Headlines

ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ‘അഖില്‍ സ്ഥിരം മദ്യപാനി, താലിമാലയടക്കം വിറ്റു, കൂടുതല്‍ ആരോപണവുമായി കുടുംബം

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ ഗ‍ർഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അമിത സണ്ണിയുടെ കുടുംബം ഭർത്താവ് അഖില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നെന്ന് അമിതയുടെ അമ്മ എല്‍സമ്മ. ഇതുവരെയും മകള്‍ ഇക്കാര്യങ്ങളൊന്നും പുറത്ത് പറഞ്ഞിരുന്നില്ല. അമിതയുടെ സ്വർണവും പണവുമെല്ലാം നഷ്ടപ്പെട്ടെന്നും എല്‍സമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകള്‍ ഒന്നും പറയാറില്ല. അവള്‍ ഒരിക്കലും ചിരിക്കുന്നതോ സന്തോഷിക്കുന്നതോ കണ്ടിട്ടില്ല. മദ്യപാനവും അനാവശ്യ കൂട്ടുകെട്ടുമായിരുന്നു അഖിലിന്‍റെ പ്രശ്നം. കൊടുത്ത സ്വര്‍ണങ്ങളൊന്നുമില്ല. അവള്‍ ജോലി ചെയ്തുണ്ടാക്കിയ പൈസയുമില്ല. അവള്‍ പ്രശ്നങ്ങളൊന്നും…

Read More

കൊല്ലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം പെരുമണിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പെരുമൺ അമ്പലത്തിന് സമീപമുള്ള റെയിൽവേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടത്. പെരുമൺ കോട്ടമലയിൽ വീട്ടിൽ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്. അഞ്ചാലുമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Read More

നിയന്ത്രണം വിട്ട ആഢംബര കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം.

ചെന്നൈ: നിയന്ത്രണം വിട്ട ആഢംബര കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. കന്യാകുമാരി തക്കലക്ക് സമീപമാണ് അപകടം ഉണ്ടായത്. തക്കല മുട്ടയ്‌ക്കാട് സ്വദേശി ആരോഗ്യ (47) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ചായ കുടിച്ചുകൊണ്ടിരുന്നവർക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കടയിലുണ്ടായിരുന്ന ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. കടയിൽ നിന്നിരുന്ന ആരോഗ്യയുടെ നേരെ കാർ പാഞ്ഞ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ…

Read More

അന്യ ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ സഹോദരൻ തലയ്ക്കടിച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെയാണ് സഹോദരൻ തലയ്ക്കടിച്ച് കൊന്നത്. തമിഴ്നാട്ടിലാണ് സംഭവം. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് കൊല്ലപ്പെട്ടത്. ഇതര ജാതിക്കാരനായ യുവാവുമായി ഉണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധത്തെ കുടുംബം എതിർത്തിരുന്നു. യുവാവിനും കുടുംബത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. തുടർന്ന് കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. വിദ്യയുടെ…

Read More

എ.ടി.എം കൗണ്ടറിലേക്ക് സൈക്കിൾ കയറ്റി മോഷണ ശ്രമം നടത്തിയ പ്രതികൾ പിടിയിൽ

പറവൂർ: എ.ടി.എം കൗണ്ടറിലേക്ക് സൈക്കിൾ കയറ്റി മോഷണ ശ്രമം നടത്തിയ പ്രതികൾ പിടിയിൽ. ഇളന്തിക്കര കവലയിൽസ്വകാര്യ വ്യക്തി നടത്തുന്ന എടിഎം കൗണ്ടറിലായിരിക്കുന്നു സംഭവം. എടിഎം കുത്തിപ്പൊളിച്ചു പണം മോഷ്ടിക്കാനുള്ള ശ്രമമായിരുന്നെന്നാണു പോലീസിന്റെ നിഗമനം. സെൻസർ പ്രവർത്തിച്ചു സൈറൻ മുഴങ്ങിയതോടെ പ്രതികൾ പേടിച്ച് സൈക്കിൾ എടിഎം കൗണ്ടറിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്. പ്രദേശവാസികൾ തന്നെ ആകാം കവർച്ചാ ശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ തലയിൽ മുണ്ട് ഇട്ടു മുഖം മറച്ചാണ്…

