സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.ചക്രവാതച്ചുഴിയില്‍ നിന്നും…

Read More

വില്പനയ്ക്കായി എംഡിഎംഎ എത്തിച്ച നെടുമങ്ങാട് സ്വദേശിയായ യുവാവ് പിടിയിൽ

തിരുവനന്തപുരം: വില്പനയ്ക്കായി എംഡിഎംഎ എത്തിച്ച യുവാവ് പിടിയിൽ. നെടുമങ്ങാട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് സ്വദേശി സുനീർ ഖാനാ (32) ണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.420 ഗ്രാം എം ഡി എം എ പിടികൂടി. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. നെടുമങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് സുനീർ ഖാനെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിൽപ്പന സംബന്ധിച്ച് വിവിധ…

Read More

ഗോകുലം ഗോപാലനെ  ഇഡി ചോദ്യം ചെയ്യുന്നു.

ചെന്നൈ: ഇഡി റെയ്ഡ് നടക്കുന്നതിനിടെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി ഉദ്യോഗസ്ഥർ. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്നും വൈകിട്ട് 6.15ഓടെയാണ് ഗോകുലം ഗോപാലൻ ചെന്നൈയിലെത്തിയത്. തുടര്‍ന്ന് നേരെ കോടമ്പാക്കത്തെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് വിവരം. ഇവിടെ രാവിലെ മുതൽ റെയ്ഡ് നടത്തുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍…

Read More

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് അറസ്റ്റിൽ. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയതിനു പിന്നാലെ കേസ് എൻ.ഐ.എ…

Read More

ഞാൻ വസ്ത്രം മാറുമ്പോൾ പെട്ടെന്ന് സംവിധായകൻ വാതിൽ തുറന്ന് അകത്തു കയറി; ഞെട്ടിവിറച്ച ഞാൻ അലറിവിളിച്ചു; വെളിപ്പെടുത്തലുമായി അർജുൻ റെഡ്ഡി നായിക ശാലിനി പാണ്ഡെ

തെന്നിന്ത്യൻ നായകൻ വിജയ് ദേവരക്കൊണ്ടയെ ജനപ്രിയനാക്കിയ അർജുൻ റെഡ്ഡിയിലെ നായികയായിരുന്നു ശാലിനി പാണ്ഡെ. 2017 ൽ ഈ തെലുങ്കു ചിത്രത്തിലൂടെയാണ് ശാലിനി പാണ്ഡെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. ഇപ്പോഴിതാ തെന്നിന്ത്യയിൽ നായിക വേഷം ചെയ്തപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശാലിനി പാണ്ഡെ. കാരവാനിൽ താൻ വസ്ത്രം മാറുന്നതിനിടെ ഒരു തെന്നിന്ത്യൻ സംവിധായകൻ അനുവാദമില്ലാതെ അകത്തുവന്നുവെന്നാണ് ശാലിനി പാണ്ഡെ പറയുന്നത്. അടുത്തിടെ ഒരു യുട്യൂബ്…

Read More

ബൈക്കിൽ സഞ്ചരിക്കവേ ഐപിഎൽ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ ചുമത്തി ട്രാഫിക് പൊലീസ്

ന്യൂഡൽഹി: ബെംഗളൂരുവിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് ഐപിഎൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ട്രാഫിക് സിഗ്നലിനിടെ യുവാവ് വാഹനം നിർത്തിയപ്പോൾ യാത്രക്കാർ പകർത്തിയ വീഡിയോയിലാണ് സംഭവം പുറത്ത് വന്നത്. വീഡിയോയിൽ യുവാവിന്റെ ഇടതുകൈയിൽ പ്ലാസ്റ്റർ ധരിച്ചിരുന്നുന്നതായി കാണാം. ബൈക്കിന്റെ ഹാൻഡിൽ ഭാഗത്ത് ഫോൺ മൗണ്ടിൽ ഫോൺ സ്ഥാപിച്ചിരുന്നതായി വീഡിയോയിൽ വ്യക്തമാണ്. മാർച്ച് 22 ന് മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ ഔദ്യോഗിക…

Read More

വിഷുവിന് ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി; 820 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌…

Read More

അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിൽ എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം:അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിൽ എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് സംഭവം നടന്നത്. 20 ഗ്രാം കഞ്ചാവ് പൊതിയാണ് പിടികൂടിയത് .രോഗിയെ സ്കാനിങ്ങിന് കയറ്റിയപ്പോളാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കേസെടുത്തു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിച്ചു വരികെയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ മൂന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2139 പേരെ…

Read More

അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ; പിടികൂടിയത് കഴക്കൂട്ടത്തെ ഗുണ്ടയുടെ വീട്ടിൽ നിന്ന്

        കഴക്കൂട്ടം : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയിൽപ്പെട്ട ആദർശിൻ്റെ വീട്ടിൽ നിന്നാണ് അ‍ർജുനെ കസ്റ്റഡിലെടുത്തത്. കരുതൽ തടങ്കലെന്നാണ് വിവരം. കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിൻ്റെ വീട്ടിൽ പരിശോധനക്കെത്തിയതാണ് പൊലീസ്. ആദർശിനെ കരുതൽ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം. ആ വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതൽ കസ്റ്റഡിയിലെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. എന്നാൽ താൻ ഉത്സവം കാണാനെത്തിയതെന്നാണ്…

Read More

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനെ പ്രതി ചേര്‍ത്ത് പേട്ട പോലീസ്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സുകാന്തിനെതിരെ ഗുരുതര ആരോപണവുമായി ഐബി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നായിരുന്നു ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞത്. മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടില്‍ 1000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശമ്പളം അടക്കം മകള്‍ സുകാന്തിന് അയച്ചു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial