ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മാസം 15 നുള്ളിൽ മാറ്റണം: കെ.എസ്.ഇ.ബി

തിരുവനന്തപുരം : ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണംമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും…

Read More

പ്രായപൂർത്തിയാകാത്ത ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കിയ സംഭവം; യുവാവിന്റെ വീട്ടിൽ വന്ന് പോലീസ് ഭീഷണി മുഴക്കിയിരുന്നുവെന്ന് ബന്ധുക്കൾ, നടപടി ഉണ്ടായേക്കും

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. സംഭവവുമായി ബന്ധപ്പെട്ട് വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഗോകുൽ എന്ന പതിനേഴ് വയസുകാരൻ ആത്മഹത്യ ചെയ്യാൻ കാരണക്കാരായ ആളുകൾക്കെതിരെ നടപടി എടുക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഗോകുലിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ചില ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഗോകുലിനെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസ് പല തവണ ഇയാളെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന് ഭീഷണിപെടുത്തുകയും…

Read More

ബൈക്കിടിച്ചു റോഡിൽ വീണ യാത്രകാരനെ സഹായിക്കാൻ ഓടി എത്തിയ ചെറിയ കുട്ടിയെ അഭിനന്ദിച്ചു സമൂഹമാധ്യമങ്ങൾ

മലപ്പുറം: ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരൻ രക്ഷപെട്ടത് അത്ഭുതകരമായി. മലപ്പുറം പൊന്നാനിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികൻ തെറിച്ച് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. രണ്ട് ദിവസം മുമ്പ് സൈഡ് റോഡിൽ നിന്ന് എത്തിയ ബൈക്കിലാണ് കാർ ഇടിച്ചത്. അപകടത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾക്കൊപ്പം കൗതുകകരമായ ഒരു കാര്യം ചെറിയ ഒരു കുട്ടിയുടെ വലിയ മനസ്സാണ്. മറ്റൊരു ബൈക്കിലെത്തിയ യാത്രികരിലെ ചെറിയ ഒരു കുട്ടിയാണ് റോ‍ഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്. പരിക്കേറ്റ ആളെ എഴുന്നേൽക്കാൻ…

Read More

ഗുണനിലവാരമില്ലാത്ത അമൃതംപൊടി വിതരണം നടത്തുന്നതായി ലഭിച്ച പരാതിയിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പരിശോധന നടത്തി

കൊല്ലം: ഗുണനിലവാരമില്ലാത്ത അമൃതംപൊടി വിതരണം നടത്തുന്നതായി ലഭിച്ച പരാതിയിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പരിശോധന നടത്തി. കമ്മീഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ ഡോ.ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ.സബിദാ ബീഗം എന്നിവര്‍ കൊല്ലം ജില്ലയിലുളള അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകൾ പരിശോധിച്ചു. കൊല്ലം ജില്ലയിലെ തഴവ ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകൾ, പരിശോധനാ സമയം അടഞ്ഞുകിടക്കുകയായിരുന്നു തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധിച്ചു. പരിശോധനയിൽ…

Read More

കൊച്ചു സ്റ്റീഫനായി പ്രണവ് മോഹൻലാൽ ; സസ്പെൻസ് പൊളിച്ച് പൃഥ്വിരാജ്

       എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത് പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരനും സംഘവും. ചിത്രത്തിലെ സസ്പെൻസ് അതിഥിവേഷമായിരുന്ന പ്രണവിന്റെ സാന്നിധ്യം ക്യാരക്റ്റർ പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. 15 ആമത്തെ വയസിൽ ഫാദർ നെടുമ്പള്ളിയുടെ അരികിൽ നിന്നും കാണാതായ സ്റ്റീഫൻ നെടുമ്പള്ളി, പിന്നീടുള്ള 26 വർഷങ്ങൾ എവിടെയായിരുന്നുവെന്നൊരു ചോദ്യം ലൂസിഫർ എന്ന ചിത്രത്തിൽ ഉയരുന്നുണ്ട്. അതിനുള്ള ഉത്തരമായിട്ടായിരുന്നു എമ്പുരാനിൽ ബോംബെ അധോലോകത്തേയ്ക്ക് പ്രവേശിക്കുന്ന യുവാവായ സ്റ്റീഫന്റെ രൂപത്തിൽ പ്രണവ് മോഹൻലാൽ…

Read More

അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ മകന്‍ അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. തലയ്ക്കും അടിവയറിലും പരിക്കേറ്റ വീട്ടമ്മ രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ രതിയുടെ മകന്‍ രതിന്‍, ഭാര്യ ഐശ്വര്യ, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മയെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് രതിന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സ്വത്തുക്കള്‍…

Read More

ലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്ന പദ്ധതിയുമായി സ്വകാര്യ സ്ഥാപനങ്ങൾ

തിരുവനന്തപുരം: രാസലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ പിരിച്ചു വിടാനുള്ള പദ്ധതിയുമായി സ്വകാര്യ സ്ഥാപനങ്ങൾ. കേരള പോലീസുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ജീവനക്കാർക്കിടയിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാൽ പിരിച്ചു വിടാനുള്ള നടപടികൾ ആരംഭിക്കും. ജീവനക്കാരുടെ രക്തം – മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം. പദ്ധതിയുമായി സഹകരിക്കുമെന്ന് ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും അറിയിച്ചുവെന്ന് ദക്ഷിണമേഖല ഐജി എസ്.ശ്യാംസുന്ദർ പറഞ്ഞു. സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും മെച്ചപ്പെട്ട ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി…

Read More

വഖ്ഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു.കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഒരു പാര്‍ലമെന്ററി പാനല്‍ നടത്തിയ ഏറ്റവും വലിയ പ്രക്രിയയാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) കൂടിയാലോചന പ്രക്രിയയെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് കിരണ്‍ റിജിജു പറഞ്ഞു. 97.27 ലക്ഷത്തിലധികം നിവേദനങ്ങളും മെമ്മോറാണ്ടങ്ങളും ഭൗതികമായും ഓണ്‍ലൈന്‍ ഫോര്‍മാറ്റുകളിലൂടെയും ജെപിസി സ്വീകരിച്ചതായും റിപോര്‍ട്ട് അന്തിമമാക്കുന്നതിന് മുമ്പ് ജെപിസി അവ ഓരോന്നും പരിശോധിച്ചതായും കിരണ്‍ റിജിജു പറഞ്ഞു. 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…

Read More

മുംബൈ വിമാനത്താവളത്തിൽ 3 കോടിയുടെ കഞ്ചാവുമായി മലയാളി പിടിയിൽ; ബാങ്കോക്കിൽ നിന്ന് കഞ്ചാവ് എത്തിച്ചത്

മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ മലയാളി കഞ്ചാവുമായി പിടിയിൽ. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫിനെയാണ് കസ്റ്റംസ് വകുപ്പിൻ്റെ എയർ ഇൻ്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് കോടി രൂപയാണ് ഇതിൻ്റെ വില. വിമാനത്താവളത്തിലെത്തിയ യുവാവിൻ്റെ നീക്കങ്ങളിൽ ഇതോടെയാണ് തൻ്റെ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് അയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഷരീഫിൻ്റെ പിന്നിലുള്ള കണ്ണുകളെ കണ്ടെത്താൻ മഹാരാഷ്ട്ര പോലീസ് അന്വേഷണം തുടങ്ങി.

Read More

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ ഇരുപത്തൊന്നു വയസുകാരനെ പോലീസ് പിടികൂടി

ഒറ്റപ്പാലം: കൂനത്തറയിൽ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ ആളെ ഷോർണൂർ പൊലീസ് പിടികൂടി. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂനത്തറ സ്വദേശിയായ ക്രിസ്റ്റി (21) കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയതെന്ന് കണ്ടെത്തി. പൂരാഘോഷവുമായി ബന്ധപ്പെട്ടാണ് 15 വയസുകാരായ രണ്ടു വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയത്. അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർഥികൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ഇതേ തുടർന്ന് അബോധാവസ്ഥയിൽ റോഡിൽ തളർന്നുവീണ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാൾ വാണിയംകുളത്തെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial