കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: നാട്ടകത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. എന്നാല്‍ മരിച്ചവര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് സ്ഥിരീകരണം വരാനുണ്ട്. ജീപ്പില്‍ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ തന്നെ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ജീപ്പില്‍ ഉണ്ടായിരുന്നത് തൊടുപുഴ…

Read More

ഓര്‍ഗനൈസര്‍ ലേഖനത്തിന് ശക്തമായ മറുപടിയുമായി സഭ; ക്രൈസ്തവര്‍ക്കിടയില്‍ വേരുറപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള കേരളത്തിലെ ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു വിവാദ ലേഖനം. കേരളത്തിലെ പ്രബലമായ കത്തോലിക്കാ സഭയുടെ അധീനതയിലുള്ള ഭൂമിയെക്കുറിച്ചുള്ള ലേഖനമാണ്, ക്രൈസ്തവ സഭ നേതാക്കള്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ അതൃപ്തിക്ക് കാരണമായത്. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനും സിപിഎം നയിക്കുന്ന എല്‍ഡിഎഫിനുമെതിരെ, രാഷ്ട്രീയ ബദല്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ബിഷപ്പുമാരുമായും പുരോഹിതന്മാരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ബിജെപി, വിവാദ ലേഖനത്തെത്തുടര്‍ന്ന് പിന്നാക്കം പോയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന…

Read More

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കാറിനുള്ളില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി

റായ്പൂര്‍: ഛത്തീസ് ഗഡില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കാറിനുള്ളില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഛത്തീസ് ഗഡിലെ ദുര്‍ഗ് ജില്ലയിലെ ഓം നഗര്‍ സ്വദേശിനിയായ ആറു വയസ്സുകാരിയെയാണ് ഞായറാഴ്ച മുതല്‍ കാണാതാകുന്നത്. നവരാത്രിയോട് അനുബന്ധിച്ച് ബന്ധുവീട്ടില്‍ കന്യാപൂജയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കുട്ടി. പിന്നീട് കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ാെപലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തില്‍…

Read More

പ്രോജക്ട് എക്‌സ്; സ്കൂൾ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസ പരിശീലനം നൽകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് 1,000 ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുക. പ്രോജക്ട് എക്‌സ് എന്ന പേരില്‍ തിരുവനന്തപുരത്തെ 500 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പദ്ധതി തുടങ്ങുന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 4,500 ലധികം പോക്‌സോ കേസുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാന്‍…

Read More

കാത്തിരിപ്പിന് വിരാമം; ‘തുടരും’ ഏപ്രിൽ 25ന് പ്രദർശനത്തിനെത്തും

എമ്പുരാന് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ ‘തുടരും’ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഏപ്രില്‍ 25നാണ് ‘തുടരും’ തിയേറ്ററിലെത്തുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തിന്റെ സൂചന നല്‍കുന്ന പോസ്റ്റ് സംവിധായകന്‍…

Read More

പത്തനംതിട്ടയിൽ ഹോം നഴ്സിന് കുത്തേറ്റു

പത്തനംതിട്ട: കൊടുമണ്‍ ഐക്കാടിൽ ഹോം നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹോം നഴ്‌സ് വിജയ സോണി(35)ക്കാണ് കുത്തേറ്റത്. ഐമനം സ്വദേശി വിപിന്‍ തോമസാണ് കുത്തിയത്. ആക്രമണത്തിന് ശേഷം വിജയ സോണിയെ വിപിന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കൊടുമണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടില്‍ വെച്ചാണ് വിജയക്ക് കുത്തേറ്റത്

Read More

അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉറുമ്പിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദിവാസി ബാലനെ തല്ലുന്നത് തടയാൻ ശ്രമിച്ച…

Read More

പൊറോട്ടയും ബീഫും കിട്ടിയില്ല; അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

നീലേശ്വരം (കാസര്‍കോട്): പൊറോട്ടയും ബീഫും കിട്ടിയില്ലെന്ന കാരണത്താൽ അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കാസര്‍കോട് നീലേശ്വരത്താണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം. നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും…

Read More

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ട് യുവതികൾ പോലീസ് പിടിയിൽ

കൊച്ചി: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ട് യുവതികൾ പോലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 7 കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതികൾ കുടുങ്ങിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് യുവതികൾ അറസ്റ്റിലായത്. ഇവരെ പിടികൂടുന്ന സമയത്ത് നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. മുൻപും കഞ്ചാവ് കേസിൽ ഇരുവരും പിടിയിലായിട്ടുണ്ട്. പോലീസിന് ലഭിച്ച രഹഷ്യ…

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി

രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ 2 രൂപ വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് ഇതുവരെയില്ലാത്ത വിധം വിലയിടിവ് നേരിടുകയാണ്. ഈ സാഹചര്യത്തിൽ വില കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജ്യത്തെ ജനങ്ങളെ നിരാശയിൽ ആക്കിയിരിക്കുകയാണ് കേന്ദ്രം. ഇന്ന് അർദ്ധരാത്രി മുതൽ വർധിപ്പിച്ച വിലകൾ പ്രാബല്യത്തിൽ വരും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial