന്ന സമയം അർജുൻ ധരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട്  വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ  ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണം.9497987019: …

Read More

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ 90 ശതമാനത്തോളം ലഭിച്ചത് ബിജെപിക്കെന്ന് കണക്കുകൾ

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ 90 ശതമാനത്തോളം ലഭിച്ചത് ബിജെപിക്കെന്ന് കണക്കുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്കാകെ ലഭിച്ചത് 2,544,278 കോടിയാണ്. അതിൽ 2,243.947 കോടിയും സ്വീകരിച്ചത് ബി.ജെ.പിയാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോം പുറത്തുവിട്ട കണക്ക് പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് 199.17 ശതമാനം (1693.84 കോടി) വർധനവാണ് സംഭാവനകളിൽ ഉണ്ടായിരിക്കുന്നത്. 20,000 രൂപക്ക് മുകളിൽ പാർട്ടികൾ സ്വീകരിക്കുന്ന തുകകളാണ് സംഭാവന വിഭാഗത്തിൽ ഉൾപ്പെടുത്തി കണക്കിൽ ചേർത്തിരിക്കുന്നത്. അല്ലാത്തവ…

Read More

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ദിനമായ ഏപ്രിൽ 11ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ദിനമായ ഏപ്രിൽ 11ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിന് വേണ്ടിയാണ് അന്താരാഷ്ട വിമാനത്താവളത്തിലെ റൺവേ നാലുമണിക്കൂറിലേറെ അടച്ചിടുന്നത്. ഏപ്രിൽ 11ന് വൈകിട്ട് 4.45 മുതൽ രാത്രി 9 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽനിന്നു ലഭ്യമാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.

Read More

വിവാദത്തിനിടയായ സിനിമ കാണേണ്ടതാണെന്ന് തോന്നി; എമ്പുരാൻ കാണാനെത്തി എം കെ സാനു

കൊച്ചി: പൃഥിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ കാണാനെത്തി എഴുത്തുകാരനും അധ്യാപകനുമായ എം കെ സാനു. വിവാദത്തിനിടയായ സിനിമ കാണേണ്ടതാണ് എന്ന് തോന്നിയ സാഹചര്യത്തിലാണ് തിയറ്ററിൽ എത്തിയതെന്നും സിനിമ പ്രദർശിപ്പിച്ചതിൻ്റെ പേരിൽ ധാരാളം പീഡനം നിരപരാധികൾ ഭരണകൂടത്തിൽ നിന്ന് നേരിട്ടുവെന്നും എം കെ സാനു പറഞ്ഞു. വർഗീയതയുടെ പേരിൽ കൂട്ടക്കൊല നടന്നതാണ് സിനിമയുടെ പ്രതിപാദ്യം. സിനിമയിൽ നിന്ന് പല ഭാഗങ്ങളും നീക്കം ചെയ്തത് തെറ്റാണ്. കാട്ടിലെ വന്യമൃഗങ്ങൾക്ക് ഒപ്പം ജീവിക്കുന്നതാണ് നാട്ടിൽ ജീവിക്കുന്നതിനേക്കാൾ നല്ലതെന്ന തോന്നൽ ഭരണകൂടം ഉണ്ടാക്കുന്നുവെന്നും എം…

Read More

യാത്രക്കിടെ എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടു; ഒഴിവായത് വൻ ദുരന്തം

അമരാവതി: ആന്ധ്രയിൽ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ അടർന്ന് മാറിയെങ്കിലും തീവണ്ടി ഉടൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10 മണിയോടെ സെക്കന്തരാബാദ് – ഹൗറ ഫലക്നൂമ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് (12704) അപകടത്തിൽപ്പെട്ടത്. തീവണ്ടി പാളം തെറ്റിയെന്ന് കരുതി യാത്രക്കാർ പരിഭ്രാന്തരായി. ശ്രീകാകുളം പാലസയിൽ സുമ്മാദേവി – മന്ദസ റോഡ് സ്റ്റേഷനുകൾക്കിടയിലാണ് എ സി കോച്ചുകൾ വേർപെട്ടത്. രണ്ട് എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടതാണ് അപകട കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കോച്ചുകൾ…

Read More

അസ്മയുടെ മരണത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്. അതിനിടെ മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു വ്യക്തമായത്….

Read More

ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ് നൽകി

കൊച്ചി: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നേരിട്ടെത്തുകയോ പ്രതിനിധിയെ അയ്ക്കുകയോ ചെയ്യണമെന്നും നോട്ടീസില്‍ ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ആറ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാല്‍ കൂടുതല്‍ തുകയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന്…

Read More

പെട്രോൾ പമ്പിലെ ശുചിമുറിയുടെ താക്കോൽ നൽകിയില്ല : ഉടമക്ക് 165000 രൂപ പിഴ

കോഴിക്കോട് : പെട്രോൾ പമ്പിലെ ശുചുമുറിയുടെ താക്കോൽ നൽകാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടിൽ അധ്യാപികയായ സി.എൽ. ജയകുമാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട് പയ്യോളിയിലുളള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്.

Read More

സുരേഷ് ഗോപിക്ക് ജനങ്ങൾ കട്ട് പറയണം; ‘കമ്മീഷ്ണര്‍’ റിലീസ് ആയപ്പോള്‍ കാറില്‍ ഐപിഎസ് തൊപ്പി വച്ചയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍

കൊല്ലം: കമ്മീഷണര്‍ സിനിമ റിലീസായപ്പോള്‍ സ്വന്തം കാറില്‍ ഐപിഎസ് തൊപ്പി വെച്ചയാളാണ് സുരേഷ് ഗോപിയെന്ന് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ ഞാന്‍ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍ ജനങ്ങളാണ് കട്ട് പറയേണ്ടത്. കമ്മീഷ്ണര്‍ റിലീസ് ചെയ്തപ്പോള്‍ കാറിന് പിന്നില്‍ എസ്പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരത് ചന്ദ്രന്‍ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ്…

Read More

ഇന്നും നാളെയും കേരളത്തിൽ മിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിനാൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്നും 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യം “ശക്തമായ മഴ” എന്ന വിഭാഗത്തിൽപ്പെടും.അതേസമയം, തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial