
സഹോദരനെ മര്‍ദിച്ച് യുവതിയെ ബലാത്സംഗംചെയ്തു; സംഭവം ബെംഗളൂരുവില്‍, പ്രതികള്‍ പിടിയില്‍
ബെംഗളൂരു: കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപം സഹോദരനെ മര്‍ദിച്ച് അവശനാക്കിയശേഷം ബിഹാര്‍ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടക കോലാര്‍ സ്വദേശികളായ ആസിഫ്, സയ്യിദ് മുസ്ഹര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. യുവതിയെ ബലാത്സംഗംചെയ്തത് ആസിഫാണെന്നും യുവതിയുടെ സഹോദരനെ മര്‍ദിച്ച് അവശനാക്കിയത് സയ്യിദ് മുസ്ഹറാണെന്നും വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കമ്മീഷണര്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപത്താണ് യുവതി ബലാത്സംഗത്തിനിരയായത്….