Headlines

ബോഡി ബിൽഡറെആസ്വഭാവികമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. യാസിർ ജില്ലാ – സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ് യാസിർ. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദംശങ്ങൾ ലഭ്യമായിട്ടില്ല

Read More

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനു മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തായ കൊച്ചിയിലെ ഐ ബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് നോട്ടീസ് ഇറക്കിയതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഐബി ഉദ്യോഗസ്ഥൻ്റെ ആത്മഹത്യയ്ക്ക് ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നലെ കേസിൽ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിന് മുന്നിൽ…

Read More

അലക്ഷ്യമായി വണ്ടി ഓടിക്കുമോ പണി കിട്ടും സംസ്ഥാനത്ത് ഓടുന്ന എല്ലാത്തരം ബസുകളിലും നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കാൻ ഗതാഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസി, സ്വകാര്യ, സ്കൂൾ ബസുകൾ ഉൾപ്പെടെ സംസ്ഥാനത്ത് ഓടുന്ന എല്ലാത്തരം ബസുകളിലും നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കാൻ ഗതാഗത വകുപ്പ്. ഹൈക്കോടതി ഉത്തരവ് പ്രകാരം എല്ലാ ട്രാൻസ്പോർട്ട് ബസുകളിലും കുറഞ്ഞത് 5 നിരീക്ഷണ ക്യാമറകളെങ്കിലും ഘടിപ്പിക്കണമെന്ന് അടുത്തിടെ ചേർന്ന സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) യോഗം നിർബന്ധമാക്കിയിരുന്നു. വെള്ളിയാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഇതുസംബന്ധിച്ച ശുപാർശ പരിഗണിക്കും. ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. കൂടാതെ ദൃശ്യങ്ങൾ പരിശോധിക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക്…

Read More

ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു അമ്മ കടന്നുകളഞ്ഞു

കോഴിക്കോട്: കോഴിക്കോട് മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന കുഞ്ഞിനെയാണ് അപേക്ഷിച്ച് ‘അമ്മ കടന്നു കളഞ്ഞത്. കുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നു. അമ്മ തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ അച്ഛൻ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു. ആന്ധ്ര സ്വദേശിയായ യുവതിയെ മാനന്തവാടി സ്വദേശി വിവാഹം കഴിക്കുകയായിരുന്നു. അമ്മയും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. എന്നാൽ, കുഞ്ഞിനെ യുവതി ഉപദ്രവിച്ചിരുന്നുവെന്ന് പിതാവിന്റെ സഹോദരൻ പോലീസിൽ അറിയിച്ചു. ശരീരത്തിൽ ഗുരുതര പരിക്കുകളോടെയായിരുന്നു…

Read More

‘ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിര്‍മിക്കുന്നവരുടെ ഹബ്ബ്’; അന്നത്തെ വൈറല്‍ നായിക ബിജെപി മണ്ഡലം പ്രസിഡന്റ്

കണ്ണൂര്‍: തനിക്ക് ഒരു കക്ഷിരാഷ്ട്രീയവും ഇല്ലെന്ന് പറഞ്ഞ് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ച തലശേരി എരഞ്ഞോളി സ്വദേശി സീന ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റു. സീന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ബോംബ് രാഷ്ട്രീയവും ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയവും സജീവചര്‍ച്ചയാകുന്നത്. ‘ഞങ്ങള്‍ക്ക് ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല…നിങ്ങള്‍ ദയവ് ചെയ്ത് എന്തെങ്കിലും ചെയ്യണം. ഇത് സത്യമായ കാര്യമാണ്, ഇവിടെ എല്ലാവര്‍ക്കും അറിയാം…പക്ഷേ ഭയന്നിട്ട് ആരും പറയാത്തതാണ്’ എന്നായിരുന്നു…

Read More

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതി പൾസർ സുനി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ വാർത്താ ചാനലായ റിപ്പോർട്ടാണ് പുറത്തുവിട്ടത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്നാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. കേസിലെ പ്രതിയാണ് നടൻ ദിലീപ്. തങ്ങൾ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയ സുനി ഇക്കാര്യം വെളിപ്പെടുത്തിയതായി റിപ്പോർട്ടർ ടിവി വ്യക്തമാക്കുന്നത്. ഒന്നരക്കോടി നടിയെ ആക്രമിക്കുന്നതിന് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പൾസർ സുനി പറയുന്നു. എന്നാൽ, ഈ പണം മുഴുവൻ തനിക്ക് ലഭിച്ചില്ലെന്നാണ്…

Read More

ഇതരജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം; വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി സഹോദരന്‍

തിരുപ്പുര്‍: തമിഴ്‌നാടിനെ വീണ്ടും ഞെട്ടിച്ചു ദുരഭിമാനക്കൊല. തിരുപ്പുര്‍ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരില്‍ കോളജ് വിദ്യാര്‍ഥിനിയായ സഹോദരിയെ സഹോദരന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ കോളജ് വിദ്യാര്‍ഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാര്‍ച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ശരവണകുമാറിനെ (24) കാമനായ്ക്കന്‍പാളയം പോലിസ് അറസ്റ്റ് ചെയ്തു.

Read More

ഫ്ലാറ്റിൽ നിന്ന് ഉച്ചത്തിലുള്ള അസാധാരണ ശബ്ദം; പോലീസെത്തി ഡോർ തകർത്ത് അകത്തു കടന്നപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഒപ്പം യുവാവും

കൊൽക്കത്ത: ഫ്ലാറ്റിനുള്ളിൽ ഉച്ചത്തിലുള്ള ശബ്ദം കേട്ടെന്ന വിവരത്തെത്തുടർന്നെത്തിയ പോലീസ് കണ്ടത് മുറിക്കുള്ളിൽ യുവതിയുടെ മൃതദേഹം, ഒപ്പം മൃതദേഹത്തിനടുത്ത് യുവതിയുടെ ആൺ സുഹൃത്തും. യുവാവിനെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റിയിലെടുത്തു. ബാറിൽ ഡാൻസറായി ജോലി ചെയ്യുന്ന മനീഷ റോയ് എന്ന യുവതിയെ കൊൽക്കത്ത ബഗൈതിയിലെ ദേശ്ബന്ധു നഗറിലുള്ള വാടക അപ്പാർട്ട്മെന്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്തായ യുവാവ് മൃതദേഹത്തിനടുത്ത് ഇരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. യുവതി മുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചുവെന്നും…

Read More

വീട്ടിൽ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം ജി ശ്രീകുമാറിന് 25000 രൂപ പിഴ

തിരുവനന്തപുരം: കൊച്ചി കായലിൽ മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് ഗായകൻ എം.ജി.ശ്രീകുമാറിന് 25,000 രൂപയുടെ പിഴ നോട്ടിസ്. പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരമാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ പിഴ ചുമത്തിയത്. വിനോദസഞ്ചാരിയാണ് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും പരാതി നൽകുകയും ചെയ്തത്. ഗായകൻ പിഴയൊടുക്കിയതോടെ പരാതിക്കാരന് പാരിതോഷികം ലഭിക്കും. വിനോദ സഞ്ചാരി മൊബൈൽ ഫോണിലാണ് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകർത്തിയത്. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം…

Read More

വേവിക്കാത്ത കോഴിയിറച്ചി കഴിച്ച രണ്ട് വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു

വിജയവാഡ: വേവിക്കാത്ത കോഴിയിറച്ചി കഴിച്ച രണ്ട് വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ നരസറോപേട്ട് സ്വദേശിയായ കുട്ടിക്കാണ് പച്ചയിറച്ചി കഴിച്ചതിനെത്തുടർന്ന് പക്ഷിപ്പനി (H5N1) ബാധിച്ചത്. കുട്ടിയുടെ മാതാപിതാക്കളാണ് വേവിക്കാത്ത കോഴിയിറച്ചി അൽപം കുഞ്ഞിന് കഴിക്കാൻ നൽകിയത്. ഇതാണ് പക്ഷിപ്പനി ബാധിക്കാൻ കാരണം. 2021-ൽ ഹരിയാനയിൽ ഒരാൾ പക്ഷിപ്പനി ബാധിച്ച് മരിച്ചിരുന്നു. അതിനു ശേഷമുള്ള രണ്ടാമത്തെ മരണമാണിത്. മാർച്ച് 4-ന് പക്ഷിപ്പനി ലക്ഷണങ്ങളോടെ മംഗളഗിരിയിലെ എയിംസിൽ പ്രവേശിപ്പിച്ച പെൺകുട്ടി മാർച്ച് 16-ന് മരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സ്രവ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial