
അമ്മയേയും രണ്ടാനച്ഛനേയും വെടിവച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ
വിസ്കോൺസിൻ: അമ്മയേയും രണ്ടാനച്ഛനേയും വെടിവച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ. കൊലപാതക ശേഷം മൃതദേഹങ്ങൾക്കൊപ്പം രണ്ട് ആഴ്ചയോളമാണ് 17കാരൻ കഴിഞ്ഞത്. നികിത കസാപ് എന്ന കൗമാരക്കാരനെ കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ ഹാജരാക്കി. അമേരിക്കയിലെ വിസ്കോൺസിനിലെ വുകേഷാ സ്വദേശികളായ 35കാരി ടാറ്റിയാന കസാപ്, 51കാരനായ രണ്ടാനച്ഛൻ ഡൊണാൾഡ് മേയർ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ ഏപ്രിൽ 9ന് ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ച് സാധിക്കാതെ വന്നതിന് പിന്നാലെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…