Read More

തിരുവനന്തപുരത്തു കളക്ഷൻ ഏജന്റിന്റെ പണം പിടിച്ചുപറിച്ച കേസിൽ ഒന്നാംപ്രതി എസ് ഐ

തിരുവനന്തപുരത്ത് പിടിച്ചുപറി കേസിൽ എസ്ഐ ഒന്നാംപ്രതി. കളക്ഷൻ ഏജന്റിൽ നിന്ന് എസ്ഐ പണം തട്ടിപ്പറിച്ചെന്ന കേസിൽ പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ പ്രദീപിനെതിരെയാണ് കേസെടുത്തത്. വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതിന് ശേഷം ബാഗ് പിടിച്ചുപറിച്ച് 3,150 രൂപ വാങ്ങുകയായിരുന്നുവെന്ന് കളക്ഷൻ ഏജന്റ് പറയുന്നു. എസ് ഐ ആണെന്നും വിഴി‍ഞ്ഞം സ്റ്റേഷനിൽ എത്താനും വേരിഫൈ ചെയ്ത ശേഷം ബാഗ് തിരികെ നൽകാമെന്നുമായിരുന്നു എസ്ഐ പറഞ്ഞത്. ഇതിന് ശേഷം കളക്ഷൻ ഏജന്റ് സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കുകയും പരാതിയിൽ…

Read More

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എട്ടുമണിക്കൂര്‍ ചര്‍ച്ച; ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യാ സഖ്യം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും. ചര്‍ച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു മറുപടി പറയും. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘനകളുടേയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാര്‍ലമെന്റില്‍ വീണ്ടുമെത്തുന്നത്. ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബില്ലിനെ പിന്തുണയ്ക്കാൻ ജനതാദൾ…

Read More

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം: കഴകക്കാരന്‍ ബാലു രാജിവെച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനത്തിന് ഇരയായ കഴകക്കാരന്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. ജാതി വിവേചന വിവാദത്തെത്തുടര്‍ന്ന് അവധിയിലായിരുന്ന ബാലു തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനത്തെ തുടര്‍ന്ന് ഫെബ്രുവരി 24 നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. ഈഴവ സമുദായക്കാരനായ ബാലുവിന്റെ നിയമനത്തെ എതിര്‍ത്ത് തന്ത്രിമാര്‍ രംഗത്തു വരികയായിരുന്നു. വാര്യര്‍…

Read More

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സിപിഎം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ തുടങ്ങുമ്പോൾ തീരുമാനങ്ങളിൽ നിർണായക സ്വാധീനം കേരളത്തിലെ പാർട്ടി പ്രതിനിധികൾക്കായിരിക്കും. കോൺഗ്രസിൽ ആകെ 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതിൽ 175 പേർ കേരളത്തിൽ നിന്നുള്ള പ്രതിനിധികളാണ്. പശ്ചിമ ബംഗാളിലും ത്രിപുരയിലും പെട്ടെന്നു തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട നിലയാണ് നിലവിൽ സിപിഎം. അതിനാൽ തന്നെ രാജ്യത്ത് പാർട്ടി കരുത്തോടെ അവശേഷിക്കുന്ന ഏക പ്രദേശമെന്ന നിലയിൽ കേരളമായിരിക്കും ശ്രദ്ധാ കേന്ദ്രം. കേരളം ഉൾപ്പെടെ ബിജെപി- ആർഎസ്എസിനു മുന്നിൽ സിപിഎമ്മിന്റെ അടിത്തറ…

Read More

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial