Headlines

അനധികൃത നുഴഞ്ഞു കയറ്റം; 27 പാകിസ്ഥാൻ വംശജരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്

മസ്കറ്റ് :അനധികൃത കുടിയേറ്റം തടയുന്നതിൻ്റെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരുന്നു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഇനിയും നിരീക്ഷണങ്ങൾ ശക്തമാക്കുമെന്നും അനധികൃതമായുള്ള നുഴഞ്ഞുകയറ്റം പോലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ, രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച സിറിയൻ ട്രക്ക് ഡ്രൈവർ ഉൾപ്പടെ മൂന്നു പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ അൽ മസ്യൂന അതിർത്തി പോസ്റ്റിൽ വെച്ചാണ് പിടികൂടിയത്….

Read More

ജബല്‍പൂരില്‍ വൈദികര്‍ക്കു നേരെ സംഘപരിവാരം നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കൊച്ചി: ജബല്‍പൂരില്‍ വൈദികര്‍ക്കു നേരെ സംഘപരിവാരം നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.   അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ പ്രതികരണം. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുരേഷ് ഗോപി രോഷാകുലനായത്. ”എന്റെ നാവ് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തോളൂ. മനസ്സ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. ജബല്‍പുരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ. നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ?…

Read More

കാണാതായ ഒൻപതുവയസുകാരന്റെ മൃതദേഹം മണൽകൂനയിൽ കണ്ടെത്തിയത് കുട്ടിയുടെ കൂടെ കളിക്കുന്ന തെരുവ് നായ

സില്‍വാസ: കാണാതായ ആണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്ന് 60 മീറ്റര്‍ അകലെയുള്ള മണല്‍ക്കൂനയില്‍ കണ്ടെത്തി. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലിയിലെ സില്‍വാസയില്‍ നിന്നാണ് കുട്ടിയെ കാണാതായത്. മൃതദേഹം കണ്ടെത്താൻ സഹായിച്ചത് കുട്ടിയുടെ കൂടെ കളിക്കാറുണ്ടായിരുന്ന തെരുവ് നായയാണ്. ചൊവ്വാഴ്ച വൈകുന്നേരം കളിക്കാന്‍ പോയ ഒമ്പതു വയസുകാരന്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്ന് 60 മീറ്റര്‍ അകലെയുള്ള മണല്‍ക്കൂനയില്‍ കുഴിച്ചിട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച…

Read More

പാലക്കാട്‌ ബാർ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റില്‍

ആറങ്ങോട്ടുകര: പാലക്കാട്‌ ബാർ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റില്‍. മാട്ടായ സ്വദേശി സിദ്ധിഖ് (38) നെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. ബാറിൽ കയറി അതിക്രമം കാണിക്കുകയും കൈയാങ്കളി നടത്തുകയും ചെയ്തതിനാണ് സിദ്ധിഖിനെതിരെ കേസ് എടുത്തിരുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കി ബാറിൽ നാശ നഷ്ടം സൃഷ്ടിക്കുകയും, ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇയാൾ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാം തിയതി ആറങ്ങോട്ടുകര കൊട്ടാരം ബാറില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനെത്തിയ സിദ്ധിഖ് അൽപ സമയത്തിനകം മദ്യപിച്ച്…

Read More

കോഴിക്കോട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവിനെ കാണാതായി.

കോഴിക്കോട്: കോഴിക്കോട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവിനെ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംഗ സംഘം. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. ഇന്ന് ഉച്ചയോടെയാണ് അപകടം. വളരെ ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്.

Read More

വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

ചെന്നൈ: വിവാഹനിശ്ചയം നടക്കാനിരിക്കെ 24 വയസ്സുള്ള യുവതിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. ഒരു റോഡപകടത്തിൽ അവർ മരിച്ചതായി കുടുംബം കരുതിയെങ്കിലും, പോലീസ് അന്വേഷണത്തിൽ അത് കൊലപാതകമാണെന്നും കാമുകനാണ് കുറ്റവാളിയെന്നും കണ്ടെത്തി. വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ കൊളത്തൂരിലെ വിഘ്‌നേശ്വരി (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുതുക്കോട്ടയിലെ ദീപനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പിള്ളയാർപാക്കത്തെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. സഹപ്രവർത്തകനായ ദീപൻ എന്ന യുവാവുമായി ഇവർ…

Read More

പണം കൊടുത്തില്ലെങ്കിൽ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ.

തൃശൂർ: പണം നൽകിയില്ലെങ്കിൽ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശിനിയാണ് പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ദീൻ (44) ഭീഷണിപ്പെടുത്തിയത്. പ്രതിയെ പിടികൂടിയത് ഈസ്റ്റ് പോലീസ് ആണ്. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന ഭീഷണി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ ജിജോ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്,…

Read More

വിയർപ്പുനാറ്റത്തെ ചൊല്ലി തർക്കം ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി.

വിമാനത്തിനകത്തും വിമാനത്താവളങ്ങളിലും ഉണ്ടാകുന്ന പല രസകരവും അല്ലാത്തതുമായ അനുഭവങ്ങൾ നമ്മൾ സമൂഹ മാധ്യമങ്ങൾ വഴി ദിനം പ്രതി കാണുന്നുണ്ട്. വിമാനത്താവളത്തിൽ അർധനഗ്നയായി ഒരു യുവതി പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞ ദിവസവും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ വളരെ വിചിത്രമായ ഒരു അനുഭവമാണ് ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന വിമാനത്തിൽ ഉണ്ടായിരിക്കുന്നത്. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി. അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാരികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ…

Read More

വിയർപ്പുനാറ്റത്തെ ചൊല്ലി തർക്കം ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി.

വിമാനത്തിനകത്തും വിമാനത്താവളങ്ങളിലും ഉണ്ടാകുന്ന പല രസകരവും അല്ലാത്തതുമായ അനുഭവങ്ങൾ നമ്മൾ സമൂഹ മാധ്യമങ്ങൾ വഴി ദിനം പ്രതി കാണുന്നുണ്ട്. വിമാനത്താവളത്തിൽ അർധനഗ്നയായി ഒരു യുവതി പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞ ദിവസവും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ വളരെ വിചിത്രമായ ഒരു അനുഭവമാണ് ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന വിമാനത്തിൽ ഉണ്ടായിരിക്കുന്നത്. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി. അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാരികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ…

Read More

നടൻ രവികുമാർ അന്തരിച്ചു

മുതിർന്ന നടൻ രവികുമാർ (71) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയായ അദ്ദേഹം 100ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്. 1970കളിലും 80കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത്‌ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരത്തെയാണ് നഷ്ടമായത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial