മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ കുക്കറുകൊണ്ട് അടിച്ചു; ഗുരുതര പരിക്ക്

കോഴിക്കോട്: ബാലുശ്ശേരിയില്‍ മകന്റെയും ഭാര്യയുടെയും മര്‍ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു പരിക്കേറ്റത്. രതിയെ മകന്‍ രബിനും മരുമകള്‍ ഐശ്വര്യയും എന്നിവര്‍ ചേര്‍ന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഭാസ്‌കരനും മര്‍ദിച്ചതായി രതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബാലുശേരി പൊലീസ് എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രതിക്ക് മര്‍ദനത്തില്‍ ശരീരാമസകലം പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വത്ത്…

Read More

മഹാത്മാ ഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു

മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. വാർധക്യസഹമായ അസുഖങ്ങളെ തുടർന്ന് വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് വെളുപ്പിനാണ് വാർത്ത പുറത്തു വന്നത്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവർ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിലാണ് നിലംബെൻ തന്റെ ജീവിതം മുഴുവൻ ചെലവഴിച്ചത്. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെൻ

Read More

പ്രണയം നടിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടി; അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയിൽ

ബെംഗളൂരു: പ്രണയം നടിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ബെംഗളൂരുവില്‍ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയിലായി. പ്രീ- സ്‌കൂള്‍ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗര്‍ മോര്‍ (28) എന്നിവരാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ് ഇവർ. ശ്രീദേവിയുടെ വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ- സ്‌കൂള്‍ അധ്യാപികയാണ് ശ്രീദേവി. വ്യാപാരിയായ പരാതിക്കാരന്‍, തന്റെ മൂന്നു പെണ്‍കുട്ടികളില്‍ ഇളയവളായ അഞ്ചുവയസ്സുകാരിയെ 2023-ല്‍ ശ്രീദേവി അധ്യാപികയായ…

Read More

രണ്ടരവയസുകാരി കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു മരിച്ചു

പറവൂർ: അമ്മവീട്ടില്‍ എത്തിയ രണ്ടരവയസുകാരി കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു മരിച്ചു. കൊങ്ങോർപ്പിള്ളി പാറത്തറ ജോഷിയുടേയും ജാസ്മിന്റേയും ഇളയമകള്‍ ജൂഹി എലിസബത്താണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വടക്കേക്കര ചെട്ടിക്കാടുള്ള അമ്മവീട്ടില്‍വച്ചായിരുന്നു അപകടം. വീടിന്റെ മതിലിനോടു ചേർന്നുള്ള തോട്ടിലാണ് കുട്ടി വീണത്. അഞ്ചുവയസുള്ള സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. സഹോദരൻ വീടിനകത്തേക്ക് പോയ നേരത്താണ് കുട്ടി തോട്ടിലേക്ക് വീണത്. കുട്ടിയെ കാണാതെ അന്വേഷിച്ച അമ്മ ജാസ്മിനാണ് കുട്ടിയെ തോട്ടില്‍ വീണുകിടക്കുന്നതു ആദ്യം കണ്ടത്. ഉടനെ തോട്ടിലിറങ്ങി കുട്ടിയെ…

Read More

കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; പുനഃപരീക്ഷ ഏപ്രില്‍ ഏഴിന്‌, അധ്യാപകനെ ഡീബാർ ചെയ്യും

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 71 വിദ്യാര്‍ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിന്‌ നടത്തുമെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷ എഴുതാന്‍ അസൗകര്യം ഉള്ളവര്‍ക്ക് 22 ന് വീണ്ടും പരീക്ഷ നടത്തുമെന്നും നാല് ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്ന് പരീക്ഷാ ഫീസ് ഈടാക്കില്ല. അസൗകര്യമുള്ള വിദ്യാർത്ഥികൾക്ക് 22ന് വീണ്ടും പരീക്ഷ നടത്തും. ഐസിഎം…

Read More

മൊബൈലിലേക്ക് പകര്‍ത്താന്‍ 20 രൂപ; പാപ്പിനിശ്ശേരിയില്‍ ‘എമ്പുരാന്‍’ വ്യാജ പതിപ്പ് പിടികൂടി

കണ്ണൂര്‍: വാര്‍ത്തകളില്‍ സജീവമായി നില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് വില്‍പനയ്ക്ക്. കണ്ണൂർ പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് കണ്ടെത്തിയത്. സ്വകാര്യ ജനസേവന കേന്ദ്രവുമാണ് ഇത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എമ്പുരാന്‍റെ വ്യാജ പതിപ്പ് ആവശ്യക്കാര്‍ക്ക് ഫോണിലേക്കും മറ്റ് ഡിവൈസുകളിലേക്കുമൊക്കെ ഇവിടെനിന്ന് പകര്‍ത്തി കൊടുത്തിരുന്നു. 20 രൂപ മുതലാണ് ഇതിനായി ഈടാക്കിയിരുന്നത്. സ്ഥാപനത്തിലെ…

Read More

പൃഥിരാജ് ചരിത്രം സൃഷ്ടിക്കുകയാണ്;  വിവാദങ്ങൾക്കിടെ പ്രതികരിച്ച് സുപ്രിയ മേനോൻ

എംപുരാൻ വിവാദങ്ങൾ കത്തി നിൽക്കേ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ പിന്തുണ അറിയിച്ചിരിക്കുന്നത്. എംപുരാന്റെ ആഗോള കളക്ഷൻ 200 കോടിയിലെത്തിയെന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അവർ പൃഥ്വിരാജിന് പിന്തുണയുമായെത്തിയത്. പൃഥ്വിരാജ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തെ പരാമർശിച്ചു കൊണ്ട് സുപ്രിയ എഴുതിയിരിക്കുന്നത്. പൃഥ്വിയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും അവർ കുറിച്ചു. പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് മല്ലികയ്ക്കും സുപ്രിയയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ…

Read More

എംപുരാനിലെ 24 കട്ടുകള്‍ ഇവ; സെന്‍സര്‍ രേഖയുടെ പൂര്‍ണ പട്ടിക

കൊച്ചി: വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വെട്ടിച്ചുരുക്കിയ എംപുരാന്റെ പുതിയ പതിപ്പ് നാളെ മുതല്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. പുതിയ പതിപ്പില്‍ സിനിമയിലെ 24 ഭാഗങ്ങളാണ് വെട്ടുന്നത്. നേരത്തെ 17 ഭാഗങ്ങള്‍ വെട്ടിമാറ്റുമെന്നായിരുന്നു പറഞ്ഞിരുന്നത്. 24 ഭാഗങ്ങള്‍ വെട്ടിമാറ്റുന്നതോടെ സിനിമയുടെ ദൈര്‍ഘ്യം 179.52 മിനിറ്റില്‍ നിന്ന് 177.44 മിനിറ്റായി കുറഞ്ഞിരിക്കുകയാണ്. മൊത്തം 2.08 മിനിറ്റ് വരുന്ന 24 സീനുകളാണ് വെട്ടിമാറ്റിയതെന്ന് സെന്‍സര്‍ രേഖയില്‍ വ്യക്തമാക്കുന്നു. സിനിമയില്‍ നിന്ന് വെട്ടിമാറ്റിയ 24 ഭാഗങ്ങള്‍ ചുവടെ: 1. നന്ദി കാര്‍ഡില്‍ നിന്ന്…

Read More

റോഡുകള്‍ നിസ്‌കാരത്തിനുളളതല്ല, അച്ചടക്കം ഹിന്ദുക്കളില്‍ നിന്ന് പഠിക്കണം: യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരുവുകളില്‍ ഈദ്ഗാഹുകള്‍ വിലക്കിയ സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുകള്‍ നിസ്‌കാരത്തിനുള്ളതല്ലെന്നും ഗതാഗതത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുമതവിഭാഗക്കാര്‍ ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയോടനുബന്ധിച്ച് എവിടെയും തീവെപ്പോ കൊള്ളയടിയോ ആക്രമണങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അവിടെ പങ്കെടുത്ത ഹിന്ദുക്കളില്‍ നിന്ന് മറ്റുള്ളവര്‍ മതപരമായ അച്ചടക്കം പഠിക്കണമെന്ന് അദ്ദേഹം മുസ്ലീങ്ങളോട് പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവര്‍ക്കെതിരെയും യോഗി രംഗത്തെത്തി. വഖഫ് ബോര്‍ഡുകള്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും സര്‍ക്കാര്‍…

Read More

എംപുരാന്‍ തടയണമെന്ന് ഹര്‍ജി, ബിജെപി നേതാവിന് സസ്പെന്‍ഷൻ

തൃശൂര്‍: വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജ് – മോഹന്‍ലാല്‍ സിനിമ എംപുരാന് എതിരെ ഹൈക്കോടതിയെ ബിജെപി നേതാവിനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. ബിജെപി മുന്‍ തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷ് വെട്ടത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്. എംപുരാന്റെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച വിജീഷ് വെട്ടത്തിന്റെ നടപടി ബിജെപിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ബിജെപി സിറ്റി മണ്ഡലം അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് വിശദീകരിച്ചിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍. ബിജെപി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial