
ഇനി ക്യു നിന്നു ബുദ്ധിമുട്ടണ്ട ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷനുമായി തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: ഇനി വിമാനത്താവളത്തിലെത്തി ഇമിഗ്രേഷനായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട, യാത്രക്കാര്‍ക്ക് 30 സെക്കന്റിൽ ഇമിഗ്രേഷന്‍ പൂർത്തിയാക്കാം. ഉടൻ തന്നെ ഈ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. രണ്ട് മാസത്തിനുളളില്‍ കേന്ദ്രം ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാം(FTI_TTP) നടപ്പിലാക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് 30 സെക്കന്റ് കൊണ്ട് ഇമിഗ്രേഷന്‍ പൂർത്തിയാക്കാൻ കഴിയും. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കാം. ഇതിനായി പാസ്‌പോര്‍ട്ട്, ബയോമെട്രിക് വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കി രജിസ്റ്റര്‍…