റഫീനയും ജസീനയും യുവാക്കളെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിൽ, വീട്ടുകാരെ പറ്റിച്ചത് പരസ്പരം ഫോൺ കൈമാറി; അന്വേഷണം

         കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതീ യുവാക്കൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇവർ ലോഡ്ജിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. പറശ്ശിനിക്കടവിലും കോൾമൊട്ടയിലും ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിൽ നാല് പേരാണ് ഇന്നലെ പിടിയിലായത്. രണ്ട് യുവതികളും രണ്ട് യുവാക്കളും. മട്ടന്നൂർ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷിൽ, ഇരിക്കൂർ സ്വദേശി റഫീന,കണ്ണൂർ സ്വദേശി ജസീന എന്നിവരാണ് ലോഡ്ജിൽ മുറിയെടുത്ത് ലഹരി…

Read More

സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തൃശൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും പ്രകാശ് കാരാട്ടിനും വഴങ്ങാതെ പ്രവര്‍ത്തിക്കാന്‍ എം എ ബേബിക്ക് കഴിയട്ടെ എന്നും വിഡി സതീശന്‍ തൃശൂരില്‍ പ്രതികരിച്ചു. ജബല്‍പൂരില്‍ ആക്രമിക്കപ്പെട്ട പുരോഹിതന്റെ തൃശൂരിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്. മതേതര മുന്നണിയായ ഇന്ത്യ സഖ്യത്തിനോട് ചേര്‍ന്ന് സിപിഎമ്മിന് പ്രവര്‍ത്തിക്കാന്‍ ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും…

Read More

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കാസര്‍കോട് ഹോസ്ദുര്‍ഗ് ഉദിനൂര്‍ തടിയന്‍കോവല്‍ പുതിയപുരയില്‍ പി…

Read More

കാനഡയില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റുമരിച്ചു

ഒട്ടാവ: കാനഡയില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റുമരിച്ചു. ഗുജറാത്ത് ബാവ്‌നഗര്‍ സ്വദേശി ധർമ്മേഷ് കതിരേയ ആണ് കൊല്ലപ്പെട്ടത്. വംശീയ വിദ്വേഷമാണ് യുവാവിന് എതിരായ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം നിഷേധിക്കുകയാണ് അധികൃതര്‍. തലസ്ഥാന നഗരമായ ഒട്ടാവയ്ക്ക് സമീപമുള്ള റോക്ക്‌ലന്റഡിലെ തന്റെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ വച്ച് ഏപ്രില്‍ നാലിനാണ് ധർമ്മേഷ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ചയാണ് ധര്‍മേഷിന്റെ മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത് കെട്ടിടത്തിലെ അലക്ക് മുറിയ്ക്ക് സമീപത്ത് വച്ചാണ് ധർമ്മേഷ് ആക്രമിക്കപ്പെട്ടത്. അയല്‍വാസിയും വെളുത്തവര്‍ഗക്കാരനുമായ അറുപതുകാരന്‍ ആണ് ആക്രമണത്തിന് പിന്നില്‍. ഇയാള്‍…

Read More

സിപിഎം ജനറൽ സെക്രട്ടറിയായി എം എ ബേബി

മധുര: സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെ പ്രഖ്യാപിച്ചു. കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി.എട്ട് പുതുമുഖങ്ങളെയാണ് പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി.ശനിയാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിർദേശിച്ചത്. അശോക് ധാവ്‍ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ധാവ്‍ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം…

Read More

എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്; 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ

        തിരുവനന്തപുരം : എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ നാളെ രക്ഷാകർത്താക്കളെ അറിയിക്കും. ആ കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക ക്ലാസ്സുകൾ നടത്തും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും. തുടർന്ന് ഏപ്രിൽ 30 ന് ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് 1229 സർക്കാർ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ…

Read More

എം എ ബേബി സിപിഎം ജനറൽ സെക്രട്ടറി

മധുര: സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചതോടെയാണ് നിയമനം. ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയില്‍ ചേർന്ന പിബി യോഗത്തില്‍ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോണ്‍ഗ്രസിലാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നുള്ള പിബി അംഗം അശോക് ധാവ്‌ലെയുടെയും ആന്ധ്രയില്‍ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ കേട്ടിരുന്നത്. താൻ ജനറല്‍…

Read More

മരിച്ച മാതാവിന്റെ പേരിലും FB അക്കൗണ്ട്, ഗൾഫ് നമ്പറിൽ ചാറ്റ്; വ്യാജവീഡിയോ കാണിച്ച് പണംതട്ടിയ ആൾ വലയിൽ

      കോഴിക്കോട് : ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച്‌ പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കൽ സ്വദേശി മുഹമ്മദ് ഫുവാദിനെയാണ്‌ (32) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ യുവതിയെ ഇൻസ്റ്റഗ്രാമിലെ വ്യാജഅക്കൗണ്ടിലൂടെ പരിചയപ്പെടുകയും യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജനഗ്ന ഫോട്ടോകൾ ഉണ്ടാക്കുകയും അത് ബന്ധുക്കൾക്കും ഭർത്താവിനും അയച്ചു കൊടുത്ത് പണം ആവശ്യപ്പെടുകയുമായിരുന്നു. ഈ പരാതിയിൽ പന്നിയങ്കര പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായത്….

Read More

കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ശേഖരിച്ച 66,410 കിലോഗ്രാം മാലിന്യം നീക്കി

           തിരുവനന്തപുരം: ഒന്നരമാസത്തിനിടെ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽനിന്നു ശേഖരിച്ചത് 66,410 കിലോഗ്രാം അജൈവമാലിന്യം. ഡിപ്പോകളിൽ കാലങ്ങളായി കൂടിക്കിടന്നിരുന്ന മാലിന്യക്കൂമ്പാരമാണ് ക്ലീൻകേരള കമ്പനിയുടെ നേതൃത്വത്തിൽ നീക്കിയത്. ഡിപ്പോകൾ ശുചീകരിക്കുന്നതിനുള്ള നടപടികളൊന്നും നേരത്തെ ഉണ്ടായിട്ടില്ല. മിക്ക ഡിപ്പോകളുടെ പിന്നാമ്പുറവും മാലിന്യക്കൂമ്പാരമായിരുന്നു. 4,560 കിലോഗ്രാം ഇ-മാലിന്യവും 63 കിലോഗ്രാം ഇരുമ്പും നീക്കംചെയ്തിട്ടുണ്ട്. തിരുവനന്തപുരം(16,520), കോഴിക്കോട് (15,840), മലപ്പുറം (10,570), ആലപ്പുഴ (8,260) കിലോഗ്രാം വീതം മാലിന്യം നീക്കി. പുനരുപയോഗിക്കാൻ കഴിയാത്തവ ക്ലീൻ കേരള കമ്പനിയുമായി കരാർ വച്ചിട്ടുള്ള സിെമന്റ് ഫാക്ടറികളിലേക്ക് ഇന്ധനത്തിനായി…

Read More

പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം ഇന്ന്

        ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവത്തിന് മാറ്റ് കൂട്ടുന്ന മറ്റൊന്ന് കൂടി. ഒരു നൂറ്റാണ്ടിൽ അധികമായി ലോക സഞ്ചാരികളെ അടക്കം വിസ്മയിപ്പിച്ചിരുന്ന പാമ്പൻ പാലത്തിന് പുതുജന്മം. 2019 ൽ തറക്കല്ലിട്ട പാമ്പൻ 2.0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 12:45 നാണ് ഉദ്ഘാടനം ചെയ്യുക. രാമേശ്വരത്തുനിന്നു താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാലം പ്രത്യേകതകളുടെ പട്ടികയിലും നമ്പർ വൺ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial