
കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
മൈസൂരു: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ പഴയ ജെവാർഗി റോഡിലെ ഗബാരെ ലേഔട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സന്തോഷ് കൊറാലി (45) എന്നയാളാണ് ഭാര്യ ശ്രുതി (35), മക്കളായ മുനീഷ് (9), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അനിഷ് എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (GESCOM) അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു സന്തോഷ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിൽ കുടുംബകലഹമാണെന്ന് പോലീസ്…